മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തും വെത്യസ്തമായ ശൈലിയിലുള്ള ഡയലോഗുകൾ കൊണ്ടും ഏറെ ശ്രെധ നേടിയ പ്രിയ നടൻ പ്രദീപ് കോട്ടയം യാതാർത്ഥ ജീവിതത്തിൽ ശുദ്ധ മനുഷ്യൻ

സ്നേഹം കൈമുതലായുള്ള ശുദ്ധ മനുഷ്യൻ…സ്വതസിദ്ധമായ സംസാരവും അഭിനയവുമായി തിളങ്ങിയ പ്രതിഭ…”ഫിഷുണ്ട്‌… മട്ടനുണ്ട്‌… ചിക്കനുണ്ട്‌… കഴിച്ചോളൂ… കഴിച്ചോളൂ… “ഒരൊറ്റ ഡയലോ​ഗ് കൊണ്ട് പ്രേക്ഷക മനസിലിടം നേടിയ കോട്ടയം പ്രദീപ്‌.അദ്ദേഹത്തിന്റെ വിയോഗം വേദനയോടെയാണ് ജനങ്ങള്‍ കേട്ടത്‌. മുഖം സ്‌ക്രീനില്‍ തെളിയുമ്പോള്‍ തന്നെ പ്രേക്ഷരുടെ ചുണ്ടില്‍ ചിരി പടര്‍ത്താന്‍ എല്ലാ നടന്‍മാര്‍ക്കും കഴിയണമെന്നില്ല. അത്തരത്തില്‍ അപൂര്‍വ സിദ്ധിയുള്ള ചുരുക്കം ചില നടന്‍മാരിലൊരാളാണ് കോട്ടയം പ്രദീപ്.പേരിനൊപ്പം ചേര്‍ക്കാന്‍ ഒരുപാട് സിനിമകളുടെ നീണ്ട നിരയൊന്നുമില്ലെങ്കിലും ഭാഷയുടെയും ശബ്ദത്തിന്റെയും വൈവിധ്യം കൊണ്ടും വര്‍ത്തമാനത്തിന്റെ ശൈലി കൊണ്ടും പ്രദീപ് പ്രേക്ഷകഹൃദയങ്ങളെ കീഴടക്കി.

 

 

വീടിനടുത്തുള്ള സ്‌കൂളിലോ കോളേജിലോ ചെറിയ ചെറിയ ചടങ്ങുകള്‍ക്ക് അദ്ദേഹത്തെ വിളിക്കാറുണ്ട്.അവിടെയെല്ലാം സ്വീകരിക്കുന്നത് അദ്ദഹത്തിന്റെ പ്രശസ്തമായ ഡയലോഗ് പറഞ്ഞ് കൊണ്ടാണ്. കല്ല്യാണത്തിന് പോകുമ്പോള്‍ സദ്യ വിളമ്പുന്ന സമയത്ത് സാമ്പാറൊണ്ട്, പുളിശ്ശേരിയുണ്ട്, അവിയലൊണ്ട്…വിളമ്പട്ടെ വിളമ്പട്ടെ എന്ന് ചോദിക്കുക പതിവായിരുന്നു. സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍ കോടതി കാന്റീന്‍ ജീവനക്കാരന്റെ റോളില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ ദൈവമോ കാന്റീന്‍ ജീവനക്കാരനാണല്ലോ…ആ ഡയലോഗ് ഉറപ്പെന്ന് അദ്ദേഹം ചിന്തിച്ചു. പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിക്കുകയും ചെയ്തു.”മോദയൊണ്ട്…കാളാഞ്ചിയൊണ്ട്…കക്കാ ഇറച്ചിയൊണ്ട്…പോത്തൊണ്ട്…എടുക്കട്ടെ” എന്നായിരുന്നു ഡയലോഗ്.ഉടന്‍ തന്നെ സത്യന്‍ അന്തിക്കാടിന്റെ മകനോട് ഡയലോഗ് ഒഴിവാക്കാന്‍ അപേക്ഷിച്ചു. സ്‌ക്രിപ്റ്റ് എഴുതിയപ്പോള്‍ പ്രദീപേട്ടന് വേണ്ടി പ്രത്യകം എഴുതിയ ഡയലോഗ് ആണെന്ന് പറയുകയാണുണ്ടായത്.

 

 

അഭിനയപാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്നാണ് അദ്ദേഹം സിനിമയിലെത്തിയത്. കോട്ടയത്ത് തിരുവാതുക്കൽ ആണ് പ്രദീപ് ജനിച്ചത്. വീടിന് തൊട്ടടുത്തുള്ള രാധാകൃഷ്ണടാക്കീസിലെ നിരന്തരമായ സിനിമ കാണലാണ് ഇദ്ദേഹത്തെ സിനിമയില്‍ എത്താനുള്ള താല്‍പ്പര്യം ഉണ്ടാക്കിയത്. ഇവിടെ നിന്ന് ചില ചലച്ചിത്രങ്ങള്‍ നാലും അഞ്ചും തവണ കാണ്ടിട്ടുണ്ടെന്ന് പ്രദീപ് തന്നെ പറയുന്നു. ശനി, ഞായർ ദിവസങ്ങളിൽ ഷോ തുടങ്ങുമ്പോൾ മുതൽ തിയറ്ററിനു പുറത്തിരുന്ന് ഡയലോഗുകൾ കേൾക്കലാണ് ആ ദിവസങ്ങളിലെ പ്രധാന ജോലി, ഒരിക്കല്‍ പ്രദീപ് പറഞ്ഞു. പഠത്തിന് ശേഷം മൂന്നാലു വർഷം സഹോദരിയുടെ മെഡിക്കൽ ഷോപ്പ് നോക്കി നടത്തി. പിന്നെ എൽഐസിയിൽ അസിസ്റ്റന്റായി ജോലി കിട്ടി. അടുത്ത വർഷം കല്യാണവും കഴിച്ചു. അതിനു ശേഷം ജൂനിയർ ആർട്ടിസ്റ്റ് ആയിട്ടാണ് ‘സിനിമാ ജീവിതം’ തുടങ്ങുന്നത്. സുഹൃത്ത് ആർട്ടിസ്റ്റ്– കോ ഓർഡിനേറ്റർ‌ റഫീഖാണ് ഇദ്ദേഹത്തെ സിനിമയില്‍ എത്തിച്ചത്. 1999ല്‍ ഐ.വി. ശശി ചിത്രമായ ഈ നാട് ഇന്നലെ വരെയിലൂടെയാണ് അദ്ദേഹം സിനിമയിലേക്കെത്തുന്നത്. നരേന്ദ്രപ്രസാദിനൊപ്പം ഒരു ചെറു വേഷമാണ് അന്ന് അഭിനയിച്ചത്.

 

 

സുഹൃത്ത് റഫീഖ് അദ്ദേഹത്തോട് പറഞ്ഞു. ഗൗതം മേനോന്റെ വിണ്ണത്താണ്ടി വരുവായ ചിത്രത്തിന്റെ ഷൂട്ടിംങ് ആലപ്പുഴയില്‍ നടക്കുന്നുണ്ടെന്നും ചിത്രത്തില്‍ തൃഷയുടെ അമ്മാവനായി അഭിനയിക്കാന്‍ പറ്റുന്ന ഒരാളെ അന്വേഷിക്കുകയാണെന്നും. വേഷം കിട്ടിയാലും ഇല്ലെങ്കിലും സാറിനെ കാണാന്‍ കഴിയുമല്ലോ എന്നോര്‍ത്ത് അങ്ങോട്ട് പോയി. അവിടെ ചെന്നപ്പോള്‍ ഗൗതം മേനോന്‍ പേരെന്താ…വീടെവിടെയാ എന്ന് മാത്രമേ ചോദിച്ചുള്ളൂ. കുറച്ച് കഴിഞ്ഞ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വന്ന് സെലക്ട് ചെയ്ത കാര്യ പ്രദീപിനെ അറിയിക്കുകയായിരുന്നു. അതിലൂടെയാണ് ” കരിമീനൊണ്ട്…ചിക്കനൊണ്ട്…മട്ടനുണ്ട്…കഴിച്ചോളൂ,കഴിച്ചോളൂ” എന്ന ഡയലോഗ് ഉത്ഭവിച്ചത്. ഒരു സിനിമയില്‍ രാജുവൊണ്ട് എന്നാണെങ്കില്‍ അടുത്തതില്‍ ബെഡ്‌റൂമൊണ്ട് എന്നായി.അങ്ങനെ ഡയലോഗ് കൊണ്ട് അദ്ദേഹം ആളുകളെ ചിരിപ്പിച്ചു.

 

ഓരോ സിനിമയിലേക്ക് അദ്ദേഹത്തെ വിളിക്കുമ്പോഴും ഈ ഡയലോഗ് ഒന്ന് മാറ്റിപ്പിടിച്ചാലോ എന്ന് അദ്ദേഹം ചോദിക്കുമ്പോള്‍ ചേട്ടന്റെ സ്ലാങും ഡയലോഗും കേള്‍ക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ ചേട്ടനെ വിളിക്കുന്നതെന്ന് പറയുമായിരുന്നു. ആളുകള്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഗൗരവമുള്ള അച്ഛനായോ അമ്മാവനായോ അഭിനയ്ക്കാണ് ഇനി ആഗ്രഹമെന്ന് അദ്ദേഹം ഒരിക്കല്‍ പറഞ്ഞിരുന്നു.സീരിയലിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അവസ്ഥാനന്തരം എന്ന സീരിയലില്‍ പള്ളിയിലെ കമ്മിറ്റി മെമ്പറുടെ റോളിലാണ് അഭിനയിച്ചത്. സുരാജ് വെഞ്ഞാറമൂട്, നോബി, പാഷാണം ഷാജി എന്നിവരെല്ലാം അദ്ദേഹത്തിന്റെ അഭിനയ മേഖലയിലെ അടുത്ത സുഹൃത്തുക്കളാണ്. ജയസൂര്യയും ഇന്ദ്രജിത്തും നിവിന്‍ പോളിയുമൊക്കെ ചിരിക്കും തമാശയ്ക്കുമൊക്കെ തന്നെയും കൂടെക്കൂട്ടുമെന്നും എല്ലാ ബഹുമാനവും നല്‍കുമെന്നുംഅദ്ദേഹം പറഞ്ഞിട്ടുണ്ട്.

Articles You May Like

x