എന്റെ അമ്മ വിവാഹ ദിനത്തില്‍ അണിഞ്ഞതാണ്, ഞാനും അത് എന്റെ വിവാഹത്തിന് അണിഞ്ഞു, അല്ലി അവളുടെ വിവാഹത്തിന് ഇത് അണിയും; വൈറലായി സുപ്രിയ പ്രിത്വിരാജിന്റെ വാക്കുകൾ

പ്രശസ്ത നടന്‍ പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മ്മാതാവുമാണ് സുപ്രിയ മേനോന്‍. ബി ബി സിയിലെ മുന്‍ റിപ്പോര്‍ട്ടര്‍ കൂടിയാണ് . തന്റെ വിശേഷങ്ങളെല്ലാം സുപ്രിയ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുെവയ്ക്കാറുണ്ട്.അമ്മയില്‍ നിന്നും കൈമാറിക്കിട്ടിയ ആഭരത്തിന്റെ വിശേഷം പങ്കുവെച്ചാണ് ഇപ്പോള്‍ സുപ്രിയ എത്തിയിരിക്കുന്നത്.ഒരു ബന്ധുവിന്റെ വിവാഹ നിശ്ചയത്തില്‍ ഈയിടെ സുപ്രിയയും പൃഥ്വിരാജ് സുകുമാരനും പങ്കെടുത്തിരുന്നു. അതിനിടെ എടുത്ത ഒരു ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അത്തരത്തില്‍ ലഭിച്ച ഒരു കമന്റിന് മറുപടി ആയാണ് താന്‍ അണിഞ്ഞ നെക്ലേസിന്റെ പ്രത്യകത സുപ്രിയ വെളുപ്പെടുത്തിയത്.

തന്റെ വിവാഹാഭരണങ്ങളില്‍ സുപ്രിയ ഇപ്പോഴും സൂക്ഷിച്ച് വെച്ചിരിക്കുന്നതും ധരിക്കുന്നതും മനോഹരമായതും ചിത്രത്തിലുള്ള നെക്ക്‌ലസ് ആണെന്ന് അവര്‍ പറയുന്നു. അത് വിവാഹത്തിന് സുപ്രിയയുടെ അമ്മ അണിഞ്ഞ് നല്‍കിയതായിരുന്നു. ഇനി തന്റെ മകള്‍ അലംകൃത അവളുടെ വിവാഹത്തിന് ഇത് അണിയും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറയുന്നു. ” അത് എന്റെ അമ്മ അവരുടെ വിവാഹ ദിനത്തില്‍ അണിഞ്ഞതാണ്. ഞാനും അത് എന്റെ വിവാഹത്തിന് അണിഞ്ഞു. മാത്രമല്ല, അല്ലി അവളുടെ വിവാഹത്തിന് ഇത് അണിയും എന്നാണ് വിശ്വസിക്കുന്നത്. അത് ഒരു കുടുംബ സ്വത്തും എനിക്കേറെ പ്രിയ്യപ്പെട്ട ആഭരണവുമാണ്. നിങ്ങള്‍ ശ്രദ്ദിച്ചതില്‍ സന്തോഷം”- സുപ്രിയ മേനോന്‍ കുറിച്ചു.മനോഹരമായ ഗോള്‍ഡന്‍ സ്ട്രിപ്പുകളുള്ള സാരിയായിരുന്നു താരം ധരിച്ചിരുന്നത്. പച്ച ഷര്‍ട്ടും മുണ്ടുമായിരുന്നു പൃഥ്വിരാജ് ധരിച്ചത്. ”പ്രശാന്തിനും എന്റെ പ്രിയ്യപ്പട്ട സഹോദരിക്കും ഏറ്റവും മികച്ചത് ആശംസിക്കുന്നു. ഹാപ്പി എന്‍ഗേജ്‌മെന്റ് ഐഷു. വിവാഹത്തിനായി ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുന്നു”- ചിത്രങ്ങള്‍ക്കൊപ്പം സുപ്രിയ ആശംസിച്ചു.

പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട ദമ്പതികളാണ് സുപ്രിയയും പൃഥ്വിരാജും.2011ൽ ആയിരുന്നു ഇരുവരുടേയും വിവാഹം നടന്നത്.സിനിമകളുഡടെ നിർമാണവും വിതരണവും 2019ൽ ആണ് പൃഥ്വിരാജ് ആരംഭിച്ചത്. ആദ്യ സിനിമ 9 ആയിരുന്നു. അഭിനയവും സംവിധാനവും എല്ലാം ഒരുമിച്ച് കൊണ്ടുപോകുന്ന പൃഥ്വിക്ക് സുപ്രിയ നിർമാണത്തിലേക്ക് കടന്നതോടെ കൂടുതൽ സഹായമായി. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ കാര്യങ്ങളെല്ലാം നോക്കുന്നത് സുപ്രിയയാണെന്നും ചെക്കിൽ ഒപ്പിടുന്നത് മാത്രമേ തന്റെ ജോലിയായുള്ളൂയെന്നായിരുന്നു മുമ്പ് പൃഥ്വി പറഞ്ഞത്. സിനിമയുടെ കഥ കേൾക്കുന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ സജീവമാണ് സുപ്രിയ. ഭർത്താവ് സംവിധായകന്റെ ആംഗിളിൽ ചിന്തിക്കുമ്പോൾ നിർമ്മാതാവിന്റെ ആശങ്കയാണ് താൻ പങ്കിടാറുള്ളതെന്ന് സുപ്രിയ പറഞ്ഞിരുന്നു.

അടുത്തിടെയാണ് സുപ്രിയയുടെ പിതാവ് അന്തരിച്ചത്. അസുഖം ബാധിച്ച് ഏറെനാൾ ചികിത്സയിൽ കഴിഞ്ഞ ശേഷമായിരുന്നുസുപ്രിയയുടെ അച്ഛന്റെ വിയോ​ഗം സംഭവിച്ചത്. സുപ്രിയ ഏമകളായിരുന്നു. അച്ഛന്റെ വേർപാടിന് ശേഷം ദിവസേന അച്ഛൻ ഓർമകളുമായി സുപ്രിയ സോഷ്യൽമീഡിയയിൽ എത്താറുണ്ട്.നേരത്തെ അല്ലിയുടെ പുസ്തകവും സുപ്രിയ സമർപ്പിച്ചത് തന്റെ ഡാഡിക്കായിരുന്നു. കൊവിഡ് ബാധിക്കുന്നതിന് മുമ്പ് വരെ അല്ലിയെ സ്‌കൂളിലേക്ക് കൊണ്ടുവിടുന്നതും തിരികെ വിളിച്ച് വരുന്നതുമെല്ലാം സുപ്രിയയടെ അച്ഛനായിരുന്നു. അവളുടെ ആദ്യപുസ്തകം അദ്ദേഹത്തിന് വേണ്ടി സമർപ്പിക്കുകയാണ് എന്നായിരുന്നു അന്ന് സുപ്രിയ പറഞ്ഞത്.

Articles You May Like

x