ആരാദ്യം പാടും? അഞ്ജലി പാടട്ടെ! ; സ്റ്റാർട്ട് മ്യൂസിക് ഷോയെ ഇളക്കി മറിച്ച് ശിവനും അഞ്ജലിയും എത്തിയപ്പോൾ വീഡിയോ കാണാം

ലയാളം ടെലിവിഷന്‍ പരമ്പരകളില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരെ സമ്പാദിച്ച സീരിയലാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ മാത്രമല്ല യുവാക്കള്‍ക്കിടയിലും കത്തിനില്‍ക്കുന്ന സീരിയല്‍ടൂടിയാണ്. ജനപ്രിയപരമ്പരയായ വാനമ്പാടിക്ക് ശേഷം സംപ്രേക്ഷണം ചെയ്തു തുടങ്ങിയ സാന്ത്വനം 300 എപ്പിസോഡുകള്‍ പിന്നിട്ടിരിക്കികയാണ്. വെറും 200 എപ്പീസോഡുകളിലേക്ക് എത്തുമ്പോള്‍ തന്നെ പ്രേക്ഷകര്‍ ശ്രദ്ധിക്കുകയും ഇരുകയ്യും നീട്ടി സ്വീകരിക്കുകയൂം ചെയ്ത പരമ്പരയായിരുന്നു സാന്ത്വനം. തമിഴ് പരമ്പരയായ പാണ്ഡ്യന്‍ സ്റ്റോഴ്‌സിന്റെ മലയാളം പതിപ്പാണിത്. ഒരു ഇടവേളയ്ക്ക് ശേഷം ചിപ്പി വീണ്ടും മിനിസ്‌ക്രീനില്‍ സജീവമായിട്ടെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ചിപ്പി അവതരിപ്പിക്കുന്ന ശ്രീദേവി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. ശ്രീദേവിയുടേയും ഭര്‍ത്താവ് ബാലന്റേയും സഹോദരങ്ങളുടേയും കഥയാണ് സാന്ത്വനം.

2020 സെപ്റ്റംബര്‍ 21 ന് ആരംഭിച്ച പരമ്പര തുടക്കത്തില്‍ തന്നെ റേറ്റിങ്ങില്‍ ആദ്യ സ്ഥാനത്ത് ഇടം പിടിച്ചിരുന്നു. സാധാരണ കണ്ടുവരുന്ന കുടുംബ പരമ്പകളില്‍ നിന്ന് വ്യത്യസ്തമാണ് സാന്ത്വനം. ചിപ്പിയെ കൂടാതെ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ രാജീവ് പരമേശ്വരനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബാലന്‍ എന്ന കഥാപാത്രം രാജീവിന്റെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്. ഗിരീഷ് നമ്പ്യാര്‍, സജിന്‍, രക്ഷ, ഗിരിജ പ്രേമന്‍,ഡോക്ടര്‍ ഗോപിക അനില്‍, അച്ചു സുഗന്ധ് എന്നിവരാണ് മറ്റ് പ്രധാന വേഷത്തിലെത്തുന്നത്. വാനമ്പാടിയുടെ സംവിധായകന്‍ ആദിത്യനാണ് സാന്ത്വനവും ഒരുക്കുന്നത്.

പ്രേക്ഷകര്‍ക്ക് ഇന്ന് ഏറ്റവും പ്രിയപ്പെട്ട ഓണ്‍ സ്‌ക്രീന്‍ ദമ്പതികളില്‍ ഒന്നാണ് സാന്ത്വനത്തിലെ ശിവനും അഞ്ജലിയും. സാന്ത്വനം എന്ന പരമ്പരയിലെ ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സജിനും ഗോപിക അനിലുമാണ്. ഇരുവരുടെയും ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രി അപാരമെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. പ്ലസ്ടുവെന്ന സിനിമയിലൂടെയാണ് സജിന്‍ വെള്ളിത്തിരയിലേക്കെത്തുന്നത്. പിന്നീട് അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും സാന്ത്വനത്തിലെ ശിവനെ അറിയാത്ത മലയാളികള്‍ ഇല്ലെന്ന് തന്നെ പറയേണ്ടി വരും ഇപ്പോള്‍. വലിയ സ്വീകാര്യതയാണ് ഈ കഥാപാത്രത്തിലൂടെ സജിന് ലഭിച്ചത്. ബാലേട്ടനിലൂടെ ബാല താരമായി എത്തിയ നടിയാണ് ഗോപി അനില്‍.

