ജീവിതത്തിൽ എപ്പോഴും കൂടെയുണ്ടാകും എന്നു കരുതിയവൻ അകലങ്ങളിൽ മറഞ്ഞത് വളരെ യാദൃശ്ചികമായി; രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ ഞങ്ങളെ ഏൽപ്പിച്ച് അവൻ പോയപ്പോൾ ധൈര്യം തന്നതും താങ്ങായി നിന്നതും ധ്യാൻ ശ്രീനിവാസൻ; സ്മിനു സിജോ

ചിലപ്പോഴൊക്കെ കർക്കശക്കാരിയായ അമ്മയായി മറ്റു ചിലപ്പോൾ കുടുകുടാ ചിരിപ്പിക്കുന്ന ക്യാരക്ടർ റോളിൽ ഒക്കെ വെള്ളിത്തിരക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് മലയാളികളുടെ ശ്രദ്ധ പിടിച്ചെടുത്ത താരമാണ് സ്മിനു സിജു. വളരെ പെട്ടെന്നും അവിചാരിതവുമായി മലയാള സിനിമയിലേക്ക് കടന്നുവന്ന സ്മിനു ജീവിതത്തിൽ ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത് ചില പ്രതിസന്ധിഘട്ടങ്ങളിലൂടെയാണ്. ജീവിതത്തിൽ എപ്പോഴും കൂടെയുണ്ടാകുമെന്ന് കരുതിയ രണ്ടുപേർ അവിചാരിതമായി ജീവിതത്തിൽ നിന്ന് പാടെ മറഞ്ഞപ്പോൾ അതിൽ നിന്ന് കരകയറാൻ വിഷമിച്ച അനുഭവങ്ങളാണ് സ്മിനു ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തി ആണ് സ്മിനു തൻറെ വിശേഷങ്ങൾ ഒക്കെ പങ്കുവെച്ചിരിക്കുന്നത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ… എനിക്ക് രണ്ട് സഹോദരിമാരും ഒരു സഹോദരനും ആണ്. ഞങ്ങൾ മൂന്ന് സഹോദരിമാരും സ്നേഹിച്ചും കൊഞ്ചിച്ചും ലാളിച്ചും വളർത്തിയതാണ് സഹോദരനെ. അവന്റെ ഭാര്യ അടുത്തിടെ ഒരു അപകടത്തിൽ മരിച്ചു. അവൾക്ക് പിന്നാലെ അവനും പോയി. രണ്ടു മരണം ജീവിതത്തിൽ ഉണ്ടാക്കിയ ആഘാതം ചെറുതല്ല. രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ ഞങ്ങളെ ഏൽപ്പിച്ചാണ് അവനും അവളും പോയത്. ആ സമയത്താണ് എനിക്ക് സിനിമയിൽ ഒരു ഓഫർ വന്നത്. വളരെ പെട്ടെന്ന് വീട്ടിൽ രണ്ടും മരണം ഉണ്ടായതുകൊണ്ട് തന്നെ ഞാൻ അത്ര ഒക്കെ ആയല്ല സെറ്റിലേക്ക് പോയത്. എന്നാൽ എപ്പോഴും ധ്യാൻ എൻറെ പുറകെ ഉണ്ടാകും. എന്നെ എല്ലാ വിഷമങ്ങളിൽ നിന്നും കരകയറ്റുവാൻ അവൻ ശ്രമിച്ചുകൊണ്ടേയിരുന്നു.

അവൻറെ കൂടെയുള്ളപ്പോൾ എല്ലാ വിഷമങ്ങളും മറക്കും. വിഷമതയിൽ നിന്ന് എന്നെ കരകയറ്റിയത് ധ്യാനുട്ടൻ തന്നെയാണ്. അവൻ എന്തെങ്കിലും ഒക്കെ എപ്പോഴും പറഞ്ഞുകൊണ്ടേയിരിക്കും. അവരുടെ കൂടെ ഇരിക്കുമ്പോഴാണ് കുറച്ചൊക്കെ ഒരു ആശ്വാസം ഉണ്ടായതെന്ന് സ്മിനു പറയുന്നു.ജോ ആൻഡ് ജോ ഉൾപ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത് സ്മിനുവിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം നവ്യാനായർ നായികയായ ജാനകി ജാനേയാണ്. ഒരുപിടി മികച്ച കഥാപാത്രങ്ങൾ ഇപ്പോഴും താരത്തിന്റെ അണിയറയിൽ ഒരുങ്ങുന്നുണ്ട്. യാദൃശ്ചികമായി സിനിമ മേഖലയിലേക്ക് കടന്നു വന്നപ്പോൾ സിനിമയിൽ ഇത്രകണ്ട് സജീവമാകുമെന്നും മോഹൻലാലിനും മമ്മൂട്ടിക്കും വേദി പങ്കിടാൻ അവസരം ലഭിക്കുമെന്ന് സ്മിനു കരുതിയിരുന്നില്ല. 2022ൽ മാത്രം 10 ചിത്രങ്ങളാണ് താരത്തിന്റേതായി വെള്ളിത്തിരയിൽ പ്രദർശനത്തിന് എത്തിയത്.

Articles You May Like

x