നിന്റെ ആരോഗ്യത്തിനും സമാധാനത്തിനും വേണ്ടി എപ്പോഴും ഞാൻ പ്രാർത്ഥിക്കുന്നു; മൂത്ത സഹോദരന്റെ ചിത്രം പങ്കവെച്ച് കൊണ്ട് നടി മീരാ ജാസ്മിൻ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിൻ. ഒരുപാട് നല്ല അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ചിട്ടുള നടിയാണ് മീര. തന്മയത്വത്തോടെയുള്ള അഭിനയത്തിന് ദേശീയതലത്തില്‍ ശ്രദ്ധിയ്ക്കപ്പെട്ട നടിയാണ് മീര ജാസ്മിൻ.  വിവാഹ ശേഷം സിനിമയിൽ നിന്നും താരം വിട്ടു നിൽക്കുകയായിരുന്നു.  ഇടയ്ക്ക് പത്ത് കല്‍പനകള്‍ എന്ന ചിത്രത്തിലൂടെ തിരച്ചു വരവ് നടത്തിയെങ്കിലും സജീവ സിനിമാ അഭിനയത്തിലേക്ക് ഇറങ്ങിയിരുനില്ല   ഇപ്പോളിതാ 6 വർഷത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിൽ തിരിച്ചെത്തിയിരിക്കുകയാണ് മീര ജാസ്മിൻ . ജയറാമിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കുന്ന മകൾ ആണ് മീര ജാസ്മിന്റെ പുതിയ ചിത്രം.

മലയാളത്തിൽ സജീവമാകുന്നതിന്റെ ഭാഗമായി ഇൻസ്റാഗ്രാമിലും പുതിയ അക്കൗണ്ട് എടുത്തിരുന്നു മീര ജാസ്മിൻ. ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് എടുത്ത ഉടനെ തന്നെ നിരവധി ആളുകളാണ് മീര ജാസ്മിനെ ഫോള്ളോ ചെയ്യാൻ തുടങ്ങിയത്.  മകള്‍ എന്ന ചിത്രത്തിലെ ഫോട്ടോയുമായാണ് മീര ഇന്‍സ്റ്റഗ്രാമില്‍ തുടക്കം കുറിച്ചിട്ടുള്ളത്. വിശേഷങ്ങളും ഓര്‍മ്മകളുമായി എല്ലാവരോടും വീണ്ടും അടുക്കാനും പുതിയ തുടക്കങ്ങളെ ചേര്‍ത്തുപിടിക്കാനുമാണ് തന്റെ വരവെന്നും മീര കുറിച്ചിട്ടുണ്ട്. ആകെ 4 പോസ്റ്റ് മാത്രമേ മീര ജാസ്മിൻ ഇൻസ്റ്റാഗ്രാമിൽ ഇട്ടിട്ടുള്ളു. പക്ഷെ എല്ലാ പോസ്റ്റുകളും തന്നെ വൈറൽ ആയിരുന്നു. ആരാധകർക്കു നന്ദി പറഞ്ഞു കൊണ്ട് മീര   ജാസ്മിൻ പോസ്റ്റ് ചെയ്ത വീഡിയോ പെട്ടെന്നു തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ഠിച്ചിരുന്നു.

മീര   ജാസ്മിൻ  ഏതാനും ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കപവച്ചു. വെള്ള ഷര്‍ട്ട് ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങളില്‍ മീര   ജാസ്മിൻ പഴയതിലും അധികം സുന്ദരിയായി കാണപ്പെടുന്നു. താരങ്ങളും ആരാധകരുമെല്ലാം മീരയുടെ വരവിനെ സ്വാഗതം ചെയ്തിട്ടുണ്ട്. ഉണ്ണി മുകുന്ദന്‍, ശ്രുതി ലക്ഷ്മി, സുരഭി ലക്ഷ്മി, ആഷിക് അബു, സിതാര കൃഷ്ണകുമാര്‍, ഐമ റോസ്മി സെബാസ്റ്റിയന്‍, അരുണ്‍ ഗോപി തുടങ്ങി നിരവധി പേരാണ് പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്. മീരയുടെ പേജിന്റെ സ്‌ക്രീന്‍ഷോട്ട് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി ഷെയര്‍ ചെയ്തായിരുന്നു പൂര്‍ണിമ എത്തിയത്. വിര്‍ച്വല്‍ ലോകത്ത് നല്ലൊരു തുടക്കമാവട്ടെ ഇത്, പ്രിയകൂട്ടുകാരിയുടെ വരവിനെക്കുറിച്ച് പൂര്‍ണിമ കുറിച്ചത് ഇങ്ങനെയായിരുന്നു. റീല്‍ ആന്‍ഡ് റിയല്‍ ലൈഫിലേക്കുള്ള തിരിച്ചുവരവില്‍ സന്തോഷമുണ്ടെന്നും താരം കുറിച്ചിട്ടുണ്ട്. സംവിധായകന്‍ അരുണ്‍ ഗോപി അടക്കമുള്ളവര്‍ ഫോട്ടോയ്ക്ക് കമന്റ് എഴുതിയിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ സഹോദരന്റെ പിറന്നാളിന് സോഷ്യൽ മീഡിയയിലൂടെ ആശംസകൾ നേരുകയാണ് മീര ജാസ്മിൻ.
സഹോദരനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മീരയുടെ പോസ്റ്റ്. “ഇന്നലെ എന്റെ ഭാഗ്യമായ, മൂത്ത സഹോദരന്റെ ജന്മദിനമായിരുന്നു. നിന്റെ ആരോഗ്യത്തിനും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി എപ്പോഴും ഞാൻ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ലവ് യു ജോ മോൻ കുട്ടാ” മീര കുറിച്ചു.കുടുംബ പ്രേഷകരുടെ പ്രിയസംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൾ എന്ന ചിത്രത്തിലൂടെ ആണ് മീര തിരിച്ചു വരവ് നടത്തുന്നത്. സത്യൻ അന്തിക്കാടിന്റെ വിനോദയാത്ര, അച്ചുവിന്റെ ‘അമ്മ,ഇന്നത്തെ ചിന്താവിഷയം, രസതന്ത്രം തുടങ്ങിയ ചിത്രങ്ങളിലൂടെ നമ്മെ വിസ്മയിപ്പിച്ച നായികയാണ് മീര ജാസ്മിൻ. സത്യൻ അന്തിക്കാടിന്റെ മകൾ എന്ന ചിത്രത്തിൽ ജയറാം ആണ് നായകൻ.

Articles You May Like

x