കാവ്യക്കും മക്കൾക്കും ഒപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു ദിലീപ്; ഇതൊക്കെ കാണുന്ന മഞ്ജു ചേച്ചിക്ക് എന്ത് വിഷമം ഉണ്ടാകും എന്ന് ആരാധകർ

മലയാളത്തിൽ ഏറ്റവും കൂടുതൽ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിട്ടുള്ള താര ജോഡി ദിലീപും കാവ്യാ മാധവനുമായിരിക്കും. വളരെ സ്വകാര്യമായ ചടങ്ങിലാണ് ദിലീപും കാവ്യയും വിവാഹിതരായത്. ഇരുവരും ഒന്നിച്ച ആദ്യ സിനിമ ചന്ദ്രനുദിക്കുന്ന ദിക്കിൽ മുതൽ ഈ ജോഡിക്ക് ആരാധകർ ഉണ്ടായി തുടങ്ങിയിരുന്നു. ആദ്യ ഭാര്യ മഞ്ജു വാര്യരുമായുള്ള ബന്ധം പിരിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് ദിലീപും കാവ്യാ മാധവനും വിവാഹിതരായത്. മഞ്ജു വാര്യരുമൊത്ത് ദിലീപ് ദാമ്പത്യ ജീവിതം നയിക്കുമ്പോഴും കാവ്യയേയും ദിലീപിനേയും ചേർത്ത് വെച്ച് നിരവധി ഗോസിപ്പുകൾ വരുമായിരുന്നു.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുത്തൻ ചിത്രം ഏറ്റെടുത്തിരിക്കുക‍യാണ് ആരാധകർ. താരം ഇൻസ്റ്റയിലും ഫേസ്ബുക്കിലും പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് ഇപ്പോൾ ആരാധകർക്കിടയിലെ പുതിയ സംസാര വിഷയം. മറ്റൊന്നുമല്ല, ആരാധകനായ വിജീഷ് പാലേരി നൽകിയ സ്നേഹ സമ്മാനം ആണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ദിലീപ് പങ്കുവച്ചത്. മാത്രമല്ല അതേ ചിത്രം ഫേസ്ബുക്ക് പ്രൊഫൈലിന്റെ കവർ പിക് ആക്കിയും ദിലീപ് ആ സ്നേഹം പങ്കുവച്ചു.

ഇതൊക്കെ കാണുന്ന മഞ്ജു ചേച്ചിക്ക് എന്ത് വിഷമം ഉണ്ടാകും. സ്വന്തം മോളല്ലേ നില്കുന്നത് എന്ന് തുടങ്ങി നിരവധി കമന്റുകൾ ആണ് ദിലീപിന്റെ ഫേസ്ബുക്ക് വാളിൽ കിട്ടുന്നത്. ഒരിക്കൽ ഒരു ഓണസമയത്ത് ദിലീപ് പങ്കുവച്ച ചിത്രമാണ് ആരാധകൻ മറ്റൊരു രൂപത്തിലും ഭാവത്തിലും ആക്കി ദിലീപിന് സമ്മാനിച്ചത്. ആദ്യമായി ചിത്രം പകർത്തിയത് അനീഷ് ഉപാസന ആയിരുന്നു.

വിശേഷാവസരങ്ങളിൽ കുടുംബസമേതമുള്ള ചിത്രങ്ങളുമായി ദിലീപ് എത്താറുണ്ട്. കുഞ്ഞനുജത്തിക്കൊപ്പമുള്ള ചിത്രങ്ങൾ മീനാക്ഷിയും പങ്കിടാറുണ്ട്. അക്കൂട്ടത്തിൽ ദിലീപും മീനാക്ഷിയും പങ്കിട്ട ഒരു ചിത്രമാണ് ഇപ്പോൾ കലാകാരന്റെ ഭാവനയിൽ പുതിയ രൂപത്തിൽ എത്തിയത്. ദിലീപുമായുള്ള വിവാഹത്തെ തുടർന്ന് സിനിമയിൽ നിന്നും മാറിനിൽക്കുകയാണ് കാവ്യ.

Articles You May Like

x