അവസാന നിമിഷം അവൾ അനുഭവിക്കുന്ന വേദന കണ്ടുനിൽക്കാൻ എനിക്കായില്ല ; വേദനയില്ലാത്ത ലോകത്തേക്ക് അവളെ വിളിക്കണേയെന്ന് ഞാൻ പ്രാർത്ഥിച്ചു : ഭാര്യ ശ്രീലതയുടെ ഓർമകളിൽ കണ്ണ് നിറഞ്ഞ് ‘ബിജു നാരായണൻ’

മലയാളത്തിൻ്റെ എക്കാലത്തെയും മികച്ച ഗായകന്മാരിൽ ഒരാളാണ് ബിജു നാരായണൻ. മലയാളസിനിമയിലെ ഒരു പിടി നല്ല ഗാനങ്ങൾ അദ്ദേഹത്തിൻ്റെ ശബ്ദത്തിലൂടെ ഹിറ്റായി മാറുകയും ചെയ്തു. പത്തുവെളുപ്പിന്, കളഭം തരാം ഭ​ഗവാനെൻ മനസും തരാം, വെള്ളക്കല്ലിൽ, മുന്തിരിച്ചേലുള്ള, മാരിവില്ലിൻ ​ഗോപുരങ്ങൾ തുടങ്ങി നിരവധി പുതിയ ഗാനങ്ങൾ എന്നും ഓർമിക്കപ്പെടാൻ മലയാളികൾക്ക് സമ്മനിച്ചത് അദ്ദേഹമാണ്. സിനിമ ഗാനങ്ങളിൽ മാത്രമായിരുന്നില്ല അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഭക്തി ഗാനങ്ങളിലൂടെയും ഈ ഗായകൻ സംഗീത ആസ്വാദകർക്ക് ഇടയിൽ ഇഷ്ടം പിടിച്ച് പറ്റാൻ തുടങ്ങി. ബിജു നാരായണൻ പാടിയ ഒട്ടുമിക്ക ഭക്തി ഗാനങ്ങളും ഇന്നും മലയാളികളുടെ നാക്കിൻ തുമ്പിലുണ്ട്.

അറിയപ്പെടുന്ന സംഗീത കുടുബത്തിൽ നിന്നാണ് ബിജുനാരയണൻ സംഗീത ലോകത്തേയ്ക്ക് പ്രവേശിക്കുന്നത്. സംഗീതത്തിൻ്റെ ആദ്യാക്ഷരങ്ങൾക്കുറിച്ചത് തൻ്റെ അമ്മയിൽ നിന്നായിരുന്നു. കർണാടക സംഗീതത്തിലാണ് മികവ് തെളിയിച്ചത്. പ്രീഡിഗ്രിയ്ക്ക് പഠിക്കുന്ന സമയത്താണ് ആദ്യമായി ഒരു ഭക്തി ഗാനത്തിൽ പടുവാനുള്ള അവസരം അദ്ദേഹത്തിന് ലഭിക്കുന്നത്. പിന്നീട് വെങ്കലം എന്ന സിനിമയിലെ ‘പത്തു വെളുപ്പിന്’ എന്ന ഗാനം പാടിയതോട് കൂടെ ബിജു രാധാകൃഷ്ണൻ്റെ രാശി തെളിയുകയായിരുന്നു. സ്വതസിദ്ധമായ ശൈലിയോട് കൂടിയ അദ്ദേഹത്തിൻ്റെ പാട്ടുകൾ വലുപ്പ ചെറുപ്പമില്ലാതെ എല്ലാവരും ആസ്വദിക്കുവാൻ തുടങ്ങി.

