250 രൂപ മാത്രമുള്ള ചെരുപ്പാണ് താൻ ധരിച്ചിരിക്കുന്നത്, നമ്മുക്ക് എന്താണോ സൗകര്യപ്രദം അതാണ് ബ്യൂട്ടി, ആ ഫാഷനിലാണ് ഞാൻ കംഫർട്ടബിളായിട്ടുള്ളതെന്ന് ശോഭന

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ശോഭന. വർഷങ്ങൾ കൊണ്ട് സിനിമയിൽ തിളങ്ങി നിൽക്കുന്ന താരം നിരവധി ചിത്രങ്ങളിൽ ആണ് ഇതിനോടകം ഭാഗമായിരിക്കുന്നത്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ശോഭന മലയാളം തമിഴിൽ തെലുങ് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ എത്തിയിരുന്നു. ഒരു സമയത്ത് ശോഭന ഇല്ലാത്ത സിനിമകൾ ചുരുക്കം ആയിരുന്നു എന്ന് തന്നെ പറയാം. സെറ്റിൽ നിന്ന് സെറ്റിലേക്ക് ആയിരുന്നു ശോഭനയുടെ യാത്ര. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായതോടെ ശോഭനയും ഹിറ്റ് നായികയായി തിളങ്ങിയിരുന്നു. മണിച്ചിത്രത്താഴ് ആയിരുന്നു ശോഭനയുടെ കരിയറിലെ മികച്ച ചിത്രമായി ഇന്നും അറിയപ്പെടുന്നത്. മികച്ച ഒരു നർത്തകി കൂടിയായ ശോഭനയ്ക്ക് തന്റെ അഭിനേത്രി എന്ന കഴിവും നർത്തകി എന്ന കഴിവും ഒരു പോലെ പ്രേക്ഷകർക്ക് മുന്നിൽ കാഴ്ചവെക്കാൻ ഈ ഒരൊറ്റ ചിത്രത്തിൽ കൂടി കഴിഞ്ഞു.

വലിയ പ്രശംസയാണ് ചിത്രത്തിലെ അഭിനയത്തിന് ശോഭനയ്ക്ക് ലഭിച്ചത്. ചിത്രം പല ഭാഷകളിലും റീമേക്ക് ചെയ്തു എങ്കിലും ശോഭനയെ പോലെ മികച്ച അഭിനയം മറ്റൊരു താരത്തിനും കാഴ്ച വെക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. എന്നാൽ സിനിമയിൽ തിളങ്ങി നിന്ന സമയത്ത് ആണ് താരം അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുന്നതും നൃത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും. അഭിനയത്തിൽ നിന്നു വിട്ട് നിന്നപ്പോഴും ശോഭന തന്റെ നൃത്ത വിദ്യാലയവും സ്റ്റേജ് പ്രോഗ്രാമുകളും ഒക്കെയായി പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. അവ എല്ലാം തന്നെ വലിയ രീതിൽ ശ്രദ്ധ നേടാറുമുണ്ട്.

ശോഭനയുടെ പഴയ അഭിമുഖങ്ങൾ ഇടയ്ക്ക് സോഷ്യൽ മീഡിയയുടെ ശ്രദ്ധ ആകർഷിക്കാറുണ്ട്. ശോഭന എന്ന വ്യക്തിയുടെ വാക്കുകളിലുള്ള വ്യക്തതയാണ് ആ വീഡിയോകളെ വൈറലാക്കുന്നത്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഒരു ടെലിവിഷൻ ഷോയിൽ പങ്കെടുക്കാനെത്തിയതാണ് ശോഭന. ഫാഷനെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോൾ ശോഭനം പറഞ്ഞ മറുപടിയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 250 രൂപ മാത്രമുള്ള ചെരുപ്പാണ് താൻ ധരിച്ചിരിക്കുന്നതെന്ന ശോഭനയുടെ വാക്കുകൾ ആരാധകരെ കൗതുകത്തിലാക്കി. “സ്ത്രീകൾ എന്ന് പറഞ്ഞാൽ സൗന്ദര്യം മാത്രമല്ല. ഫാഷൻ എന്ന് പറഞ്ഞാൽ നമ്മുടെ സ്വഭാവമാണ്. നമ്മളെല്ലാവരും ഫാഷൻ മാസികകൾ നോക്കും, ബ്ലൗസിന്റെ ഡിസൈൻ നോക്കും. നമ്മളെന്തിലാണോ സൗകര്യപ്രദം അതാണ് ബ്യൂട്ടി. സാരി നല്ലതാണ്, ഈ ചെരുപ്പിന് 250 രൂപയാണ്. ആ ഫാഷനിലാണ് ഞാൻ കംഫർട്ടബിളായിട്ടുള്ളത്,” ശോഭന പറയുന്നു. താരത്തിന്റെ മറപടി കേട്ട് കയ്യടിക്കുകയാണ് കാണികൾ.

ഫാഷന്റെ രാജകുമാരി സംസാരിക്കുമ്പോൾ ലോകം അവർക്കായി കാതോർക്കും, നല്ലൊരു സന്ദേശമാണ് ശോഭനാ ജീ തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. ശോഭന യൂണിവേഴ്സ് എന്ന പേജാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ചെന്നൈയിൽ കലാതർപ്പണ എന്ന നൃത്തവിദ്യാലയം നടത്തുകയാണ് ശോഭന ഇപ്പോൾ. ചിത്രാ വിശ്വേശ്വരൻ, പദ്മാ സുബ്രമണ്യം എന്നിവരാണ് ശോഭനയുടെ ഗുരുക്കൾ. ചെന്നൈയിൽ ‘കലാർപ്പണ’ എന്ന പേരിൽ ഒരു നൃത്തവിദ്യാലയം നടത്തുന്ന ശോഭന രാജ്യത്തിനകത്തും പുറത്തും ധാരാളം നൃത്ത പരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ട്. വർഷങ്ങൾക്കു ശേഷം അനൂപ് സത്യന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിൽ ശോഭന അഭിനയിച്ചിരുന്നു.

Articles You May Like

x