മാധവിക്കുട്ടിയോട് പ്രണയമായിരുന്നു, ഭാര്യക്ക് കൃത്യമായി 50,000 രൂപ ശമ്പളം നൽകുന്നുണ്ട്, ഞാൻ എന്റെ ഭാര്യയെ എത്രത്തോളം സ്നേഹിക്കുന്നുവെന്ന് എനിക്ക് അറിയില്ല: ജോയ് മാത്യു

സംവിധായകൻ, തിരകഥാകൃത്ത്,നടൻ എന്നീ നിലകളിൽ ശ്രദ്ധ നേടിയ താരമാണ് ജോയ് മാത്യു. 1986 ൽ പുറത്തിറങ്ങിയ ‘അമ്മ അറിയാൻ’ എന്ന ചിത്രത്തിലൂടെയാണ് ജോയ് മാത്യു സുപരിചിതനാകുന്നത്. പിന്നീട് 2012 ലാണ് ‘ഷട്ടർ’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. നാടകകൃത്ത് കൂടിയായ ജോയ് മാത്യു ഇരുപ്പത്തിരണ്ടോളം നാടകങ്ങൾ രചിച്ചിട്ടുണ്ട്. സിനിമയിലായാലും ജീവിതത്തിലായാലും നിലപാടിന്റെ കാര്യത്തിലും ജോയ് മാത്യു ഒരിക്കലും മുഖം നോക്കിയിട്ടില്ല.

ജോയ് മാത്യുവിന്റ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. കോളേജ് കാലഘട്ടത്തിൽ തുടങ്ങിയ പ്രണയമായിരുന്നു മാധവിക്കുട്ടിയോട്. ബോധി ബുക്ക് ഹൗസ് നടത്തിയ സമയത്താണ് മാധവിക്കുട്ടിയിലേക്ക് താൻ അടുക്കുന്നത്. സൗഹൃദത്തിനെക്കാളും പ്രണയമായിരുന്നു. ആരെങ്കിലുമുണ്ടോ മാധവികുട്ടിയെ പ്രണയിക്കാത്തത്. പുള്ളിക്കാരിയുടെ നോട്ടം ഒരു കാറ്റ് തഴുകും പോലെയാണ്. കുറെ തമാശകൾ ഞങ്ങൾ പറയും പക്ഷെ ചില സമയം അപരിചിതനെ പോലെ നമ്മളോട് പെരുമാറും. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഭയങ്കര സുന്ദരിയാണ് അവർ.

ഭാര്യയ്ക്ക് മാസശമ്പളം നൽകാമെന്ന് തീരുമാനിച്ചതിന് പിന്നിലെ കഥയും താരം വെളിപ്പെടുത്തി. നേരത്തെ ഭാര്യയ്ക്ക് ശമ്പളമായി അമ്പതിനായിരം രൂപ വീതം നൽകാറുണ്ടായിരുന്നു. ‘ജീവിതത്തിലെ ഏറ്റവും വലിയ അസെറ്റ് ഭാര്യയാണ്. എന്നെ പോലെ ഒരാൾക്ക് ഫാമിലിയുടെ പിന്തുണ ഇല്ലെങ്കിൽ വേറെ രീതിയാകും. ഞാൻ എന്റെ ഭാര്യയെ എത്രത്തോളം സ്നേഹിക്കുന്നുവെന്ന് എനിക്ക് അറിയില്ല. കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് അവളാണ്. എന്റെ ഇല്ലായ്മകൾ അറിഞ്ഞ് കൂടെ നിന്നയാളാണ്. ഭാര്യക്ക് കൃത്യമായി ഒരു അമ്പതിനായിരം രൂപ സാലറി കൊടുക്കുന്ന ആളായിരുന്നു ഞാൻ. ആ ഒരു തീരുമാനത്തിലേക്ക് എത്തുന്നത് അവൾക്ക് ജോലി ഇല്ലാത്ത സമയമാണ്. അവൾക്ക് ദുബായിൽ എന്നെക്കാളും നല്ല ജോലി ഉണ്ടായിരുന്നു. എന്നാൽ കുടുംബം നോക്കാൻ വേണ്ടിയാണ് അവൾ അത് വിടുന്നത്. ഈ അമ്പതിനായിരം രൂപ അവൾ ഫുഡ് അടിച്ച് തീർക്കുകയല്ല…. വീട്ടിലെ എല്ലാ കാര്യങ്ങളും ചെയ്യുന്നത് അവളാണ്.

Articles You May Like

x