9 വർഷത്തെ പ്രണയവും വിവാഹവും, വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടപ്പോൾ ലിജിയെ ആ മാരക രോഗം തളർത്തി, അന്ന് മുതൽ ഇന്നുവരെ കൊച്ചുകുട്ടയെപ്പോലെ പരിചരിക്കുന്നത് ഭർത്താവ്; ആഗ്രഹം പോലെ ഇരുവരെയും കാണാനെത്തി ലക്ഷ്മി നക്ഷത്ര

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷ്ത്ര. ഠമാർ പഠാർ സ്റ്റാർ മാജിക് തുടങ്ങിയ ടിവി ഷോകളിലൂടെ ആരാധകരുടെ പ്രിയങ്കരിയായി ലക്ഷ്മി മാറി. വ്യത്യസ്തമായ അവതരണ ശൈലി തന്നെയാണ് ലക്ഷ്മിയെ വേറിട്ട് നിർത്തുന്നത്. പ്രേക്ഷകരും ആരാധകരും ചിന്നു എന്നാണ് താരത്തെ വിളിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം യൂട്യബ് ചാനലും നടത്തുന്നുണ്ട്.

നിരവധി വാർത്തകളിലൂടെയും യുട്യൂബ് വീഡിയോകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതരായ ദമ്പതികളായ ലിജിയേയും ഭർത്താവ് സുജിത്തിനെയും കാണാനാണ് ലക്ഷ്മി നക്ഷത്രയും സംഘവും കൊല്ലത്ത് മൺറോ തുരുത്തിലുള്ള ദമ്പതികളുടെ വീട്ടിലേക്ക് എത്തിയത്. ഒമ്പത് വർഷം പ്രണയിച്ച ശേഷം ഒന്നായവരാണ് ലിജിയും സുജിത്തും. എന്നാൽ വിവാഹജീവിതം രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോഴാണ്‌ ലിജിയെ ന്യൂറോ മില്ലിയോഡിസിസ് എന്ന അസുഖം തളർത്തി കളഞ്ഞത്. ശേഷം നടക്കാനും സംസാരിക്കാനുമെല്ലാം ലിജിക്ക് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട് തുടങ്ങി.

പിന്നീടങ്ങോട്ട് മരുന്നും ചികിത്സയുമെല്ലാമായി ലിജിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു സുജിത്ത്. ഇപ്പോൾ ലിജിക്ക് ചെറിയ രീതിയിൽ സംസാരിക്കാനും വീൽ ചെയറിലിരുന്ന് സ‍ഞ്ചരിക്കാനുമെല്ലാം സാധിക്കും. മരുന്നുകളെല്ലാം നിർത്തി ഇപ്പോൾ‌ ലിജിക്ക് ഫിസിയോ തെറാപ്പി മാത്രമാണ് ഉള്ളത്.

സ്റ്റാർ മാജിക്ക് സ്ഥിരം പ്രേക്ഷകയാണ് ലിജി. അതുപോലെ തന്നെ ലിജിയുടെയും സുജിത്തിന്റെയും യുട്യൂബ് വീഡിയോകളുടെ സ്ഥിരം പ്രേക്ഷകയാണ് ലക്ഷ്മി നക്ഷത്ര. ഇടയ്ക്ക് ലിജിയുടെ വിശേഷങ്ങൾ സുജിത്തിനെ വിളിച്ച് അന്വേഷിക്കാറുമുണ്ട് ലക്ഷ്മി നക്ഷത്ര.

ലക്ഷ്മിയെ കാണണമെന്ന ആ​ഗ്രഹം ലിജിക്കുണ്ടെന്ന് സുജിത്ത് വഴി അറിഞ്ഞാണ് ലിജിക്ക് പ്രിയപ്പെട്ട മിൽക്കി ബാറും മറ്റ് ബേക്കറി പലഹാരങ്ങളുമെല്ലാമായി ലക്ഷ്മി നക്ഷത്ര മൺറോ തുരുത്തിലെ വീട്ടിലെത്തിയത്. അടുത്തിടെയാണ് ലിജിയുടെയും സുജിത്തിന്റെയും യുട്യൂബ് ചാനലിന് സിൽവർ പ്ലെ ബട്ടൺ ലഭിച്ചത്. ലക്ഷ്മി നക്ഷ്ത്ര വന്നശേഷം സർപ്രൈസായി ലിജിക്ക് നൽകാനായി സുജിത്ത് സിൽവർ പ്ലെ ബട്ടൺ ഒളിപ്പിച്ച് വെച്ചിരിക്കുകയായിരുന്നു. അത് ലക്ഷ്മി കയ്യിലേക്ക് കൊടുത്തപ്പോഴേക്കും അതിരില്ലാത്ത സന്തോഷമാണ് ലിജിയുടെ മുഖത്ത് വിടർന്നത്.

Articles You May Like

x