“മകൻ ദേഹത്ത് മൂത്രമൊഴിച്ചു” , ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സ്വപ്നം സഫലമായി എന്ന് വിഘ്‌നേശ് ശിവൻ

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ഒരു നടിയാണ് നയൻതാര. സ്വന്തം കഠിനാധ്വാനം കൊണ്ട് ജീവിത വിജയം നേടാൻ സാധിച്ച ഒരു പെൺകുട്ടി എന്ന നിലയിലായിരുന്നു മലയാളികൾ നയൻതാരയേ ഏറ്റവും കൂടുതൽ സ്നേഹിച്ചിരുന്നത്. സത്യൻ അന്തിക്കാട് ഒരുക്കിയ മനസ്സിനക്കരെ എന്ന ചിത്രത്തിലേക്ക് വരുമ്പോൾ ഒരു സാധാരണ നടി മാത്രമായിരുന്നു നയൻതാര. പിന്നീട് സ്വന്തം കഠിനാധ്വാനം കൊണ്ടാണ് ഇന്ന് കാണുന്ന നിലയിലേക്ക് നയൻതാര എത്തിയത്. തമിഴ് ലേഡി സൂപ്പർസ്റ്റാർ ആയി നിലനിൽക്കുമ്പോഴും വന്ന വഴികളെ കുറിച്ച് എപ്പോഴും നയൻസ് ബോധവതിയാണ്. തന്റെ വളർച്ചയിൽ ഒപ്പമുണ്ടായിരുന്ന ആരെയും തന്നെ നയൻതാര മറന്നിട്ടില്ല എന്നതാണ് സത്യം. അടുത്ത കാലത്ത് ആയിരുന്നു നയൻതാരയ്ക്ക് എതിരെ ഒരു വലിയ വിവാദം പൊട്ടിപ്പുറപ്പെട്ടത്. വിവാഹം കഴിഞ്ഞ് നാല് മാസം മാത്രം തികഞ്ഞ സാഹചര്യത്തിൽ നയൻതാരയ്ക്ക് കുഞ്ഞുണ്ടായി എന്നതായിരുന്നു ഈ വിവാദം.

അതും വാടക ഗർഭധാരണത്തിലൂടെ നയൻതാര അമ്മയായി എന്നത് ഒരു വലിയ പ്രശ്നമായി തന്നെയായിരുന്നു ആളുകൾ കണ്ടത്. നയൻതാരയ്ക്കും വിഘ്നേശിനും വാടക ഗർഭധാരണതിലൂടെ ജനിച്ചത് രണ്ടു ഇരട്ടകുഞ്ഞുങ്ങൾ ആണ്. ഞാനും നയൻസും അപ്പയും അമ്മയും ആയി എന്നു പറഞ്ഞുകൊണ്ടായിരുന്നു രണ്ടു കുഞ്ഞുങ്ങളുടെ കാലിന്റെ ചിത്രങ്ങൾ വിഘ്‌നേശ്‌ ശിവൻ സോഷ്യൽ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഈ ചിത്രം പുറത്ത് വന്നതിന് പിന്നാലെ ആയിരുന്നു വലിയ തോതിലുള്ള പ്രശ്നങ്ങൾ നടന്നത്. തമിഴ്നാട് സർക്കാർ അന്വേഷണം വരെ പ്രഖ്യാപിച്ചിരുന്നു.

 

എന്നാൽ അന്വേഷണത്തിന് ഒടുവിൽ നയൻതാര ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു തുറന്നു പറഞ്ഞിരുന്നത്. ഞാനും വിക്കിയും തമ്മിൽ വിവാഹിതരായിട്ട് ആറുവർഷമായി എന്നും അതിനു ശേഷമാണ് തങ്ങൾ ഇങ്ങനെയൊരു കാര്യത്തെ കുറിച്ച് ചിന്തിച്ചത് എന്നൊക്കെയായിരുന്നു നയൻസ് പറഞ്ഞിരുന്നത്. തങ്ങളുടെ തന്നെ പരിചയത്തിലുള്ള മലയാളിയായ ഒരു സ്ത്രീയാണ് കുഞ്ഞിന് ജന്മം നൽകിയത്. ദുബായി സ്വദേശിയാണ് കുഞ്ഞിന് ജന്മം നൽകിയിരിക്കുന്നത് എന്നും ഇവർ പറഞ്ഞിരുന്നു. വലിയതോതിൽ പ്രക്ഷോഭങ്ങൾ ഒക്കെ ആയിരുന്നു ഇതിനു പുറമേ ഉണ്ടായിരുന്നത്.

സിനിമയിലുള്ളതിലും ട്വിസ്റ്റ് ആണല്ലോ ഇവരുടെ ജീവിതത്തിൽ സംഭവിച്ചത് എന്ന് പോലും ആളുകൾ പറഞ്ഞിരുന്നു. ഇപ്പോൾ ജീവിതത്തിലെ പുതിയ ഒരു സന്തോഷം പങ്കു വെച്ചു കൊണ്ടാണ് വിക്കി എത്തിയത് മക്കളിൽ ഒരാൾ തന്റെ ശരീരത്തിൽ മൂത്രമൊഴിച്ച സന്തോഷമാണ് വിഘ്നേഷ് പങ്കുവെച്ചത്. വളരെ നാളത്തെ സ്വപ്നം സഫലമായി. മകന്റെ സ്നേഹം എന്റെ ശരീരത്തിൽ എന്നാണ് മകൻ ടീഷർട്ടിൽ മൂത്രമൊഴിച്ച ചിത്രം പങ്കുവെച്ചുകൊണ്ട് വിഗ്നേഷ് കുറിച്ചത്. രണ്ടു ഇരട്ടകുഞ്ഞുങ്ങൾ ആണ് ഇവർക്ക് പിറന്നിരിക്കുന്നത്. ഈ വാർത്ത വലിയതോതിൽ തന്നെ ശ്രദ്ധ നേടിയിരുന്നു.

Articles You May Like

x