അന്ന് അവളെ കാത്തിരുന്ന അതേ ആശുപത്രിയില്‍ കുഞ്ഞിനായി വീണ്ടും കാത്തിരിക്കുകയായിരുന്നു; തങ്ങളുടെ മുപ്പതാം വിവാഹ വാർഷികത്തിന് അപൂർവമായി ലഭിച്ച സമ്മാനം മനസ് തുറന്ന് ലാല്‍ ജോസ്‌

ലയാള സിനിമയിൽ,ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ പതിറ്റാണ്ടിലെ ജനപ്രിയ സംവിധായകരിൽ അഗ്രഗണ്യനാണ് ലാല്‍ജോസ്‌.തൃശൂര്‍ ജില്ലയിലെ വലപ്പാടാണ് അദ്ദേഹം ജനിച്ചത്.1998ൽ സ്വതന്ത്ര സംവിധായകനായ ലാൽ ജോസിന്റെ ആദ്യ ചിത്രം ഒരു മറവത്തൂർ കനവ് ആണ്. 2012ൽ ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെ നിർമ്മാണത്തിലേക്കും കൈവെച്ചു.സിനിമയോടൊപ്പം തന്നെ തന്റെ കുടുംബത്തിനും വലിയ പ്രാധാന്യം നല്‍കുന്നയാളാണ് ലാല്‍ ജോസ്. എത്ര വലിയ തിരക്കുകള്‍ക്കിടയിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെയാണ് ലാല്‍ ജോസിനെ ഫാമിലി മാന്‍ എന്ന് പറയാന്‍ കാരണം.ഷൂട്ടിംഗിനിടയില്‍ നിന്നും ഓടിപ്പോയി മകളെ കണ്ടതിനെക്കുറിച്ചും മകളുടെ വിവാഹത്തെക്കുറിച്ചും കൊച്ചുമകന്‍ ജനിച്ച സന്തോഷവുമെല്ലാം ലാല്‍ ജോസ് സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരുന്നു. കൊച്ചുമകനെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കിട്ടും അദ്ദേഹം എത്തിയിരുന്നു.മകളുടെ പ്രസവ തിയ്യതിയില്‍ ഷൂട്ടിംങ് മാറ്റി വെച്ച് അവളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ എത്തിയതിനെക്കുറിച്ചുമെല്ലാം അദ്ദേഹം വാചാലനായി.

 

 

”അവളെ പ്രസവിച്ച അതേ ആശുപത്രിയിലായിരുന്നു അവളുടേയും പ്രസവം. അന്ന് അവളെ കാത്തിരുന്ന അതേ ആശുപത്രിയില്‍ അവളുടെ കുഞ്ഞിനായി കാത്തിരിക്കുകയായിരുന്നു ഞങ്ങള്‍.സിനിമയിലൊക്കെ കാണുന്ന പോലെ ഒരേ സീന്‍ റീപ്പീറ്റ് ആവുന്ന പോലെയാണ് തോന്നിയത്. അന്ന് എനിക്കൊപ്പം അപ്പച്ചനും ലീനയുടെ അമ്മയുമുണ്ടായിരുന്നു. അതേ സ്ഥലത്ത് വീണ്ടും ഇരുന്നപ്പോള്‍ മരുമകനും അവന്റെ അമ്മയും ലീനയുമായിരുന്നു ഇത്തവണ ഒപ്പമുണ്ടായത്. ഏത് സമയത്തായിരുന്നു കൂടുതല്‍ ടെന്‍ഷന്‍ അനുഭവിച്ചതെന്ന് ചോദിച്ചാല്‍ അറിയില്ല.സിനിമയാണ് എന്റെ ലോകവും ജീവനും. എല്ലാവരേയും ഒരേപോലെ കാണാനാവുന്നതിന്റെ കാരണവും അതാണ്. സെറ്റില്‍ എല്ലാവരും സന്തോഷത്തോടെയിരുന്നാല്‍ എനിക്ക് നന്നായി ജോലി ചെയ്യാം. ആരുടേയെങ്കിലും മുഖം മാറിയാലോ എനിക്ക് ടെന്‍ഷനാവും. ഭയങ്കര സെന്‍സിറ്റീവായ ആളാണ് ഞാന്‍” – ലാല്‍ ജോസ് പറഞ്ഞു.

 

 

ഒറ്റപ്പാലം NSS കോളേജിൽ നിന്നും ബിരുദം പൂർത്തിയാക്കിയ ശേഷം സിനിമാ മോഹവുമായി ചെന്നൈയിലേക്ക് വണ്ടി കയറുകയായിരുന്നു ലാല്‍ ജോസ്. കമലിന്റെ പ്രാദേശിക വാർത്തകളിലൂടെ സഹസംവിധായകനായി സിനിമയിലെത്തിയ ലാൽ ജോസ് പിന്നീട് അദ്ദേഹത്തിന്റെ 16 സിനിമകളിൽ അസിസ്റ്റന്റായിരുന്നു. കൂടാതെ തമ്പി കണ്ണന്താനം (മാന്ത്രികം), ലോഹിതദാസ് (ഭൂതക്കണ്ണാടി), ഹരികുമാർ, കെ കെ ഹരിദാസ്, വിനയൻ, നിസ്സാർ തുടങ്ങിയവരുടെ കീഴിലും പ്രവർത്തിച്ചിട്ടുണ്ട്.

 

 

കാവ്യാ മാധവൻ (ചന്ദ്രനുദിക്കുന്ന ദിക്കിൽ), ടെസ്സ (പട്ടാളം), സംവൃതാ സുനിൽ (രസികൻ), മുക്ത (അച്ഛനുറങ്ങാത്ത വീട്), മീരാ നന്ദൻ (മുല്ല), അർച്ചനാ കവി (നീലത്താമര), ആൻ അഗസ്റ്റിൻ(എത്സമ്മ എന്ന ആൺകുട്ടി), എന്നീ നായികമാരെ മലയാള സിനിമക്ക് നൽകിയത് ലാൽ ജോസിന്റെ സിനിമകളാണ്. കൂടാതെ ‘അറബിക്കഥ‘ എന്ന സിനിമയിലൂടെ ഴാങ്ങ് ച്യു മിൻ എന്ന ചൈനീസ് നടിയേയും, ‘സ്പാനിഷ് മസാല‘ എന്ന ചിത്രത്തിലൂടേ ഡാനിയേല സാക്കേരി എന്ന സ്പാനിഷ് നടിയേയും മലയാള സിനിമയിൽ അവതരിപ്പിച്ചു. യുവ നടൻ കൈലാഷിനെ നായകനാക്കിയതും ലാൽജോസിന്റെ ‘നീലത്താമര’ എന്ന ചിത്രമാണ്.സോഷ്യൽ മീഡിയയിലൂടെയും ഓൺലൈൻ ലോകത്തെ സജീവ സാന്നിദ്ധ്യമാണ് ലാൽ ജോസ്.

Articles You May Like

x