വധശിക്ഷയിൽ കുറഞ്ഞ ഒന്നും ആ നീചൻ അർഹിച്ചിരുന്നില്ല, പ്രതികരിച്ച് ഷെയ്ൻ നിഗം

കൊച്ചി: വധശിക്ഷയിൽ കുഞ്ഞതൊന്നും ആ നീചൻ അർഹിച്ചിരുന്നില്ലെന്ന് ആലുവയിൽ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട വിധിയിൽ പ്രതികരിച്ച് നടൻ ഷെയ്ൻ നിഗം. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷെയ്‌ന്റെ പ്രതികരണം. എത്രയും വേഗം വിധി നടപ്പിലാക്കട്ടെയെന്നാണ് കൂടുതൽ പേരും കമന്റ് ചെയ്തിരിക്കുന്നത്.

പൊതുജനത്തിന്റെ നികുതി പണത്തിൽ തിന്നു കൊഴുത്തു ജീവിക്കാം. തൂക്കു കയർ പെട്ടന്ന് തന്നെ ശരിയാകും എന്ന് വിചാരിക്കുന്നു. ഇരയോട് വേട്ടക്കാരൻ കാണിക്കാത്ത സിംപതിയും മനുഷ്യാവകാശമൊന്നും പ്രതിയോട് നിയമവും കാണിക്കേണ്ടതില്ല. ചെയ്ത കുറ്റത്തിന് വരമ്പത്തു കൂലി..കോടതിക്കും നിയമപാലകർക്കും അഭിനന്ദനങ്ങൾ. എന്നിങ്ങനെ നീളുന്നു കമന്റുകൾ.

“നിങ്ങൾ ജനങ്ങളുടെ ശബ്ദം ഉയർത്തുകയാണ്, സത്യം, വിധി നടപ്പാക്കി കഴിഞ്ഞാല്‍ ആണ് സന്തോഷിക്കാന്‍ പറ്റുക, തീർച്ചയായും……വധശിക്ഷ മറ്റേതെങ്കിലും ശിക്ഷ നൽകിയിരുന്നുവെങ്കിൽ നിരാശ തരുന്നതായിരുന്നു. ഈ വിധി അങ്ങേയറ്റം സന്തോഷം നൽകുന്ന വിധി തന്നെ കുറ്റവാളികൾക്ക് ഇതൊരു പാഠമാവട്ടെ നിയമപാലകരെയും കോടതിയെയും നമുക്ക് അഭിനന്ദിക്കാം, നടപ്പിലാക്കുന്ന അന്ന് മാത്രം ഈ വിധിയിൽ ആഹ്ലാദം പ്രകടിപ്പിക്കും ..കാരണം ഒന്നുമാവാതെ പോയ അനേകം വിധികൾ നമുക്ക് മുമ്പിലുണ്ട്, ഈ ശിശുദിനത്തിൽ ഇതിലും നല്ല വാർത്തയില്ല, കുഞ്ഞു ദിനത്തിലെ വലിയ നീതി”, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

കേസിൽ പ്രതി ബിഹാർ സ്വദേശി അസഫാക്ക് ആലമിന് വധശിക്ഷയാണ് കോടതി വിധിച്ചത്. അഞ്ച് ജീവപര്യന്തവും എറണാകുളം പോക്‌സോ കോടതി വിധിച്ചു. പോക്‌സോ കേസിലെ രണ്ട് വകുപ്പിലും ജീവിതാവസാനം വരെ തടവാണ് ശിക്ഷ. വിവിധ വകുപ്പുകളിലായി ഏഴ് ലക്ഷത്തിലധികം രൂപ പിഴ ഒടുക്കണം. പ്രതി ദയ അർഹിക്കുന്നിലെന്ന് കോടതി പറഞ്ഞു. ജൂലൈ 28നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ അഞ്ചുവയസുകാരിയെ പ്രതി അസഫാഖ് ആലം ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതിവേഗം നടപടിക്രമങ്ങൾ പൂർത്തിയായ കേസിൽ സംഭവം നടന്ന് 110 ആം ദിവസമാണ് ശിക്ഷാ വിധി. അസഫാഖ് ആലത്തിനെതിരെ ചുമത്തിയ മുഴുവൻ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു.

Articles You May Like

x