ഇനി സ്വാമിയെ കാണാന്‍ 40 വർഷം കാത്തിരിക്കണം, അതിലും വലുതല്ല മറ്റ് എന്തിന് വേണ്ടി ഉള്ള കാത്തിരിപ്പും; തൻ്റെ പത്താം ജന്മദിനത്തിൽ ശബരിമലയിലെത്തി അയ്യപ്പനെ വണങ്ങി ദേവനന്ദ; വൈറലായി വീഡിയോ

പത്താം പിറന്നാള്‍ ദിനത്തില്‍ ശബരിമലയിലെത്തി അയ്യപ്പനെ വണങ്ങി ‘മാളികപ്പുറം’ സിനിമയില്‍ അഭിനയിച്ച ദേവനന്ദ. ശബരിമലയില്‍ എത്തി അയ്യപ്പനെ ദര്‍ശിക്കുന്ന വീഡിയോ ദേവനന്ദ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു കഴിഞ്ഞു. ചിത്രങ്ങള്‍ പങ്കുവച്ച് വേനനന്ദ കുറിച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി കഴിഞ്ഞു. ഇനി സ്വാമിയെക്കാണാന്‍ 40 വര്‍ഷം കാത്തിരിക്കണമെന്നും ദേവനന്ദ കുറിച്ചു. ശബരമലയില്‍ നിന്നുള്ളൊരു വിഡിയോയും ദേവനന്ദ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്.

പത്തു വയസ്സ് പൂര്‍ത്തിയാകുന്ന ദേവാനന്ദക്ക് ഇനി വീണ്ടും ശബരിമല സന്ദര്‍ശിക്കാന്‍ നാല്പത് വര്‍ഷം കാത്തിരിക്കേണ്ടി വരും. സ്വാമിയെക്കാണാനുള്ള കാത്തിരിപ്പ് എന്തിനേക്കാളും ഏറ്റവും വലുതാണ് എന്നാണ് ഈ കുഞ്ഞുതാരത്തിന്റെ അഭിപ്രായം. ”ഇനി സ്വാമിയെ കാണാന്‍ 40 വര്‍ഷത്തെ കാത്തിരിപ്പാണ്, അതിലും വലുതല്ല മറ്റ് എന്തിന് വേണ്ടി ഉള്ള കാത്തിരിപ്പും, കഴിഞ്ഞ ദിവസം മലയില്‍ പോയി ഭഗവാനെ കണ്ടപ്പോള്‍.” ശബരിമലയില്‍ ദര്‍ശനം നടത്തുന്ന വിഡിയോ പങ്കുവച്ചുകൊണ്ട് ദേവനന്ദ കുറിച്ചു.

ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ മാളികപ്പുറം എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന കുഞ്ഞു താരമാണ് ദേവനന്ദ. അയ്യപ്പനെ ഏറെ ആരാധിക്കുന്ന ദേവനന്ദ 75 ദിവസം വ്രതമനുഷ്ഠിച്ചാണ് മാളികപ്പുറത്തില്‍ അഭിനയിച്ചത്.

ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ എത്തിയ ദേവനന്ദയ്ക്ക് ആരാധകര്‍ ഏറെയാണ്. എറണാകുളം കളമശ്ശേരി രാജഗിരി പബ്ലിക് സ്‌കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുകയാണ് കുട്ടിതാരം.തൊട്ടപ്പന്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ദേവനന്ദ മൈ സാന്റാ, മിന്നല്‍ മുരളി ഹെവന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

 

https://www.instagram.com/reel/CvB-lyipSEd/?utm_source=ig_web_copy_link

Articles You May Like

x