നവീൻ മഹത്തായി ഒന്നും ചെയ്തില്ല. അയാൾ ചെയ്തതാണ് സാധാരണം. അതാണ് അതിന്റെ ശെരി. ആ ശെരി നമുക്ക് അറിയാത്തത് നമ്മുടെ കുറവ് മാത്രമാണ്; വ്യത്യസ്തമായ കുറിപ്പിമായി ഡോക്ടർ സൗമ്യ സരിൻ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. കന്നഡസിനിമ നിർമാതാവ് നവീൻ ആണ് ഭാവനയുടെ ഭർത്താവ്. ഈ കഴിഞ്ഞ ദിവസം ഭാവനയുടെയും നവീന്റെയും വിവാഹ വാർഷികമായിരുന്നു. ജീവിതത്തിലെ പ്രതിസന്ധികളെ നേരിടുന്ന ഭാവനയ്ക് എല്ലാരും തന്നെ വിവാഹ ആശംസകൾ നേർന്നു. ഭാവനയുടെ വിവാഹവാര്ഷികത്തിൽ ഹൃദയം തോടും കുറിപ്പ് പങ്കു വക്കുകയാണ് ഡോക്ടർ സൗമ്യ സരിൻ. പ്രിയപെട്ടവളുടെ ജീവിതത്തിലെ പ്രതിസന്ധിഘട്ടത്തിൽ അവൾക്കു താങ്ങും തണലുമായി നിന്ന് നവീൻ നമ്മളെ പലതും പഠിപ്പിക്കുന്നുവെന്നാണ് ഡോക്ടർ സൗമ്യ കുറിച്ചത്.

നവീൻ അസാധാരണമായി ഒന്നും ചെയ്തിട്ടില്ല ഒരാളെ സ്നേഹിച്ചു, അയാൾക്ക്‌ എന്ത് സംഭവിച്ചാലും കൂടെ ഉണ്ടാകും എന്ന വാക്ക് പാലിച്ചു. തന്റെ പ്രിയപെട്ടവളുടെ ജീവിതത്തിൽ വലിയൊരു ദുരന്തം നടന്നപ്പോൾ അവളെ കൈ വിടാതെ പാറപോലെ അവളുടെ ഒപ്പം ഉറച്ചു നിന്നു. ഈ നവീൻ നമ്മളെ പലതും പടിപികുന്നുണ്ട് സൗമ്യ സരിൻ കുറിച്ചു ഇരുവർക്കും ആശംസ നേർന്നു സൗമ്യ പങ്കു വച്ച കുറിപ്പിന്റെ പൂർണ രൂപം വായിക്കാം അവരുടെ നാലാം വിവാഹവാർഷിക ദിനമായിരുന്നു.ആശംസകൾ! നവീൻ എന്ന ഈ ചെറുപ്പക്കാരനെ അറിയാത്തവരായി ഇന്ന് മലയാളികൾ കുറവായിരിക്കും. മലയാളി അല്ലെങ്കിലും നമ്മുടെ മരുമകൻ ആയവൻ. അല്ലെങ്കിൽ നമ്മെ പലതും പഠിപ്പിച്ചവൻ!ഈ പോസ്റ്റ് ഒരിക്കലും അയാളെ മഹത്വവത്കരിക്കാനല്ല. കാരണം അത് ചെയ്താൽ ഇന്ന് നാം ചെയ്തു കൊണ്ടിരിക്കുന്ന പലതും ‘ നോർമൽ ‘ ആണെന്ന് പറയുന്ന പോലെ ആവും അത്. നവീൻ ഒന്നും അസാധാരണമായി ചെയ്തില്ല. അയാൾ ഒരാളെ ഇഷ്ടപെട്ടു. ആ വ്യക്തിക്ക് സംഭവിച്ച ഓരോ വിഷമഘട്ടത്തിലും അവളുടെ കൂടെ പാറ പോലെ ഉറച്ചു നിന്നു. ആരെന്തൊക്കെ ചെയ്താലും ‘ എനിക്ക് നീ മാത്രം മതി ‘ എന്ന തീരുമാനം നടപ്പിലാക്കി. അവർക്ക് ചുറ്റും നടന്നതൊന്നും അവരെ സ്പർശിച്ചില്ല. അവർ ഒന്നാവുക തന്നെ ചെയ്തു.

