ദിലീപേട്ടനാണ് എനിക്ക് സിനിമയില്‍ ആകെയുള്ള സുഹൃത്ത്; നടൻ ദിലീപിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ തുറന്ന് പറഞ്ഞ് നടി മീരാ ജാസ്മിന്‍

ലയാളം, തമിഴ്, കന്നഡ, തെലുങ്ക് സിനിമകളില്‍ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് മീരാ ജാസ്മിന്‍. 2000കളില്‍ ജനപ്രിയ നായികമാരില്‍ ഒരാളായിരുന്നു മീരാ ജാസ്മിന്‍. പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് 2004ല്‍ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടി. മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡും രണ്ട് തവണ കരസ്ഥമാക്കി. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡും നേടി. ദിലീപ് നായകനായ സൂത്രധാരന്‍ ആണ് മീരാ ജാസ്മിന്റെ അഭിനയിച്ച ആദ്യ ചിത്രം. ഗ്രാമഫോണ്‍, കസ്തൂരിമാന്‍,സ്വപ്‌നക്കൂട്,പെരുമഴക്കാലം, അച്ചുവിന്റെ അമ്മ, രസതന്ത്രം,വിനോദയാത്ര,ഒരേ കടല്‍,രാത്രി മഴ, മൊഹബത്ത്,മിന്നാമിന്നിക്കൂട്ടം,കല്‍ക്കട്ട ന്യൂസ്, ഇന്നത്തെ ചിന്താവിഷയം തുടങ്ങി നിരവധി സിനിമകളില്‍ മീര നായികയായെത്തി.ഒരുകാലത്ത് സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലെ സ്ഥിരം നായികയായ മീരാ ജാസ്മിന്‍ ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നതും സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകള്‍ എന്ന ചിത്രത്തിലൂടെയാണ്.

മീരാ ജാസിമിന്‍ തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ചില സിനിമകളുടെ പുറകേ പോയി ഒറു പത്ത് വര്‍ഷം കളഞ്ഞു എന്ന് വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. തന്റെ ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചു എന്ന് നോക്കിയാല്‍ അത് കരിയര്‍ ആണെങ്കിലും സ്വകാര്യ ജീവിതം ആണെങ്കിലും യാതൊരു പശ്ചാത്താപവുമില്ല എന്നാണ് മീര പറയുന്നത്. ഒരു സിനിമ ചെയ്ത് കഴിഞ്ഞ് ഉടന്‍ തന്നെ അടുത്ത സിനിമ ഏതാണ് എന്ന ചോദ്യം കേള്‍ക്കുമ്പോള്‍ സമ്മര്‍ദ്ദം തോന്നാറുണ്ട്.സിനിമ ഇല്ലെന്ന് പറയാന്‍ നാണക്കേട് ഉണ്ടായിരുന്നു. എന്നാല്‍ ഞാന്‍ എന്റെ ജീവിതത്തിലേക്ക് തിരിച്ച് പോവുകയാണെങ്കില്‍ തിരുത്തുന്നത് ആ വലിയ തെറ്റായിരിക്കുമെന്നും മീര പറഞ്ഞു. സിനിമയില്‍ തനിക്ക് അധികം സുഹൃത്തുക്കള്‍ ഇല്ലെന്നും തന്റെ ഏക സുഹൃത്ത് ദീലീപേട്ടനാണെന്നും മീരാ ജാസ്മിന്‍ കൂട്ടിച്ചേര്‍ത്തു.

“ഞാൻ വെറുമൊരു സാധാരണ പെൺകുട്ടിയായിരുന്നു. എന്റെ വന്യമായ സ്വപ്നങ്ങളിൽ ഒരിക്കലും, സിനിമയിൽ അഭിനയിക്കുമെന്ന് ഞാൻ സങ്കൽപ്പിച്ചിട്ടില്ല. സ്‌കൂൾ നാടകങ്ങളിൽ പോലും ഞാൻ അഭിനയിച്ചിട്ടില്ല. ഞാനൊരിക്കലും കലാപരമായ സ്വഭാവമുള്ള ആളായിരുന്നില്ല, എനിക്ക് നൃത്തം ചെയ്യാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഞാൻ സുന്ദരിയാണെന്ന് പോലും കരുതിയില്ല.ലോഹിതദാസ് “ഒരു പിതാവിനെയും എന്റെ ഗുരുവിനെയും പോലെയാണ്. അദ്ദേഹം എന്നെ സൂത്രധരനൊപ്പം സിനിമയിലേക്ക് നയിച്ചു, അതിനെല്ലാം ഞാൻ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു” -മീരാ ജാസ്മിന്‍ മുമ്പൊരിക്കല്‍ പറഞ്ഞ വാക്കുകളാണിത്‌

മീരാ ജാസ്മിൻ തെലുങ്ക് സിനിമാലോകത്ത് ശ്രദ്ധേയയായത് റണ്ണിന്റെ അതേ പേരിലുള്ള തമിഴ് ചിത്രത്തിന്റെ ഡബ്ബ് പതിപ്പിലൂടെയാണ്. 2004-ൽ അമ്മായി ബാഗുണ്ടി, ഗുഡുംബാ ശങ്കർ എന്നീ തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ച മീര മൗര്യ എന്ന ചിത്രത്തിൽ പുനീത് രാജ്കുമാറിനൊപ്പം അഭിനയിച്ചുകൊണ്ട് കന്നഡ സിനിമയിലും പ്രവേശിച്ചു.

Articles You May Like

x