ഒരു പുരുഷനെ അടിക്കാനുള്ള ധൈര്യമൊന്നും എനിക്കില്ല, അയാളൊരു തല്ല് തന്നാല്‍ ഞാന്‍ താഴെ വീഴുകയും ചെയ്യും; വിനായകന്റെ വിവാദ പരാമർശങ്ങൾ കേട്ടിട്ടും മിണ്ടാതെ ഇരുന്നതിനെക്കുറിച്ച് നടി നവ്യ നായർ

വ്യാ നായര്‍ കേന്ദ്രകഥാപാത്രമായി എത്തിയ പുതിയ ചിത്രമാണ് ‘ഒരുത്തീ’. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിനിടെ നടന്‍ വിനായകന്‍ നടത്തിയ പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.മീ ടു എന്നാല്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് തനിക്ക് അറിയില്ല എന്നും ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തോന്നിയാല്‍ താന്‍ അക്കാര്യം ആ സ്ത്രീയോട് തന്നെ പറയുമെന്നും അതിനെയാണ് മീ ടു എന്ന് പറയുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എങ്കില്‍ അത് വീണ്ടും താന്‍ ചോദിക്കുമെന്നുമാണ് വിനായകന്‍ പറഞ്ഞത്.മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടായിരുന്നു അദ്ദേഹം ഇത്തരത്തില്‍ പ്രതികരണം നടത്തിയത്. നവ്യാ നായരും ഒരുത്തീ ചിത്രത്തിന്റെ സംവിധായകന്‍ വി കെ പ്രകാശും വിനായകനൊപ്പം വേദിയില്‍ ഉണ്ടായിരുന്നു.

വിനായകന്റെ വിവാദ പരാമര്‍ശത്തോട് നവ്യ പ്രതികരിക്കുമെന്നാണ് കരുതിയതെന്ന് എല്ലാവരും പറഞ്ഞിരുന്നു. തനിക്ക് അതിന് കഴിയാത്തതിന് പിന്നിലെ കാരണം പറഞ്ഞെത്തിയിരിക്കുകയാണ് താരം.”വലിയ പ്രതികരണശേഷി ഇല്ലാത്തയാളാണ് ഞാനെന്നും പലപ്പോഴും പ്രതികരിക്കേണ്ടി വരുന്ന സ്ഥലങ്ങളില്‍ അങ്ങനെ ചെയ്യാന്‍ പറ്റാതിരുന്നതിനെക്കുറിച്ച് നേരത്തെയും പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് ബെല്ലും ബ്രേക്കുമില്ലാതെ പ്രതികരിക്കാനാവും. എന്നാല്‍ എന്റെ കാര്യം അങ്ങനെയല്ല. ഞാന്‍ ഇടപെട്ടാല്‍ അയാള്‍ അത് ഏത് തരത്തില്‍ എടുക്കുമെന്ന് പോലും എനിക്കറിയില്ല. അയാള്‍ക്കൊരു അടി കൊടുത്തൂടേയെന്ന് ഒത്തിരിപ്പേര്‍ ചോദിച്ചിരുന്നു. ഒരു പുരുഷനെ അടിക്കാനും മാത്രമുള്ള ധൈര്യമൊന്നും എനിക്കില്ല. അയാളൊരു തല്ല് തന്നാല്‍ ഞാന്‍ താഴെ വീഴുകയും ചെയ്യും. ധൈര്യവതിയായ ഒരു സ്ത്രീയാണെന്നും എന്തിനും ഏതിനും പ്രതികരിക്കുന്നയാളാണ് ഞാനെന്നും എവിടെയും പറഞ്ഞിട്ടുമില്ല’-നവ്യാ നായര്‍ പറഞ്ഞു.

പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ വിവിധ വിഷയങ്ങളില്‍ പ്രതികരിക്കുന്ന ആളാണ് വിനായകന്‍. ഇവ വളരെധികം ചര്‍ച്ച ചെയ്യപ്പെടാറുമുണ്ട്.”” എന്താണ് മീ ടു? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ? ഞാൻ ചോദിക്കട്ടെ ഒരു പെണ്ണായി സെക്സ് ചെയ്യണം എന്നുണ്ടെങ്കിൽ എന്ത് ചെയ്യണം? എന്റെ ലൈഫിൽ ഒരു പത്ത് സ്ത്രീകളുമായി താൻ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഈ പത്ത് സ്ത്രീകളോടും ഞാൻ തന്നെയാണ് ഫിസിക്കൽ റിലേഷനിൽ ഏർപ്പെടാൻ തയ്യാറാണോയെന്ന് ചോദിച്ചത്.അതാണ് നിങ്ങൾ പറയുന്ന മീ ടു എങ്കിൽ ഞാൻ ഇനിയും ചോദിക്കും. ഒരു പെണ്ണിനോട് ഞാൻ ചോദിക്കും.

അവർക്ക് താത്പര്യമില്ലേങ്കിൽ അവർ നോ എന്ന് പറയും. എന്നോട് ഇതുവരെ ഒരു പെണ്ണും അത് ചോദിച്ചിട്ടില്ല. ഒരു സ്ത്രീയുടെ വ്യാഖ്യാനം എന്താണെന്നും വിനായകൻ ചോദിച്ചു. തനിക്ക് കുറേ പെൺസുഹൃത്തുക്കൾ ഉണ്ട്. ഭയങ്കര റൊമാന്റിക്ക് ആണ് ഞാൻ. വൃത്തിയില്ലാത്തവന്റെ അടുത്തേക്ക് ഒരു പെണ്ണും വരില്ല. പെണ്ണ് വിചാരിക്കാതെ ഒരാണിനും അവളെ കിട്ടില്ല. ഇന്നും ലോകത്ത് നടക്കുന്നത് സ്വയംവരമാണ്”-ഇങ്ങനെയാണ് വിനായകന്‍ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട പ്രസ്സ് മീറ്റിനിടെ നടത്തിയ വിവാദ പരാമര്‍ശം

Articles You May Like

x