അവളുടെ തീരുമാനം ആയിരുന്നു ആ വിവാഹം, ഒരുപാട് അനുഭവിച്ചു ; ബിഗ്‌ബോസിൽ അവൾ ജയിക്കണം എന്നാണ് ആഗ്രഹം – ജാസ്മിന്റെ അമ്മാവൻ

ഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് സീസണ്‍ 4 ലെ ശക്തമായ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍ എം മൂസ.സംഘര്‍ഷഭരിതമായ ജീവിത മുഹൂര്‍ത്തങ്ങളില്‍ നിന്നും ഒറ്റയ്ക്ക് മുന്നേറി വിജയം നേടിയ ആളാണ് ജാസ്മിന്‍. ചെറിയ പ്രായത്തിലേ വിവാഹം കഴിഞ്ഞ ജാസ്മിന്റെ ദാമ്പത്യ ജീവിതം സുഖകരമായിരുന്നില്ല. ജീവിതത്തിൽ എത്ര വലിയ ബുദ്ധിമുട്ടുകൾ വന്നാലും പ്രശ്നങ്ങൾ ഉണ്ടായാലും അതിനെയെല്ലാം അതിജീവിച്ച് മുന്നേറുന്നവര്‍ക്കിടയിലെ വലിയ ഉദാഹരണമാണ് ജാസ്മിന്‍.ബിഗ് ബോസ് സീസണ്‍ 4ന്റെ തുടക്കം മുതലേ ഉള്ളതാണ് ഡോ. റോബിന്റെയും ജാസ്മിന്റെയും വഴക്കുകള്‍.ജാസ്മിന്‍ നേരത്തെയുള്ള എപ്പിസോഡില്‍ റോബിനേയും വീട്ടുകാരേയും തെറി വിളിച്ചത് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ജാസ്മിനെ ഷോയില്‍ നിന്നും പുറത്താക്കണം എന്നും ജാസ്മിന്റെ ഭാഷ അതിരു കടക്കുന്നുവെന്നും പ്രേക്ഷകര്‍ പറയാന്‍ തുടങ്ങി. എന്നാല്‍ ബിഗ് ബോസോ മോഹന്‍ലാലോ ജാസ്മിന് താക്കീത് നല്‍കിയില്ല.അതുകൊണ്ടാവാം ജാസ്മിൻ ഇപ്പോഴും പരസ്യമായി തെറി വിളിക്കുന്നത് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ജാസ്മിനെതിരെ നടക്കുന്ന സോഷ്യൽമീഡിയ ഡീ​ഗ്രേഡിൽ പ്രതിഷേധിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ജാസ്മിന്റെ അമ്മാവനായ മുഹമ്മദ്.

ജാസ്മിൻ ഉള്ളതുകൊണ്ട് മാത്രമാണ് ബി​ഗ് ബോസ് നാലാം സീസൺ പ്രേക്ഷകർ കാണുന്നതെന്നും അല്ലെങ്കിൽ ഷോയുടെ അവസ്ഥ പരി‌താപകരമായേനെയെന്നും ജാസ്മിന്റെ അമ്മാവൻ പറയുന്നു.ഇപ്പോള്‍ ബിഗ് ബോസ് വീട്ടില്‍ അവശേഷിക്കുന്ന 12 പേരില്‍ ഏറ്റവും മികച്ച മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍. അതുപോലെയുള്ള ഒരു മത്സരാര്‍ത്ഥി അവിടെ ഉള്ളത് കൊണ്ടാണ് ഷോ ഇപ്പോഴും വിജയകരമായി പോകുന്നതെന്ന് മുഹമ്മദ് അഭിപ്രായപ്പെടുന്നു. ജാസ്മിനും റോബിനുമാണ് ഷോ നിലനിര്‍ത്തിക്കൊണ്ട് പോകുന്നത്. ജാസ്മിന്‍ മാത്രമാണ് സത്യസന്ധമായി കളിക്കുന്നത്. ജാസ്മിന്‍ ഷോയില്‍ വിജയിക്കണം എന്നാണ് താനും കുടുംബവും അവളുടെ പ്രദേശവാസികളും ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.ജാസ്മിനെ വിവാഹം കഴിപ്പിച്ചയക്കുമ്പോള്‍ അവളുടെ ജീവിതം ഇങ്ങനെയാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല.ജാസ്മിന്റെ വരനെ തങ്ങള്‍ കാണിച്ച് കൊടുക്കുക മാത്രമാണ് ചെയ്തത് എന്നും അവള്‍ തന്നെയാണ് അദ്ദേഹത്തോട് സംസാരിച്ച് അയാള്‍ തന്നെ മതി എന്ന തീരുമാനത്തിലെത്തിയതെന്നും മുഹമ്മദ് പറയുന്നു.

ജാസ്മിനെ വിവാഹം കഴിച്ചയാള്‍ സൈലന്റ് കില്ലറായിരുന്നു. അയാള്‍ ജാസ്മിനെ പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. ആദ്യം ഇക്കാര്യം ജാസ്മിന്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചിരുന്നില്ല. പിന്നീട് അവള്‍ വീഡിയോ എടുത്ത് കാണിച്ച് കൊടുത്തപ്പോഴാണ് വിശ്വസിച്ചത്.ഒരുപാട് വേദനകള്ഡ അനുഭവിച്ചവളാണ് ജാസ്മിന്‍ എന്നും ജീവിത വിജയം അവള്‍ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.ചെയ്തത് തെറ്റാണെങ്കില്‍ മാത്രമേ ജാസ്മിന്‍ സമ്മതിക്കൂ. ഇല്ലെങ്കില്‍ എതിര്‍ത്ത് നില്‍ക്കും. ചെറുപ്പം മുതല്‍ എടുക്കുന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുമായിരുന്നൂ. അവളെ പ്രേക്ഷകര്‍ വിജയിപ്പിക്കുമെന്ന് ഉറപ്പാണെന്നും മുഹമ്മദ് പറയുന്നു.

ജാസ്മിന്റെ വായില്‍ നിന്ന് വരുന്ന ചെറിയ കാര്യങ്ങളെ മനപ്പൂര്‍വ്വം വലുതാക്കി അവളെ തോല്‍പ്പിക്കാനും വോട്ട് കുറയ്ക്കാനും സമൂഹ മാധ്യമങ്ങള്‍ വഴി പലരും ശ്രമിക്കുന്നു. പക്ഷേ, അത്തരം ശ്രമങ്ങള്‍ കൊണ്ടൊന്നും അവള്‍ താഴോട്ട് പോകില്ല. വീട്ടിലെ മറ്റ് മത്സരാർഥികളും തെറികൾ പറയുന്നവരാണെന്നും അത് ആരും ശ്രദ്ധിക്കാറും കുറ്റപ്പെടുത്താറുമില്ലെന്നും ജാസ്മിന്റെ അമ്മാവൻ പറഞ്ഞു.

Articles You May Like

x