കളമശ്ശേരിയിൽ നടന്നത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത്, ദയവായി ഊഹങ്ങള്‍ പ്രചരിപ്പിക്കരുത്,ചാനലുകളും രാഷ്ടീയ പ്രസ്ഥാനങ്ങളും മത്സരിക്കാനും വിജയിക്കാനുമുള്ള അവസരമാക്കരുത്; പോസ്റ്റുമായി ഷെയിന്‍ നിഗം

കളമശ്ശേരി ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി ഊഹാപോഹങ്ങളാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്. പല പ്രചരണങ്ങളും മതസ്പര്‍ദ്ദ ഉണ്ടാക്കുന്നതും കലാപ ആഹ്വാനത്തിന് വഴി വയ്ക്കുന്നതുമാണ്. ഈ അവസരത്തില്‍ നടന്‍ ഷെയിന്‍ നിഗം പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടടുന്നത്.

കൊച്ചി കളമശ്ശേരിയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒരു അപകടമാണ് അരങ്ങേറിയത്. ദയവായി ഊഹങ്ങള്‍ പ്രചരിപ്പിക്കരുത്.ഒരു ചാനലുകളും രാഷ്ടീയ പ്രസ്ഥാനങ്ങളും വ്യക്തികളും മത്സരിക്കാനും വിജയിക്കാനുമുള്ള അവസരമാക്കരുത് എന്നും ഷെയിന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

സമാന അഭിപ്രായം പറഞ്ഞ് നിരവധി പേര്‍ രംഗത്ത് എത്തുന്നുണ്ട്. കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തില്‍ വിള്ളല്‍ വരുത്തുന്ന പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത് എന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ എത്തുന്നത്.

ഷെയിന്‍ നിഗത്തിന്റെ പോസ്റ്റ്-

സുഹൃത്തുക്കളേ, കൊച്ചി കളമശ്ശേരിയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒരു അപകടമാണ് അരങ്ങേറിയത്. ദയവായി ഊഹങ്ങള്‍ പ്രചരിപ്പിക്കരുത്.

ഒരു ചാനലുകളും രാഷ്ടീയ പ്രസ്ഥാനങ്ങളും വ്യക്തികളും മത്സരിക്കാനും വിജയിക്കാനുമുള്ള അവസരമാക്കരുത്.
ഈ സംഭവത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ അധികാരികള്‍ കണ്ടെത്തട്ടെ, അതുവരെ നമ്മള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം.

Articles You May Like

x