വളരെ സെന്‍സിബിളായിട്ടുള്ള ആളാണ്, ഇത്രയും കാലിബറുള്ള മനുഷ്യനെയാണോ കോമഡി റോളുകള്‍ മാത്രം ചെയ്യിപ്പിച്ചതെന്ന് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്, അദ്ദേഹത്തെ നന്നായി ഉപയോഗിച്ചത് ഇന്നത്തെ തലമുറയാണ്; ഇന്ദ്രൻസിനെ കുറിച്ച് ഉര്‍വ്വശി

മലയാള സിനിമയിക്ക് ലഭിച്ച അതുല്യ പ്രതിഭയാണ് ഇന്ദ്രന്‍സ് എന്ന നടന്‍. ഒരു കാലത്ത് ഇന്ദ്രന്‍സിനെ മാറ്റി നിര്‍ത്തിയവരാണ് ഇന്ന് ഖേദിക്കുന്നുണ്ടാലവും കോമഡി റോളുകള്‍ മാത്രമല്ല താരം കൈകാര്യം ചെയ്തിരിക്കുന്നത്. മനോഹരമായ ക്യാരക്ടര്‍ റോളുകളും വില്ലന്‍ വേഷങ്ങളുമൊക്കെ അദ്ദേഹത്തിന് കൈകാര്യം ചെയ്യാനായി പറ്റു മെന്ന് അദ്ദേഹം തെളിയിച്ചു.

ഇപ്പോഴിതാ ഉര്‍വ്വശി ഇന്ദ്രന്‍സിന പറ്റി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പുതിയ സിനിമയായ ജലധാര പമ്പ്‌സെറ്റില്‍ ഇന്ദ്രന്‍സും ഉര്‍വ്വശിയുമാണ് പ്രധാന വേഷം ചെയ്യുന്നത്. തന്റെ തുടക്ക കാലത്ത് കോമഡി വേഷങ്ങള്‍ ചെയ്തിട്ടുണ്ട് അദ്ദേഹം.

ബിഹൈന്‍വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മുന്‍്പ് ഇന്ദ്രന്‍സ് ചേട്ടന്‍ ഇത്ര പ്രതിഭയുള്ള ആളാണെന്ന് അറിയില്ലായിരുന്നുവെന്നും ഇത്രയും കഴിവുള്ള ഒരാളെ കുറെ കാലത്തേയ്ക്ക് കോമഡി റോളുകള്‍ മാത്രം ചെയ്യിപ്പിച്ചത് എന്ന് താന്‍ ചിന്തിച്ചിട്ടുണ്ടെന്നും താരം പറയുന്നു. ഇന്ദ്രന്‍സേട്ടന്‍ വളരെ സെന്‍സിബിളായിട്ടുള്ള ആളാണ്. സിനിമയില്‍ കോസ്റ്റ്യൂമറായിട്ടാണ് അദ്ദേഹത്തിന്റെ തുടക്കം.

Articles You May Like

x