കേരളത്തിലൊന്നാകെ അറിയപ്പെടുന്ന ഗായകനായി അദ്ദേഹം മാറുന്ന സമയത്താണ് തൻ്റെ ജീവിതത്തിലേയ്ക്ക് വിധിയുടെ മുന്നറിയിപ്പില്ലാത്ത ചില ക്രൂരതകൾ കടന്ന് വരുന്നത്. അർബുദത്തെ തുടർന്ന് അദ്ദേഹത്തിൻ്റെ ഭാര്യ പ്രിയതമ വിടവാങ്ങുകയായിരുന്നു. ഭാര്യ ശ്രീലതയുടെ വേർപാട് ബിജുവിനെ വല്ലാതെ തളർത്തി കളഞ്ഞു. കുറച്ച് മുൻപ് വനിതയ്ക്ക് നൽകിയൊരു ഒരു അഭിമുഖത്തിലാണ് ബിജു നാരായണൻ തൻ്റെ ഭാര്യയെക്കുറിച്ചുള്ള ഓർമകളും, അവർക്കൊപ്പമുള്ള നല്ല നിമിഷങ്ങളും പങ്കുവെച്ചത്.

പതിനേഴാം വയസിലാണ് അവളെ ഞാൻ കണ്ടുമുട്ടിയത്. പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലമായിരുന്നു അത്.  പത്ത് വർഷക്കാലത്തെ പ്രണയതിനോടുവിൽ വിവാഹം. 31 വർഷമായി അവൾ എന്റെ കൂടെ തന്നെയായിരുന്നു. അവൾ പോയപ്പോഴുള്ള ഈ ശൂന്യത എനിക്ക് സഹിക്കാൻ പറ്റുന്നില്ല. ഇനി ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നും അറിയില്ല.അവസാന നാളുകളിൽ തൻറെ ഭാര്യ അനുഭവിച്ച വേദന കണ്ട് നിൽക്കാൻ ആയില്ല ആ സമയം അവൾ വേദനകളില്ലാത്ത ലോകത്തേക്ക് എൻറെ ശ്രീ പോകട്ടെ എന്നാണ് ഞാൻ പ്രാർഥിച്ചത് എന്നാണ് ബിജു നാരായണൻ പറഞ്ഞത് ‘ഒരിക്കലും ഒന്നും എന്നോട് അവൾ ആവശ്യപ്പെടാറില്ലായിരുന്നു. ഒരു കാര്യമൊഴിച്ചു. എനിക്ക് അത് അവൾക്ക് സാധിച്ചു കൊടുക്കാൻ കഴിയാത്തതിലാണ് വിഷമം.

കളമശേരിയിൽ പുഴയോരത്ത് തങ്ങൾക്ക് വീടും, സ്ഥലവുമുണ്ട്. ഗായകരുടെ കൂട്ടായ്മയായ ‘സമം ഓർഗനൈസേഷൻ്റെ’ എക്സിക്യൂട്ടിവ് കമ്മിറ്റി അവിടെ വെച്ചാണ് നടത്തുന്നത്. അന്ന് അവൾ തന്നോട് ആവശ്യപ്പെട്ടു. എല്ലാ ഗായകരുടെയും കൂടെ നിന്ന്‌ ഒരു ഫോട്ടോയെടുക്കണമെന്ന്. പക്ഷേ ആ കാര്യം താൻ മറന്നുപോയി. എല്ലാവരും പോയപ്പോഴാണ് ഓർമ വന്നത്. അടുത്ത തവണ എന്തായാലും എടുക്കാമെന്ന് പറഞ്ഞ് ഞാൻ അവളെ സമാധാനിപ്പിച്ചു. പക്ഷേ ആപ്പോഴേയ്ക്കും അവൾ പോയി. അത് കഴിഞ്ഞ് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് അവൾക്ക് കാൻസറാണെന്ന് അറിയുന്നത്. അവൾ അനുഭവിച്ചിരുന്ന വേദന എനിയ് ക്ക് കണ്ടു നിൽക്കാൻ കഴിയില്ലായിരുന്നു. അതുകൊണ്ട് വേദന ഇല്ലാത്ത ലോകത്തേയ്ക്ക് അവളെ കൊണ്ടുപോകാൻ താൻ പ്രാർത്ഥിച്ചിരുന്നു. ബിജുനാരായണൻ തൻ്റെ വാക്കുകൾ ചുരുക്കി.

 

Articles You May Like

x