സുപ്രിയയുടെ പിറന്നാളിന് പ്രിത്വിരാജിന്റെ വക സർപ്രൈസ്; ജന്മദിന ആശംസ അറിയിച്ച് നസ്രിയയും ദുല്ഖറും അടക്കം നിരവതി താരങ്ങൾ

ഇന്ന് മലയാള സിനിമയിൽ അറിയപ്പെടുന്ന യുവതാരങ്ങളിൽ ഏറ്റവും പ്രശസ്‌തനായ താരമാണ് നടൻ പൃഥ്വിരാജ്, സിനിമയുടെ പല മേഖലകളിലും തന്റേതായ കഴിവ് തെളിയിച്ച താരം കൂടിയാണ് പ്രിത്വി, നടനിലുപരി ഇന്ന് അറിയപെടുന്ന മലയാള സിനിമ നിർമാതാവും ചലച്ചിത്ര സംവിധായകൻ കൂടിയാണ് പൃഥ്വിരാജ്, തന്റേതായ നിലപാടിൽ ഉറച്ച് നിൽക്കുന്നത് കൊണ്ട് തന്നെയാണ് പ്രിത്വി മറ്റ് താരങ്ങളെക്കാൾ വേറിട്ട് നിൽക്കുന്നത്

പ്രിത്വിരാജിനെ കണക്ക് തന്നെ ഏവർക്കും സുപരിചതയണ് പ്രിത്വിയുടെ ഭാര്യ സുപ്രിയയെയും, 2011 ഏപ്രിൽ മാസത്തിലാണ് ഇരുവരുടെയും വിവാഹം പാലക്കാട് വെച്ച് നടക്കുന്നത്, ഇരുവരുടെയും പ്രണയ വിവാഹം കൂടിയായിരുന്നു, ലണ്ടനിലെ പ്രശസ്തമായ യൂണിവേഴ്സിറ്റിയിൽ നിന്ന് സുപ്രിയ ജേണലിസത്തിൽ ബിരുദാനന്തര ബിരുദം നേടുകയും പിന്നീട് 2007ൽ ബിബിസിയിൽ ജോലി ലഭിക്കുകയും ആയിരുന്നു, മുംബയിൽ വെച്ചായിരുന്നു ഇരുവരും ആദ്യമായി കാണുന്നത് പിന്നിട് സൗഹൃദത്തിൽ ആക്കുകയും പിന്നിട് ആ സൗഹൃദം വളർന്ന് പ്രണയത്തിൽ ആകുകയും ആയിരുന്നു

പ്രിത്വിരാജിനും സുപ്രിയയ്ക്കും 2014 ലാണ് അലംകൃത ജനിക്കുന്നത്, ഇരുവരും മകളെ അല്ലി എന്നാണ് വീട്ടിൽ വിളിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ പ്രിത്വിയും സുപ്രിയയും മകളുടെ ചിത്രങ്ങൾ പങ്ക് വെക്കാറില്ല, ഇന്ന് സുപ്രിയയുടെ പിറന്നാളിനോട് അനുബന്ധിച്ച് പൃഥ്വിരാജ് പങ്ക് വെച്ച കുറിപ്പും ചിത്രവുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്, സുപ്രിയ മകൾ അല്ലിയെ എടുത്ത് കൊണ്ട് നിൽക്കുന്ന ഒരു ചിത്രം പങ്ക് വെച്ച് കൊണ്ട് കുറിച്ചത് ഇങ്ങനെ

ഹാപ്പി ബർത്ത്ഡേ ലവ് എൻറെ എല്ലാ ഉയർച്ചകൾക്കും താഴ്ചകൾക്കും എന്നെ പിടിച്ചുനിർത്തുന്ന എനിക്കറിയാവുന്ന ഏറ്റവും ശക്തയായ പെൺകുട്ടിക്ക്, ഏറ്റവും കർക്കശക്കാരിയായ അമ്മയ്ക്ക് ( ഭാര്യ) എന്റെ എക്കാലത്തെയും ശക്തിക്കും എന്റെ ഏറ്റവും വലിയ സ്ഥിരതയ്ക്കും ജീവിതത്തിൽ, ഞാൻ നിന്നെ സ്നേഹിക്കുന്നു! അല്ലിയുടെ ചിത്രങ്ങൾ ഓൺലൈനിൽ പോസ്റ്റുചെയ്യുന്നത് നീ വെറുക്കുന്നുവെന്ന് എനിക്കറിയാം.. പക്ഷേ, ഇന്ന് എനിക്ക് തോന്നുന്നത് നിൻറെ സന്തോഷത്തിൻറെ ദിവസമാണ് അത് കൊണ്ട് എനിക്കേറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്ന് ഇന്ന് ലോകം കാണണമെന്ന് ഞാൻ കരുതുന്നു ഇതായിരുന്നു സുപ്രിയക്ക് ഒള്ള പ്രിത്വിയുടെ സർപ്രൈസ്

സുപ്രിയക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് കൊണ്ട് ഉറ്റ സുഹൃത്തുക്കൾ ആയ ദുൽഖർ സൽമാനും നസ്രിയയും ആശംസകൾ അറിയിച്ചിരുന്നു, സുപ്രിയയും ദുൽഖറും ബിരിയാണി കഴിക്കുന്ന ചിത്രമാണ് പങ്ക് വെച്ചത്, ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി അറിയിച്ച് കൊണ്ട് സുപ്രിയയുടെ വാക്കുകൾ ഇങ്ങനെ സ്നേഹവും അനുഗ്രഹവും നിറഞ്ഞ മനോഹരമായ ആശംസ അയച്ച എല്ലാവർക്കും നന്ദി! ഞാൻ ശരിക്കും വിനീതനും അതിയായവനുമാണ്. ഞാൻ നിങ്ങൾക്ക് എല്ലാവർക്കും വ്യക്തിഗതമായി മറുപടി നൽകണമെന്ന് ആഗ്രഹിക്കുന്നു, പക്ഷേ അത് പ്രായോഗികമായി അസാധ്യമാണ്! എന്റെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ഞാൻ ഒരു നല്ല ദിവസം ആശംസിക്കുന്നു. ഒരിക്കൽക്കൂടി എല്ലാവർക്കും നന്ദി ഇതായിരുന്നു സുപ്രിയയുടെ വാക്കുകൾ

Articles You May Like

x