ഇനിയെങ്കിലും അദ്ദേഹത്തെ വെറുതെ വിട്ടുകൂടെ… സുധിയെ വിറ്റ് കാശാക്കുന്ന നിങ്ങൾക്ക് ഓസ്കാർ അവാർഡ് നൽകണം, സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ പ്രമോ വീഡിയോയ്ക്ക് എതിരെ ആരാധകർ

കൊല്ലം സുധി എന്ന അതുല്യ കലാകാരന്റെ വിയോഗ വാർത്ത ഇന്നും മലയാളികൾക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുള്ളതാണ്. ഈ സന്ദർഭത്തിൽ താരം കഴിഞ്ഞ അഞ്ചുവർഷമായി പ്രവർത്തിച്ചുവന്നിരുന്ന ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് എന്ന പരിപാടി സുധിയുടെ വിയോഗത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു. ഇപ്പോൾ സ്റ്റാർ മാജിക് വീണ്ടും പുനസംപ്രേക്ഷണം ചെയ്യുവാൻ ഒരുങ്ങുകയാണ്. അതിൻറെ ഏറ്റവും പുതിയ പ്രേമോ വീഡിയോയും പുറത്തുവന്നു കഴിഞ്ഞു. സുധിയുടെ മരണത്തെ തുടർന്ന് സഹതാരങ്ങൾ അവരുടെ അനുഭവവും സുധിയെപ്പറ്റിയുള്ള ഓർമ്മകളും അവരവരുടെ യൂട്യൂബ് ചാനലുകളിലൂടെ പങ്കുവെച്ചിരുന്നു. ഇതിനെതിരെ വലിയതോതിൽ ഉള്ള വിമർശനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുമുണ്ട് താരങ്ങൾക്. ആലീസ് ക്രിസ്റ്റി, ലക്ഷ്മി നക്ഷത്ര തുടങ്ങിയവരുടെ യൂട്യൂബ് ചാനലിലെ വീഡിയോകൾക്ക് താഴെ രൂക്ഷ വിമർശനം തന്നെയായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ഉണ്ടായത്

ഇപ്പോൾ ഇതിനെല്ലാം ഒടുവിൽ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ പ്രമോ വീഡിയോ അണിയറ പ്രവർത്തകർ പങ്കുവെച്ചിരിക്കുകയാണ്. പരിപാടി ആരംഭിക്കുമ്പോൾ തന്നെ സുധിയെപ്പറ്റിയുള്ള ഓർമ്മകളാണ് താരങ്ങൾക്ക് പറയുവാനുള്ളത്. നിറകണ്ണുകളോടെയാണ് ലക്ഷ്മി നക്ഷത്ര ഫ്ലോറിൽ നിൽക്കുന്നത്. അപകടത്തിൽ പരിക്ക് പറ്റിയ ബിനു അടിമാലിയും പരിപാടിയിൽ എത്തുന്നുണ്ട്. സുധി ചേട്ടൻ എങ്ങും പോയിട്ടില്ല എന്നും ഏതോ ഷൂട്ടിന്റെ തിരക്കിലാണെന്നും ചിന്തിക്കാൻ മാത്രമേ തങ്ങൾക്ക് കഴിയൂ എന്നാണ് ലക്ഷ്മി നക്ഷത്ര പറയുന്നത്. ഈ ഫ്ലോറിൽ ഞാൻ ആദ്യം വന്നാൽ നോക്കുക സുധിയെയാണ്. അവനെ എന്തെങ്കിലും പറഞ്ഞുകൊണ്ടാണ് ഷൂട്ട് ആരംഭിക്കുന്നത് എന്നാണ് നോബി പറഞ്ഞത്. അപകട സമയത്തുള്ള കാര്യങ്ങൾ ബിനു അടിമാലിയും പറയുന്നുണ്ട്

എന്നാൽ ഈ പ്രമോ വീഡിയോയ്ക്ക് താഴെ വലിയതോതിൽ ഉള്ള വിമർശനം തന്നെയാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ഉയരുന്നത്. സുധിയെ ഇനിയെങ്കിലും വിറ്റ് കാശ് ആക്കുന്നത് നിർത്തിക്കൂടെ എന്നാണ് ആളുകൾക്ക് ചോദിക്കാനുള്ളത്. വ്യൂവേഴ്സ് മുഖ്യം ബിഗിലെ.. സുധി മരിച്ചപ്പോൾ തന്നെ ലക്ഷ്മി നക്ഷത്ര തൻറെ യൂട്യൂബ് ചാനലിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ആ വീഡിയോ ഉറപ്പായും കാണണം എന്ന് പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റും ഇട്ടു. ഇതൊക്കെയാണോ അദ്ദേഹത്തോട് കാണിക്കേണ്ട മര്യാദ എന്നാണ് ആളുകൾ ചോദിക്കുന്നത്. അതേസമയം തന്നെ ഇവരെ അനുകൂലിച്ചു നിരവധിപേർ കമൻറ്മായി എത്തുന്നുണ്ട്. നമുക്ക് തന്നെ സഹിക്കാൻ പറ്റുന്നില്ല അപ്പോൾ വർഷങ്ങളായി ജോലി ചെയ്യുന്നവരുടെ കാര്യം ആലോചിച്ചുനോക്കൂ.. ഇതൊന്നും അഭിനയമല്ല. ഒരുപക്ഷേ അദ്ദേഹത്തെ ആ ഫ്ലോറിൽ ഓർത്തില്ല എങ്കിൽ നിങ്ങൾ തന്നെ പറയും എന്തൊരു മനുഷ്യരാണ് നന്ദിയില്ലാത്തവരാണെന്ന്. ഇതൊക്കെ ഓരോരുത്തരുടെ സാഹചര്യമാണ് എന്നാണ് ചിലർ കമൻറ് ആയി കുറിക്കുന്നത്.

Articles You May Like

x