ഭർത്താവിനൊപ്പം മകളെക്കൂടി നഷ്ട്ടമായ വേദനയിൽ മഞ്ജു എഴുതിയ ആ മൂന്ന് പേജുള്ള കത്ത് ; ആ കണ്ണീരിന്റെ ഫലമാണ് ദിലീപ് ഇപ്പോൾ അനുഭവിക്കുന്നതെന്ന് സോഷ്യൽ മീഡിയ

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ദിലൂപും കുടുംബവും കുടുങ്ങിയ അവസ്ഥയിലാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. മഞ്ജു വാര്യരും ദിലീപുമായുള്ള വിവാഹമോചനത്തിന് ശേഷം ഇരുവരുടേയും മകള്‍ മീനാക്ഷി ദിലീപിനൊപ്പം പോയത് മഞ്ജു വാര്യര്‍ എന്ന നടിയ്ക്ക് ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന സംഭവമാണ്. മീനാക്ഷിക്ക് മേലുള്ള അവകാശ വാദങ്ങളുന്നയിച്ച് ഒരു തര്‍ക്കത്തിന് മഞ്ജു വാര്യര്‍ മുതിര്‍ന്നിരുന്നില്ല.

തനിക്ക് നേരെ വിമര്‍ശനങ്ങള്‍ കൂടി വന്നപ്പോള്‍ മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ അന്നൊരു കുറിപ്പ് എഴുതിയിരുന്നു. ആ കത്ത് അന്ന് ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇന്ന് നടിയെ ആക്രമിച്ച കേസ് ദിലീപിന് പുറമേ കാവ്യയ്ക്കു നേരെയും തിരിയുമ്പോള്‍ അന്നത്തെ ആ കത്ത് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ദിലീപിനൊപ്പമുള്ള ജീവിതവും മീനാക്ഷിയെ കുറിച്ചും മീനാക്ഷി എന്തിന് അച്ഛനൊപ്പം പോയി എന്നതിന്റെ കാരണവും മഞ്ജു ഇതിൽ വ്യക്തമാക്കിയിട്ടുണ്ട് .

കത്തിൻറെ പൂർണ്ണ രൂപം വായിക്കാം; വ്യക്തി ജീവിതത്തിലെ സ്വകര്യത നിങ്ങളെപ്പോലെത്തന്നെ വളരെയധികം വിലമതിക്കുന്ന ആളാണ് ഞാനും. അത് നമ്മുടെ മാത്രം സങ്കടങ്ങളാണ് സന്തോഷങ്ങളും.പിന്നെ ഞാനിങ്ങനെ ഒരു കത്തെഴുതുന്നത് എൻ്റെ സ്വകാര്യാമായ സംഭവങ്ങൾ മറ്റു ചിലരുടെ ജീവിതത്തെ കൂടി ബാധിക്കുന്നത് കാണുമ്പോൾ ചില വെളിപ്പെടുത്തലുകൾ ആവശ്യമായി വരുന്നു എന്നത് കൊണ്ടാണ് .ഒപ്പം ചിലർ ഉണ്ടാക്കിയ തെറ്റുദ്ധാരണകൾ അകറ്റാനുമാണ്.ഞാനും ദിലീപേട്ടനും ഞങ്ങളുടെ പതിനാറു വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാൻ സംയുക്തമായി കോടതിയെ സമീപിച്ചിരിക്കുകയാണ് .ഞങ്ങളെടുത്ത ആ തീരുമാനം തീർത്തും വ്യക്തി പരമാണ് .തീരുമാനത്തിന് പിന്നിലെ കാരണമെന്ത്, കരണക്കാരാര് എന്ന് വ്യാപകമായി ചർച്ചചെയ്യപ്പെടുന്നുണ്ട് .എന്നാൽ അതൊക്കെ ഞങ്ങളുടെ മാത്രം സ്വകാര്യതയിൽ ഒതുക്കാനാണ് എനിക്ക് താല്പര്യം.

