ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ പ്രായമായ സ്ത്രീ ചുംബിച്ചു, മറ്റൊരു സ്ത്രീ പിൻഭാഗത്ത് അമർത്തി പിടിച്ചു; വെളിപ്പെടുത്തലുമായി ദുൽഖർ സൽമാൻ

സിനിമയിലെ താരങ്ങളെ അടുത്തുകാണുമ്പോൾ ഒരു ഫോട്ടോയെങ്കിലും കൊതിക്കുന്നവരായിരിക്കും മിക്ക ആരാധകരും. എന്നാൽ താരങ്ങളുടെ സ്വകാര്യതയിലേക്ക് ഇടിച്ചുകയറൽ മാത്രമല്ല, അവരുടെ മാനസികനിലയെ തകർക്കുന്ന രീതിയിലും ചില ആരാധകർ പെരുമാറാറുണ്ടെന്ന് തെളിയിക്കുകയാണ് നടൻ ദുൽഖർ സൽമാന്റെ വാക്കുകൾ.

ചിലസമയത്ത് ആരാധകർക്ക് എത്തരത്തിലാണ് പെരുമാറേണ്ടതെന്ന് അറിയില്ലെന്നും ദുൽഖർ തുറന്നടിച്ചിരിക്കുകയാണ്. തനിക്കുണ്ടായ ദുരനുഭവങ്ങൾ പങ്കിട്ടാണ്ദുൽഖറിന്റെ വാക്കുകൾ. ആരാധകർ അപ്രതീക്ഷിതമായി ചുംബിക്കുകയും അനാവശ്യമായി സ്പർശിക്കുകയും ചെയ്തിട്ടുണ്ടെന്ന് ദുൽഖർ സൽമാൻ പുതിയൊരു അഭിമുഖത്തിൽ വെളിപ്പെടുത്തു.

ഫോട്ടോയ്ക്കായി പോസ് ചെയ്യുന്നതിനിടെ പ്രായമായ സ്ത്രീ തന്റെ പിൻഭാഗത്ത് അമർത്തി പിടിച്ചുവെന്ന് ദുൽഖർ പറഞ്ഞു. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ദുൽഖറിന്റെ പ്രതികരണം. ആ സ്ത്രീ എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് അറിയില്ല. സംഭവിച്ചത് വിചിത്രമായിരുന്നെന്നും തനിക്ക് നന്നായി വേദനിച്ചെന്നും ദുൽഖർ പറഞ്ഞു. ആൾക്കൂട്ടത്തിൽ ഒരു വേദിയിൽ നിൽക്കുകയായിരുന്നു താൻ, ആ സമയത്ത് ‘ആന്റി, ദയവായി ഇവിടെ വന്നു നിൽക്കൂ’ എന്നാണ് താനവരോട് പറഞ്ഞതെന്നും ദുൽഖർ പറഞ്ഞു.

നിരവധിയാളുകൾക്ക് അവരുടെ കൈകൾ എവിടെയാണ് വെക്കേണ്ടതെന്ന് അറിയില്ല. ചില സമയത്ത് അവരുടെ കൈകൾ നമ്മുടെ പിന്നിലായിരിക്കും. ഫോട്ടോയിൽ ചിരിക്കാൻ ശ്രമിക്കും. എന്താണ് സംഭവിക്കുന്നതെന്ന അമ്പരപ്പായിരിക്കും അപ്പോഴും എന്നും ദുൽഖർ പറയുന്നു.

ഒപ്പം, ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ പ്രായമായ ഒരു സ്ത്രീ തന്റെ കവിളിൽ ഉമ്മ വെച്ച സംഭവവും താരം അഭിമുഖത്തിൽ വെളിപ്പെടുത്തുന്നുണ്ട്. ഇത്തരം സംഭവങ്ങൾ ചിലപ്പോൾ ആശ്ചര്യപ്പെടുത്തുമെന്നും എങ്ഹനെ രക്ഷപ്പെടുമെന്ന് തനിക്ക് അറിയില്ലെന്നും ദുൽഖർ പറഞ്ഞു.

Articles You May Like

x