നടി ശോഭനയുടെ അമ്പത്തിരണ്ടാം പിറന്നാളിന് നൃത്ത വേദിയില്‍ വെച്ച് നൽകിയ സര്‍പ്രൈസ്; ഇത് വളരെ മനോഹരം എന്ന് ഏവരും വീഡിയോ കാണാം

ഭിനേത്രി എന്ന നിലയിലും നര്‍ത്തകി എന്ന നിലയിലും പ്രശസ്തയാണ് ശോഭന. 230ലധികം ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്.1984ല്‍ ബാലചന്ദ്രേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്ന് വന്നത്. 1994ല്‍ ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് ശോഭനയ്ക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. തുടര്‍ന്ന് 2022ല്‍ രേവതി സംവിധാനം ചെയ്ത മിത്ര് മൈ ഫ്രണ്ട് എന്ന ഇംഗ്ലീഷ് ചിത്രത്തിലെ അഭിനയത്തിന് രണ്ടാമത്തെ ദേശീയ അവാര്‍ഡും താരത്തെ തേടിയെത്തി. 2020ല്‍ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സൈമ അവാര്‍ഡും ശോഭന കരസ്ഥമാക്കി.സിനിമയ്ക്കും ഭരതനാട്യത്തിനുമുള്ള സംഭാവനകള്‍ മുന്‍നിര്‍ത്തി ഇന്ത്യാ സര്‍ക്കാര്‍ 2006 ജനുവരിയില്‍ ശോഭനയെ പത്മശ്രീ പട്ടം നല്‍കി ആദരിച്ചു.മലയാളത്തിന് പുറമേ ഹിന്ദി, ഇംഗ്ലീഷ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ശോഭനയുടെ ജന്മ ദിനത്തില്‍ താരത്തിനായി നൃത്ത വേദിയില്‍ സംഘാടകര്‍ ഒരുക്കിയ സര്‍പ്രൈസ് ആണ് ഇപ്പോള്‍ വൈറലാകുന്നത്. സോഭനയുടെ 52-ാം ജന്മ ദിനമായിരുന്നു തിങ്കളാഴ്ച്ച. അന്നേ ദിവസം സൂര്യ ഫെസ്റ്റിവല്‍ വേദിയില്‍ നൃത്തം അവതരിപ്പിക്കാന്‍ എത്തിയതായിരുന്നു ശോഭന. നൃത്തം അവതരിപ്പിച്ച് കഴിഞ്ഞ ശേഷം അതേ വേദിയില്‍ വെച്ചായിരുന്നു പിറന്നാള്‍ സര്‍പ്രൈസ്. സഹനര്‍ത്തകി ശോഭനയ്ക്ക് കേക്ക് കൊണ്ടുനല്‍കി. ഇത് താരം എട്ടും പ്രതീക്ഷിച്ചിരുന്നില്ല.

കാണികള്‍ക്ക് തങ്ങളുടെ പ്രിയ്യപ്പെട്ട താരവും നര്‍ത്തകിയും ആയ ശോഭനയുടെ പിറന്നാളിന്റെ മുര നിമിഷങ്ങളും നൃത്തത്തോടൊപ്പം തന്നെ ആസ്വദിക്കാനായി, സോഷ്യല്‍ മീഡിയയില്‍ ഈ സര്‍പ്രൈസ് പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ ഇതിനോടകം തന്നെ പ്രചരിച്ചിട്ടുണ്ട്. ഒരുപാട് പേര്‍ നടിക്ക് പിറന്നാള്‍ ആശംസകള്‍ സോഷ്യല്‍ മീഡിയയിലൂൂടെ അറിയിച്ചിട്ടുണ്ട്. നിരവധി പേര്‍ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു.ലളിത-പദ്മിനി-രാഗിണിമാരുടെ സ്മരണാര്‍ത്ഥമുള്ള എല്‍ പി ആര്‍ ഫെസ്റ്റിവലില്‍ ആയിരുന്നു ശോഭനയുടെ നൃത്തപരിപാടി. സൂര്യ ഫെസ്റ്റിവല്‍ വേദിയില്‍ താരം എത്തുന്നത് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്‌.

അടൂർ ഗോപാലകൃഷ്ണൻ, ജി. അരവിന്ദൻ, കെ. ബാലചന്ദർ, എ.എം. ഫാസിൽ, മണി രത്‌നം, ഭരതൻ, ഉപലപതി നാരായണ റാവു, പ്രിയദർശൻ എന്നീ പ്രമുഖരായ സംവിധായകരോടൊപ്പം ശോഭന സിനിമകള്‍ ചെയ്തിട്ടുണ്ട്.ചിത്രാ വിശ്വേശ്വരൻ, പത്മാ സുബ്രഹ്മണ്യം എന്നീ പ്രതിഭാസമ്പന്നരായ നർത്തകരുടെ ശിഷ്യണത്തിലായിരുന്നു  ശോഭന  എന്ന നർത്തകി ഉയര്‍ന്നത്. കലാർപ്പണ എന്ന  നൃത്ത വിദ്യാലയത്തിന്റെ സ്ഥാപകയും പ്രമുഖ നർത്തകിയുമാണ്. 2006- ൽ ശോഭനയുടെ  കലാമികവിനെ  രാജ്യം പത്മശ്രീ നൽകി ആദരിക്കുകയുണ്ടായി. 2014 ൽ കേരള സംസ്ഥാന സർക്കാർ കലാ– രത്‌ന അവാർഡ് നൽകി ആദരിച്ചു. 2019 ൽ എം.ജി.ആർ. വിദ്യാഭ്യാസ ഗവേഷണ ഇൻസ്റ്റിറ്റൂട്ട് ഡോക്ടറേറ്റ് സമ്മാനിച്ചു. ശോഭനയുടെ ഭാവാഭിനയം പ്രശസ്തമാണ്. മലേഷ്യയിലെ രാജാവിന്റെയും രാജ്ഞിയുടെയും മുന്നിൽ ശോഭന തന്റെ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

Articles You May Like

x