ആ സ്വകാര്യാതയെ ദയവ് ചെയ്ത് മാനിക്കുക. എന്റെ സങ്കടങ്ങളിലും സന്തോഷങ്ങളിലും ഒപ്പം നിന്ന് കുറച്ചു സുഹൃത്തുക്കളുണ്ട് എനിക്ക്. ഗീതു, സംയുക്ത, ഭാവന, പൂർണ്ണിമ ,ശ്വേത മേനോൻ തുടങ്ങിയവർ. എൻ്റെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾക്ക് ഇവരാണ് ഉത്തരവാദികൾ എന്ന ചില പ്രചാരണങ്ങൾ ഉണ്ടാകുന്നു. അത് അവരെ വേദനിപ്പിക്കുന്നു ,എന്നെയും .എൻ്റെ തീരുമാങ്ങൾ എൻ്റെതും അതിൻ്റെ പ്രത്യാഘതങ്ങൾക്ക് ഉത്തരവാദി ഞാൻ മാത്രവുമാണ്. അവരുടെ പ്രേരണയോ നിർബന്ധമോ ഇതിനു പിന്നിലില്ല. ഇവരാരും ഇതിൻറെ പേരിൽ പഴി കേൾക്കുകയോ ആരുടേങ്കിലും ശത്രുതക്ക് ഇരയാവുകയോ ചെയ്യരുത് എന്നെനിക്ക് നിർബന്ധമുണ്ട്.

മറിച്ചുള്ള പ്രചാരണങ്ങൾ അവരുടെ വ്യക്തി ജീവിതത്തെയും കലാ ജീവിതത്തെയും കൂടി ബാധിക്കാൻ തുടങ്ങിയിരിക്കുന്നു. ഈ കുറിപ്പോടു കൂടി അത്തരം തെറ്റ് ധാരണകൾ അവസാനിക്കും എന്ന് കരുതുന്നു, ഞാൻ കാരണം എൻ്റെ തീരുമാങ്ങൾ കാരണം അവർക്കുണ്ടായ എല്ലാ വേദനകൾക്കും ഞാൻ നിർവ്യാജം ക്ഷമ ചോദിക്കുന്നു .ദിലീപേട്ടൻറെ വ്യക്തി ജീവിതത്തിൽ അദ്ദേഹം എടുക്കുന്ന എല്ലാ തീരുമാനങ്ങളും നല്ലതാകട്ടെയന്നും കലാ ജീവിതത്തിൽ ഇനിയും ഉയരങ്ങൾ കീയ്യടക്കാൻ അദ്ദേഹത്തിന് കഴിയെട്ടെയെന്നും ഞാൻ പ്രാർത്ഥിക്കുന്നു. മീനൂട്ടിക്ക് അച്ഛനോടുള്ള സ്നേഹം മറ്റാരേക്കാളും എനിക്കറിയാം. അവൾ അദ്ദേഹത്തിൻറെ സംരക്ഷണത്തിൽ എന്നും സന്തുഷ്ടയും സുരക്ഷിതയുമായിരിക്കും.

അത് കൊണ്ട് തന്നെ അവളുടെ മേൽ ഉള്ള അവകാശത്തിൻ്റെ പിടിവലിയിൽ അവളെ ദുഃഖിപ്പിക്കുന്നത് എനിക്ക് ഇഷ്ടമല്ല ,അവൾക്ക് ഈ ‘അമ്മ എന്നും ഒരു വിളിപ്പാടകലെയുണ്ട്. അവൾ അകലെയാണെന്ന് എനിക്ക് തോന്നുന്നില്ല.കാരണം അമ്മയുടെ അകത്തു തന്നെയാണല്ലോ മകൾ എന്നും. എല്ലാം ഒന്നിൽ നിന്നും തുടങ്ങുകയാണ് ഞാൻ .ജീവിതവും സമ്പാദ്യവുമെല്ലാം. ഒരു തരത്തിൽ പറഞ്ഞാൽ ഒരു പുനർ ജനിക്കൽ. ഒരു സിനിമയുടെ വിജയം ജീവിത വിജയത്തിൻ്റെ അളവുകോലല്ല എന്ന് മറ്റാരേക്കാളും നന്നായി എനിക്കറിയാം .രണ്ടാമൂഴത്തിൽ ഒരുപാട് വിമർശനങ്ങളും അഭിനന്ദങ്ങളും ആശംസകളും സ്നേഹവും ലഭിച്ചിട്ടുണ്ട് .എല്ലാത്തിനും നന്ദിയുണ്ട് .

Articles You May Like

x