സത്യത്തിൽ ഇവിടെ എന്താണ് അസാധാരണമായുള്ളത്? ഒന്നുമില്ല. അസാധാരണമായത് നമ്മുടെ ചിന്ത ആണ്. അസാധാരണമായത് നമ്മുടെ കപടസദാചാര ബോധമാണ്. ആരുടെയൊക്കെയോ നീച ചിന്തകളിൽ ഉപദ്രവിക്കപ്പെടുന്ന പെൺകുട്ടികളെ ‘ ഇരകൾ ‘ ആക്കുന്ന നമ്മുടെ പൊതുബോധമാണ്. സത്യത്തിൽ ‘ മാനഭംഗം ‘ എന്ന വാക്ക് തന്നെ എത്രത്തോളം ടോക്സിക് ആണ്! ആരുടെ മാനമാണ് ഭംഗപ്പെടുന്നത്? ആ പെണ്കുട്ടിയുടെയോ? എന്താണ് അതിലെ യുക്തി?! പെണ്ണിന്റെ മാനം ഇരിക്കുന്നത് അവളുടെ രണ്ട് കാലുകൾക്കിടയിലാണോ അതോ ഏതെങ്കിലും ശരീരഭാഗത്താണോ?മാനം എന്നൊന്നില്ലാത്തതും ഭംഗപ്പെടുന്നതും ഇരയുടേതല്ല. മറിച്ചു വേട്ടക്കാരന്റേതാണ്! പക്ഷെ നമ്മൾ ഇരയുടെ മുഖം മറച്ചും പേര് പറയാതെ പറഞ്ഞുമൊക്കെ ആ പെൺകുട്ടികളെ വീണ്ടും വീണ്ടും സമൂഹത്തിന്റെ മുൻധാരയിൽ നിന്ന്‌ ആട്ടിയകറ്റുന്നു. തനിക്കെന്തോ പറ്റി എന്ന് അവരുടെ ഉപബോധമനസ്സിൽ എഴുതി പിടിപ്പിക്കുന്നു. ശിഷ്ടകാലം ഈ സമൂഹത്തിന്റെ തുറിച്ചു നോട്ടങ്ങളെ ഭയന്ന് അവർ ആർക്കോ വേണ്ടി ജീവിച്ചു തീർക്കുന്നു.നവീൻ മഹത്തായി ഒന്നും ചെയ്തില്ല. അയാൾ ചെയ്തതാണ് സാധാരണം. അതാണ് അതിന്റെ ശെരി. ആ ശെരി നമുക്ക് അറിയാത്തത് നമ്മുടെ കുറവ് മാത്രമാണ്!മനസ്സ് കൊണ്ട് ആത്മാർഥമായി ഇഷ്ടപെട്ട ഒരാളെ അവരുടെ സന്തോഷത്തിലും സങ്കടങ്ങളിലും ചേർത്ത് പിടിക്കുക എന്നതാണ് സാധാരണം. അതുകൊണ്ട് തന്നെ അയാൾ സാധാരണക്കാരനാണ്.എന്ന് നമുക്ക് ഓരോരുത്തർക്കും ഇത്തരത്തിൽ സാധാരണക്കാരാകാൻ പറ്റും’മാനഭംഗപ്പെടുന്നത് ഇരയല്ല, വേട്ടക്കാരനാണ്’ എന്ന് തലയുയർത്തി പറയാൻ പറ്റും?

Articles You May Like

x