പൃഥ്വിരാജിന്റെ അമ്മ ആയി അഭിനയിക്കാൻ ശോഭന മടിച്ചു – മണിയൻ പിള്ള രാജു

പൃഥ്വിരാജിനെ നായകനാക്കി മണിയൻപിള്ള രാജു നിർമ്മിച്ച ചിത്രമാണ് പാവാട. പൃഥ്വിരാജിന്റെ ഒരു പ്രത്യേക കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ പ്രേക്ഷകർ കണ്ടിരുന്നത്. പൃഥ്വിരാജ് ഇങ്ങനെ അഭിനയിക്കുമോ എന്ന് പോലും പ്രേക്ഷകർക്ക് സംശയം തോന്നിയ ഒരു ചിത്രമായിരുന്നു പാവാട. അത്രത്തോളം മികച്ച രീതിയിൽ ആയിരുന്നു തനിക്ക് ലഭിച്ച കഥാപാത്രത്തെ പൃഥ്വിരാജ് അവിസ്മരണീയമാക്കിയത്. സാധാരണ ബിസിനസ് നായകനായി മാത്രം കണ്ടിട്ടുള്ള പൃഥ്വിരാജിനെ മറ്റൊരു രീതിയിലായിരുന്നു ഈ ചിത്രത്തിൽ അവതരിപ്പിച്ചിരുന്നത്. പൃഥ്വിരാജിന്റെ അമ്മയുടെ വേഷം ചിത്രത്തിൽ അഭിനയിച്ചത് ആശാ ശരത് ആയിരുന്നു. ഈ അമ്മ കഥാപാത്രത്തിന് ഈ ചിത്രത്തിൽ വലിയ പ്രാധാന്യമാണ് ഉണ്ടായിരുന്നത്. അതോടൊപ്പം തന്നെ മഞ്ജുവാര്യർ അതിഥി വേഷത്തിൽ എത്തിയ ഒരു ചിത്രം കൂടിയാണ് പാവാട. പൃഥ്വിരാജിനെ കൂടാതെ അനൂപ് മേനോൻ, മിയ ജോർജ് തുടങ്ങിയവർ ആയിരുന്നു ചിത്രത്തിൽ മറ്റു വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നത്.


ആശ ശരത്ത് അവതരിപ്പിച്ച സിസിലി എന്ന കഥാപാത്രത്തിന്റെ വേഷം കൈകാര്യം ചെയ്യാൻ വേണ്ടി ആദ്യം തിരഞ്ഞെടുക്കുന്നത് നടി ശോഭനയെയായിരുന്നു എന്നാണ് പറയുന്നത്. ഈ കഥാപാത്രത്തെ അഭിനയിപ്പിക്കുവാൻ വേണ്ടി മണിയൻപിള്ള രാജു ചെന്നൈയിലെത്തി ശോഭനയെ കാണുകയും ചെയ്തു. എന്നാൽ താൽപര്യമില്ലെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു ശോഭന ചെയ്തിരുന്നത്. നടിയുടെ പ്രതികാരണം കാരണം തന്നിൽ വലിയ വേദനയാണ് ഉണ്ടാക്കിയത് എന്നായിരുന്നു ഈ സംഭവത്തെക്കുറിച്ച് മണിയൻ പിള്ള രാജു പിന്നീട് പറഞ്ഞത്. വേഷം നിരസിക്കാൻ ഒരുപാട് കാരണങ്ങൾ ആയിരുന്നു ശോഭന പറഞ്ഞത്. അതിൽ ആദ്യം പറഞ്ഞത് ഡാൻസ് പരിപാടികളുടെ തിരക്കിനിടയിൽ കേരളത്തിൽ വന്ന് ഷൂട്ടിംഗ് നടക്കില്ല എന്നായിരുന്നു. അങ്ങനെയാണെങ്കിൽ ശോഭനയുടെ സീൻ മാത്രം ചെന്നൈയിൽ സെറ്റ് ഇട്ടു ചിത്രീകരിക്കാമെന്ന് മണിയൻപിള്ള രാജു ഉറപ്പ് നൽകുകയും ചെയ്തു. അങ്ങനെ പറഞ്ഞപ്പോഴും താരമാ വേഷം സ്വീകരിക്കാൻ തയ്യാറായില്ല. ഒടുവിൽ വേഷം നിരസിക്കാനുള്ള കാരണം തുറന്നു പറയുകയായിരുന്നു ശോഭന. പൃഥ്വിരാജിനെ പോലെയുള്ള മുതിർന്ന താരങ്ങളുടെ അമ്മ വേഷം തനിക്ക് ചെയ്യാൻ സാധിക്കില്ലന്ന നിലപാടിൽ ആയിരുന്നു ശോഭന. അത് കൊണ്ടായിരുന്നു വേഷം നിരസിച്ചത്.

അതു തന്റെ ഡാൻസിന്റെ കരിയറിനെ വലിയ രീതിയിൽ തന്നെ ബാധിക്കും എന്നും ശോഭന പറഞ്ഞിരുന്നു. ഒപ്പം അഭിനയിച്ച മോഹൻലാൽ മുത്തശ്ശൻ വേഷങ്ങളിൽ വരെ അഭിനയിക്കുന്നില്ലേ എന്ന് താൻ ശോഭനയോട് ചോദിച്ചിരുന്നു ആ സമയത്ത് ശോഭന പറഞ്ഞ മറുപടി ഇതു തന്നെയായിരുന്നു. തന്റെ നിലപാടിൽ തന്നെ ശോഭന ഉറച്ചുനിന്ന സാഹചര്യത്തിൽ തനിക്ക് വലിയ വേദനയുണ്ടായിരുന്നു എന്നും മണിയൻപിള്ള രാജു വ്യക്തമാക്കുന്നുണ്ട്. പാവാട എന്ന ചിത്രം വലിയ സ്വീകാര്യതയായിരുന്നു പ്രേക്ഷകരിൽ നിന്നും നേടിയിരുന്നത്. എന്നാൽ ശോഭനയായിരുന്നു ഈ വേഷം കൈകാര്യം ചെയ്യുന്നത് എങ്കിൽ ഈ ചിത്രത്തിൽ കൂടുതൽ സ്വീകാര്യത പ്രേക്ഷകരിൽ നിന്നും ഉണ്ടാകും എന്നുള്ളത് ഉറപ്പാണ്.

Articles You May Like

x