“പ്ലസ് ടു കഴിഞ്ഞ ഒരു പെണ്കുട്ടിയോടാണ് അത്തരത്തിൽ പെരുമാറുന്നത് എന്നൊരു ബോധം പോലും അയാൾക്കില്ലായിരുന്നു ” തമിഴിൽ നിന്നും കാസ്റ്റിംഗ് കൗച്ച് നേരിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി ചക്കപ്പഴം സീരിയലിലെ പൈങ്കിളി

ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലൂടെ മലയാളി പ്രേഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ് ശ്രുതി രജനികാന്ത് . മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും വളരെ പെട്ടന്ന് ആരാധകരെ സമ്പാദിച്ച താരം ഏറെ ശ്രെധ നേടിയത് ചക്കപ്പഴത്തിലെ “പൈങ്കിളി” എന്ന കഥാപത്രത്തിലൂടെയാണ് . താരത്തിന്റെ യഥാർത്ഥ പേരായ ശ്രുതി എന്ന പേരിനേക്കാളും വളരെ പെട്ടന്ന് ആരാധകർ താരത്തെ തിരിച്ചറിയുന്നതും പൈങ്കിളി എന്ന പേരിലാണ് . ഒരു കുടുംബത്തിൽ നടക്കുന്ന സംഭവങ്ങളെ അതിന്റെ തനിമയോടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്ന പരമ്പരയാണ് ചക്കപ്പഴം . സംപ്രേഷണം തുടങ്ങി വളരെ പെട്ടന്ന് തന്നെ മിനി സ്ക്രീൻ പ്രേഷകരുടെ ഹൃദയം കീഴടക്കാൻ ഈ പരമ്പരയ്ക്ക് സാധിച്ചിരുന്നു . റേറ്റിങ്ങിലും മുൻ നിരയിൽ സ്ഥാനമുറപ്പിക്കാൻ കഴിഞ്ഞ പരമ്പരയിലെ കഥാപാത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ് . ബാല താരമായി മിനി സ്‌ക്രീനിലൂടെയാണ് താരം ക്യാമറക്ക് മുന്നിൽ എത്തുന്നത് . പിന്നീട് ആസിഫ് അലി നായകനായി എത്തിയ കുഞ്ഞേൽദോ എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലും ശ്രെധ നേടി .

വളരെ കുറഞ്ഞ കാലയളവിൽ പ്രേഷകരുടെ പ്രിയ നടിയായി മാറിയ ശ്രുതിയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് .കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചായിരുന്നു താരം വെളിപ്പെടുത്തൽ നടത്തിയത് ..വനിതക്ക് നൽകിയ അഭിമുഖത്തിലാണ് താരം കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്നുപറഞ്ഞത് .. കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് കേട്ടിട്ട് മാത്രേ ഉണ്ടായിരുന്നുള്ളു എന്നും പിന്നീട് റിയൽ ലൈഫിൽ അത് നേരിടേണ്ടി വന്നു എന്നുമാണ് താരം പറയുന്നത് . താരത്തിന്റെ വാക്കുകളിലേക്ക് ..തമിഴിൽ നിന്നുമാണ് അത്തരം ഒരു അനുഭവം ഉണ്ടായത് , കരിയറിന്റെ പുതിയൊരു തുടക്കം ആയിരുന്നു , അതുകൊണ്ട് തന്നെ തമിഴിൽ നിന്നും വന്ന ആ അവസരത്തെ പുതിയൊരു തുടക്കമായി ഞാൻ കണ്ടു , സിനിമയുടെ ഫോട്ടോഷൂട്ടും പൂജയും എല്ലാം കഴിഞ്ഞപ്പോഴാണ് കാസ്റ്റിംഗ് കൗച്ച് ഞാൻ റിയൽ ലൈഫിൽ എക്സ്പീരിയൻസ് ചെയ്യുന്നത് .

തമിഴിലെ പ്രമുഖനായ ഒരു വ്യക്തിയായിരുന്നു , സിനിമയുടെ ഫോട്ടോഷൂട്ടും പൂജയും എല്ലാം അടിപൊളിയായി നടന്നിരുന്നു , അതിനു ശേഷം വീട്ടിലെ ഫോണിലേക്ക് ഒരു കോൾ വന്നു .. അന്നെനിക്ക് ഫോൺ ഒന്നുവില്ല ലാൻഡ് ഫോൺ നമ്പർ ആയിരുന്നു കൊടുത്തത് , അങ്ങനെ വീട്ടിലെ ഫോണിലേക്ക് കോൾ വരികയായിരുന്നു ..ഫോൺ എടുത്തത് അമ്മയായിരുന്നു , അമ്മയോട് സംസാരിച്ചപ്പോൾ ഡ്രെസ്സിന്റെ മെഷർമെൻറ്സ് എടുക്കാനാണ് എന്നോട് നേരിട്ട് സംസാരിക്കണം എന്ന് പറഞ്ഞു ..എനിക്കാണേൽ അതിനെപ്പറ്റി വല്യ ധാരണയും ഇല്ല , അങ്ങനെ ഫോൺ വാങ്ങിയപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് “കൂടെ കിടക്കമെങ്കിൽ നമുക്കിത് മുന്നോട്ട് കൊണ്ടുപോകാം എന്നായിരുന്നു”  . പ്ലസ് ടു കഴിഞ്ഞൊരു പെൺകുട്ടിയാണ് അത്രേ പ്രായമുള്ളൂ , ആ പെണ്കുട്ടിയോടാണ് അത്തരത്തിൽ ഒരു വർത്താനം പറയുന്നത് . ദേഷ്യത്തോടെ മറുപടി കൊടുക്കുകയും ഫോൺ കട്ട് ചെയ്യുകയും ചെയ്തു. ശേഷം ഇക്കാര്യം അമ്മയോട് പറയുകയും ചെയ്തു . പിന്നീട് ആ അവസരം ഉപേക്ഷിക്കുകയായിരുന്നു എന്നും ശ്രുതി പറയുന്നു .

 

പ്ലസ് ടു കഴിഞ്ഞ ഒരു പെണ്കുട്ടിയോടാണ് ഇത്തരത്തിൽ സംസാരിക്കുന്നത് എന്ന യാതൊരു ബോധവുമില്ലാതെയായിരുന്നു അയാൾ സംസാരിച്ചത് എന്നും നമ്മളെ ഒരുപാട് മുതലെടുക്കാൻ ആൾക്കാർ നിൽപ്പുണ്ടെന്നും ശ്രുതി കൂട്ടിച്ചേർത്തു . പാഷന് വേണ്ടി വിട്ടുവീഴ്ച ചെയ്യരുത് എന്നാണ് തന്റെ നിലപാടെന്നും ശ്രുതി വെളിപ്പെടുത്തി ..മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരേ പോലെ തിളങ്ങുന്ന ശ്രുതി മോഡലിംഗ് രംഗത്തും സജീവ സാന്നിധ്യമാണ് . ഇടക്കിടെ തന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെച്ച് താരം രംഗത്ത് എത്താറുണ്ട് .. താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് ഒക്കെ മികച്ച പിന്തുണയാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത് .. വളരെ കുറഞ്ഞ കാലയളവിൽ തന്നെ നിരവധി ആരാധകരെ സമ്പാദിച്ച താരം കൂടിയാണ് ശ്രുതി , യാതാർത്ഥ പേരിനേക്കാളും താരത്തെ ആരധകർ ഏറെ സ്നേഹിക്കുന്നതും തിരിച്ചറിയുന്നതും പൈങ്കിളി എന്ന പേരിലാണ്

Articles You May Like

x