മുൻസീറ്റിൽ കൂളിംഗ് ഗ്ലാസ് വെച്ച് കാവ്യയും ഒപ്പം മഹാലക്ഷ്‌മിയും ഡ്രൈവിങ് ചെയ്ത് ദിലീപും; ബ്ലാക്ക് റെഡ് മിനി കൂപ്പറിൽ താരകുടുംബത്തിന്റെ യാത്ര വീഡിയോ കാണാം

ദിലീപിന്റെയും കാവ്യയുടെയും മകൾ മഹാലക്ഷ്മിയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ദേയം ആകാറ്.  പൊതുചടങ്ങുകളിൽ താരദമ്പതികൾ ഒരുമിച്ചു വന്നാലും മകൾ മഹാലക്ഷ്മിയെ പങ്കെപ്പിടുക്കാറില്ല, വളരെ വിരളമായി മാത്രമേ കുട്ടിയെ ക്യാമറക്കു മുന്നിൽ വരുത്താനുള്ളൂ ഇപ്പോഴിതാ താരകുടുംബം ഒരുമിച്ച് കൊച്ചിയിലൂടെ യാത്ര ചെയ്യുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയ പേജുകളിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ദിലീപിൻറെ ഫാൻസ് പേജുകളിലൂടെ ആണ് ഈ വീഡിയോ പുറത്തു വന്നത്. മിനി കൂപ്പറിൽ ആണ് താരങ്ങൾ യാത്ര ചെയ്യുന്നത്. ദിലീപാണ് വണ്ടിയോടിക്കുന്നത്. അരികിൽ കൂളിംഗ് ഗ്ലാസ് ധരിച് കാവ്യാമാധവനും മടിയിൽ മഹാലക്ഷ്മിയുമുണ്ട്. റോഡിലൂടെ പോയ മറ്റൊരു കാറിൽ നിന്നാണ് ഈ വീഡിയോ ക്യാമറയിൽ പകർത്തി ഇരിക്കുന്നത് .

ഈയടുത്ത് ദുബായിൽ വച്ച് നടന്ന ഉദ്ഘാടനവേളയിൽ ദിലീപിൻറെ കുടുംബത്തിൻറെ മുഴുവൻ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അന്ന് മഹാലക്ഷ്മിയും പങ്കെടുപ്പിച്ചിരുന്നു .മഹാലക്ഷ്മി സംസാരിക്കുന്ന വീഡിയോ അടക്കം സോഷ്യൽ മീഡിയ പേജുകളിൽ പുറത്തുവന്നിരുന്നു.ദിലീപിൻറെ മൂത്ത മകൾ മീനാക്ഷി അടുത്തിടെ ആയിരുന്നു സോഷ്യൽമീഡിയ അക്കൗണ്ട് സ്റ്റാർട്ട് ചെയ്തത്.  അതിൽ മഹാലക്ഷ്മിയുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിരുന്നു. മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാളിനോടനുബന്ധിച്ച് ആയിരുന്നു ദിലീപ് ചിത്രങ്ങൾ ആദ്യമായി പങ്കു വച്ചത്. പിന്നീട് വിദ്യാരംഭത്തിനും പുതുവർഷത്തിലും ഓണത്തിനും ഒക്കെയായി മഹാലക്ഷ്മിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു.

ഈയടുത്ത് ഏറ്റവും അവസാനമായി ഒഫീഷ്യലായി പുറത്തുവിട്ടത് മഹാലക്ഷ്മി വിദ്യാരംഭത്തിന് ഇരുത്തുന്നതിയിരുന്നു. ഈ കഴിഞ്ഞ ദിവസം താരസംഘടനയായ അമ്മയുടെ വാർഷികാഘോഷത്തിൽ ദിലീപും കാവ്യയും പങ്കെടുക്കാതിരുന്നതും ചർച്ചയായിരുന്നു. ചടങ്ങിൽ മഞ്ജുവാര്യർ എത്തിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. മഹാലക്ഷ്മി ജനിച്ചതിനു ശേഷം കാവ്യ ലക്ഷ്യ എന്ന വസ്ത്ര വിപണന ബ്രാൻഡ് വീണ്ടും പുനരാരംഭിച്ചിരുന്നു. ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു .മഹാലക്ഷ്മിയുടെ വരവോടെ ജീവിതത്തിൽ പ്രത്യേകതകൾ ഉണ്ടാവുന്നു എന്നായിരുന്നു ആരാധകരും കമൻറുകൾ നൽകിയിരുന്നത്.

ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യാമാധവൻ അഭിനയരംഗത്തു നിന്നും വിട്ടുനിൽക്കുകയാണ്.മകൾ മഹാലക്ഷ്മി യോടൊപ്പം സന്തോഷ ജീവിതം നയിക്കുകയാണ് താരം. അഭിമുഖങ്ങളിലും കാവ്യ പിന്നീട് വന്നിട്ടില്ല. ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കേശു ഈ വീടിൻറെ നാഥൻ. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നാദിർഷയാണ്. ചിത്രത്തിൽ ഉർവ്വശിയും അനുശ്രീയും ദിലീപും മറ്റനേകം നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. ചിത്രം ഒടി ടി പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ പാട്ടുകളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട് .ഒരു ഗാനം ആലപിച്ചിരിക്കുന്നത് ദിലീപാണ്.

Articles You May Like

x