ഇപ്പോഴിതാ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന മ്യൂസിക് ഗെയിം ഷോ ‘സ്റ്റാര്‍ട്ട് മ്യൂസിക് ആരാദ്യം പാടും’ സീസണ്‍ 3 യില്‍ സാന്ത്വനം ടീം ഒന്നടങ്കം എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് ശിവനും അഞ്ജലിയും. പ്രെമോ വീഡിയോയില്‍ അതി സുന്ദരിയായാണ് അഞ്ജലി എത്തിയിരിക്കുന്നത്. സീരിയലിലെ അപ്പുവും ഹരിയും എല്ലാവരും ഉണ്ടാകുമെന്നാണ് വീഡിയോയില്‍ പറയുന്നത്. പ്രമോ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഇനി സ്റ്റാര്‍ട്ട് മ്യൂസിക്കില്‍ പരസ്യം വന്നാലും എഴുന്നേല്‍ക്കില്ല കട്ട വെയ്റ്റിംഗ്, സ്റ്റാര്‍ട്ട് മ്യൂസിക്കിന്റെ പ്രോമോ കുറെ വന്നിട്ടുണ്ടെഗിലും ഇതാണ് പൊളിച്ചത് എന്നൊക്കെയാണ് വീഡിയോക്ക് താഴെ വന്നിരിക്കുന്ന കമന്റുകള്‍. എന്തായാലും ഷോ കാണാനായി ആരാധകര്‍ കാത്തിരിക്കുകയാണ്.

 

നാലുപേര്‍ ചേരുന്ന രണ്ട് ടീമുകളായാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ആദ്യ റൗണ്ടില്‍ ഇരു ടീമുകള്‍ക്കും പൊതുവേ ഉള്ള റൗണ്ടാണ്. ഒരു ഗാനത്തിന്റെ ഈണം മാത്രം കേള്‍പ്പിച്ച് പാട്ട് ഏതെന്ന് കണ്ടുപിടിച്ച് ആദ്യം ബസര്‍ അമര്‍ത്തി ഉത്തരം പറയുന്ന ടീമിന് പോയിന്റ് ലഭിക്കും. അഞ്ച് അവസരങ്ങളാണ് രണ്ട് ടീമുകള്‍ക്ക് പൊതുവേ ലഭിക്കുന്നത്. രണ്ടാമത്തെ റൗണ്ടില്‍ രണ്ട് ടീമുകളില്‍ നിന്നുള്ള ഓരോ മത്സരാര്‍ത്ഥികളെ വിളിച്ച് ഏതെങ്കിലും ഒരു പാട്ട് സ്‌ക്രീനില്‍ തെളിയുകയും അതില്‍ മൂന്നു വാക്കുകളുടെ സ്ഥാനത്ത് ഡാഷ് ഇട്ട് ആ വാക്കുകള്‍ തെറ്റില്ലാതെ പാടാനും പറയും.


മൂന്നാമത്തെ റൗണ്ടില്‍ ഓരോ മത്സരാര്‍ത്ഥിക്കും ചെവിയില്‍ ഇയര്‍ഫോണ്‍ ഖടിപ്പിച്ചിട്ട് വളരെ വലിയ ശബ്ദത്തില്‍ പാട്ട് കേള്‍പ്പിക്കും. ബാക്കിയുള്ള മൂന്ന് മത്സരാര്‍ത്ഥികള്‍ വായനക്കാതെ ഗായകര്‍ പാടുന്ന പാട്ട് അഭിനയിച്ച് മത്സരാര്‍ത്ഥിയെക്കൊണ്ട് പറയിക്കണം. നാലാമത്തെ റൗണ്ട് റൗണ്ട് ഇരു ടീമുകള്‍ക്കും പൊതുവേ ഉള്ള റൗണ്ടാണ്. ഒരു ഗാനത്തിന്റെ അനുപല്ലവി കേള്‍പ്പിച്ച് പല്ലവി കണ്ടുപിടിച്ച് ആദ്യം ബസര്‍ അമര്‍ത്തി ഉത്തരം പറയുന്ന ടീമിന് പോയിന്റ് ലഭിക്കും. അല്ലെങ്കില്‍ സ്‌ക്രീനില്‍ പാട്ടിനെ കുറിച്ചുള്ള ചിത്രങ്ങള്‍ കാണിക്കും.ആദ്യം ബസര്‍ അമര്‍ത്തി ഉത്തരം പറയുന്ന ടീമിന് പോയിന്റ് ലഭിക്കും.

 

 

 

 

 

 

Articles You May Like

x