കാവ്യ ആണ് മകൾ മഹാലക്ഷ്‌മിയുടെ എല്ലാകാര്യങ്ങളും നോക്കുന്നത് ഒരു ആയയെ വെക്കാൻ പോലും കാവ്യ സമ്മതിച്ചില്ല; മകൾ മഹാലക്ഷ്മിയെയും കാവ്യ മാധവനെ കുറിച്ച് നടൻ ദിലീപ്

മലയാളികളുടെ പ്രിയപ്പെട്ട നടൻ ദിലീപിൻറെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് ഏറെ ആകാംക്ഷയാണ്. ദിലീപും കാവ്യാമാധവനും ഒരുമിച്ച് പങ്കെടുക്കുന്ന പൊതു ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും ഒക്കെ സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ട് ആണ് വൈറൽ ആകാറ്. മകൾ മഹാലക്ഷ്മിയുടെ വിശേഷങ്ങളും ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മഹാലക്ഷ്മിയെ കുറിച്ചും കാവ്യാമാധവനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

കാവ്യ മാധവനും ദിലീപും നിരവധി ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് ഇരുവരുടെയും കോമ്പിനേഷൻ മലയാളികൾ ഏറെ ഇഷ്ടപ്പെട്ടതാണ്. ഇരുവരും വിവാഹം കഴിച്ചപ്പോൾ ആരാധകർ ആശീർവദിച്ചിരുന്നു. ഏറെക്കാലത്തിനുശേഷം താരങ്ങൾക്ക് ഒരു മകൾ ജനിക്കുകയും ചെയ്തു. മഹാലക്ഷ്മിയും മീനാക്ഷിയും കാവ്യയും മടങ്ങുന്ന കുടുംബത്തിൽ താൻ സന്തോഷവാനാണെന്നും ദിലീപ് പറയുന്നു. അടുത്തിടെയാണ് മീനാക്ഷിയും സോഷ്യൽമീഡിയയിലും സജീവം ആയത്, ഇളയ അനിയത്തിയുടെ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. മകളുടെ ഒന്നാം പിറന്നാളിന് ആണ് ദിലീപ് ആദ്യമായി ചിത്രം പ്രേക്ഷകരെ കാണിച്ചത് .പിന്നീട് വളരെ ചുരുക്കം ചില പോസ്റ്റുകൾ മാത്രമേ മഹാലക്ഷ്മിയെ കുറിച്ച് പങ്കുവയ്ക്കറുള്ളൂ.

കാവ്യാമാധവൻ മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന കാലത്താണ് ദിലീപിനെ വിവാഹം ചെയ്യുന്നത്, ഇപ്പോൾ താരം അഭിനയരംഗത്തു നിന്നും മാറി നിൽക്കുകയാണ്. കാവ്യ വളരെ തിരക്കുള്ള ഒരു അമ്മയാണെന്നും മുഴുവൻ സമയവും മഹാലക്ഷ്മി കൊപ്പം ആണെന്നും കാവ്യയാണ് അവളുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് ഒരിക്കലും ഒരു ആയയെ വെയ്ക്കാൻ പോലും കാവ്യ അനുവദിച്ചിരുന്നില്ല എന്നും ദിലീപ് പറയുന്നു.കാവ്യയുടെ ജീവിതത്തിൽ ഇനിയെന്താണ് സംഭവിക്കുന്നതെന്നൊന്നും അറിയില്ല എന്നും തങ്ങൾ ഒന്നിച്ച് അഭിനയിക്കുമോയെന്നൊന്നും അറിയില്ലെന്നുമായിരുന്നു ദിലീപിന്റെ മറുപടി. ഭയങ്കര കുസൃതിക്കാരിയാണ് മകൾ മഹാലക്ഷ്മി അവൾ വീട്ടിലെ റൗഡി ബേബിയാണ് , കേശു ഈ വീടിൻറെ നാഥൻ എന്ന ചിത്രത്തിലെ ഏറ്റവും പുതിയ ഗാനമായ നാരങ്ങ മുട്ടായി എന്ന പാട്ട് അവളെ കേള്‍പ്പിച്ചിരുന്നു. അത് കുറേ പ്രാവശ്യം കേള്‍പ്പിക്കാന്‍ അവൾ പറയും. ആ പാട്ട് ഹിറ്റാവുമെന്ന് അപ്പോള്‍ മനസിലായി എന്നും താരം പറഞ്ഞു.

ചെറിയ കുട്ടി ആയതിനാൽ തന്നെ അവർ പറയുന്നത് കേൾക്കാനും രസങ്ങളാണ്. രണ്ടു വയസ്സ് ആയിട്ടുള്ളൂ അപ്പോൾ തന്നെ
വായിക്കൊള്ളാത്ത വാക്കുകളൊക്കെയാണ് അവള്‍ പറയുന്നത്. എനിക്ക് ബുദ്ധിമുട്ടാണ് എന്നൊക്കെ പറയുന്നത് ഇടയ്ക്ക് കേള്‍ക്കാറുണ്ട്. യൂട്യൂബില്‍ വരുന്ന കാര്‍ട്ടൂണിലൊക്കെ വല്യ വാക്കുകളാണല്ലോ കേൾക്കുക അതൊക്കെ കേട്ടിട്ട് നമ്മളോട് പറയും , മഹാലക്ഷ്മിക്ക് യാത്രകൾ ഒരുപാട് ഇഷ്ടമുള്ള കാര്യമാണ് താൻ എവിടെയെങ്കിലും പോവാനിറങ്ങിയ അവൾഓടിവന്ന് വണ്ടിയില്‍ കയറും. അവള്‍ക്കൊരു കുഞ്ഞ് ബാഗൊക്കെയുണ്ട് എന്നും ഇടയ്ക്ക് ഉടുപ്പ് പോലും ഇടാതെ അച്ഛാ പോകല്ലേ എന്ന് വിളിച്ച് വരുന്നുണ്ടായിരുന്നു. മൈന്‍ഡ് ചെയ്യാതെ പോയപ്പോള്‍ അവൾ എടാ കള്ളാ പോകല്ലേയെന്നൊക്കെ പറഞ്ഞു. അത് കേട്ട് എനിക്ക് ചിരിയാണ് വന്നത് എന്നും താരം പറഞ്ഞു

Articles You May Like

x