പ്രിത്വിരാജിന്റെ മകൾ അല്ലിക്ക് സുപ്രിയെ തന്നെ അമ്മയായി കിട്ടിയത് ഭാഗ്യം തന്നെ; ക്രിസ്മസിന് ഒരു അമ്മമാരും ഇതുവരയ്ക്കും മക്കൾക്ക് ഇങ്ങനത്തെ സമ്മാനം കൊടുത്ത് കാണില്ല

ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബങ്ങളിൽ ഒന്നാണ് നടൻ പൃഥ്വിരാജിന്റെത്. പൃഥ്വിരാജ് ന് നൽകുന്ന അതേ സ്നേഹമാണ് ഭാര്യ സുപ്രിയയ്ക്ക് മകൾ അല്ലി എന്ന് വിളിക്കുന്ന അലംകൃതക്കും ആരാധകർ നൽകാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത മകൾ അലംകൃതയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ ആകാംക്ഷയാണ്.പിറന്നാൾ ദിനങ്ങളിൽ മാത്രമാണ് അലംകൃത യുടെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങൾ സുപ്രിയയും പൃഥ്വിരാജും സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടാറുള്ളത്. കൊച്ചുകൊച്ച് എഴുത്തുകളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴും ഈ ക്രിസ്മസ് കാലത്ത് സുപ്രിയ ആരാധകർക്ക് ആശംസകളോടൊപ്പം മറ്റൊരു സന്തോഷവാർത്തയും കൂടി അറിയിക്കുകയാണ്.അച്ഛനെയും അമ്മയെയും പോലെ അല്ലിയും ഒരു കലാകാരിയാണ്.

മകൾ എഴുതിയ കുട്ടിക്കഥകളും കുട്ടിക്കവിതകളും എല്ലാം സ്വരുക്കൂട്ടി വച്ച് ആ ഒരു പുസ്തകരൂപത്തിൽ ആക്കി ക്രിസ്മസ് കാലത്ത് സുപ്രിയ അല്ലിക്ക് സമ്മാനമായി നൽകിയിരിക്കുകയാണ്. ഈ പുസ്തകം മകൾക്കായി നൽകുന്ന സമ്മാനം ആണെന്നും സുപ്രിയ സോഷ്യൽ മീഡിയയിലൂടെ കുറിച്ചിട്ടുണ്ട്. ഈ അടുത്തായിരുന്നു സുപ്രിയയുടെ അച്ഛൻ മരിച്ചത്. അച്ഛൻ ഇല്ലാത്ത ഒരു ക്രിസ്മസ് കാലം കൂടിയാണിത് ,അതുകൊണ്ടുതന്നെ ആ സങ്കടം നിലനിൽക്കെ ക്രിസ്മസിന് മകൾക്ക് ഒരു സമ്മാനം നൽകണമെന്ന് വിചാരിച്ചു. അങ്ങനെയാണ് ഈ ബുക്ക് പുസ്തകരൂപത്തിൽ ആക്കി നൽകിയതെന്നും സുപ്രിയ സോഷ്യൽ മീഡിയയിലൂടെ കുറിച്ചിട്ടുണ്ട് .പുസ്തകത്തിൻറെ വീഡിയോയും ഫോട്ടോയും എല്ലാം സുപ്രിയ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

കഴിഞ്ഞ രണ്ടുമാസമായി അല്ലിയുടെ കുട്ടിക്കഥകളും കുട്ടിക്കവിതകളും താൻ ശേഖരിക്കുകയായിരുന്നു, ഒടുവിൽ മകൾക്ക് സമ്മാനമായി ഞാൻ ആഗ്രഹിച്ചു എന്നും സുപ്രിയ എഴുതിയിട്ടുണ്ട്.സുപ്രിയ എഴുതിയ കുറിപ്പ് വായിക്കാം: ഇന്നത്തെ ദിവസം ആഘോഷിക്കുന്ന ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ. അച്ഛനില്ലാത്ത എന്റെ ആദ്യത്തെ ക്രിസ്മസ് ആണിത്. അതിനാല് ഇത് എനിക്ക് സമ്മാനമല്ല. എങ്കിലും, ഞാൻ കഴിഞ്ഞ രണ്ട് മാസമായി ഒരു പ്രോജക്റ്റിൽ പ്രവർത്തിക്കുകയായിരുന്നു, ഒടുവിൽ ഇന്ന് എനിക്ക് ഇത് എന്റെ മകൾ അല്ലിക്ക് ക്രിസ്മസ് സമ്മാനമായി നൽകാം! ഞാൻ അവളുടെ എല്ലാ കവിതകളും/ഗാനങ്ങളും ഒരു ചെറിയ ബുക്ക്‌ലെറ്റിലേക്ക് സമാഹരിച്ചു, നല്ല ആളുകൾ @govind_deecee പുസ്തകങ്ങൾക്കും ഞങ്ങളുടെ മികച്ച ചിത്രകാരൻ രാജിയ്ക്കും നന്ദി അറിയിക്കുന്നു! ബുക്ക് കണ്ടതിൽ പിന്നെ അവൾ ആവേശത്തിലാണ്!

ഞാനും അങ്ങനെ തന്നെ! ആഘോഷിക്കുന്ന എല്ലാവർക്കും ഒരു ക്രിസ്മസ് ആശംസകൾ! ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ!-പുസ്തകം അതിനുള്ളതല്ല. കുടുംബത്തിനും സുഹൃത്തുക്കൾക്കുമായി തയ്യാറാക്കിയത് മാത്രമാണ് സുപ്രിയയുടെ പോസ്റ്റിന് നിരവധി പേരുടെ കമന്റുകൾ ഉമായി എത്തിയത്. അച്ഛനെയും അമ്മയെയും വലിയൊരാൾ ആകട്ടെ എന്നും നല്ലൊരു എഴുത്തുകാരി ആയി കാണാൻ ആഗ്രഹിക്കുന്നു എന്നും ആരാധകർ ആശംസിക്കുന്നു കൂടാതെ മൊബൈൽ ഫോണും മറ്റും ഉപയോഗിക്കുന്ന ഈ കാലത്ത് മകളെ വായനയിലൂടെയും എഴുത്തിലൂടെയും ഈ ചെറുപ്രായത്തിൽ തന്നെ മകളുടെ കഴിവുകൾ വളർത്തിയെടുക്കാൻ സുപ്രിയ കാണിച്ച പ്രവർത്തിയെ നിരവതി പേരാണ് പ്രശംസ കൊണ്ട് മൂടുന്നത്

Articles You May Like

x