പുറത്തിറങ്ങിയ ശേഷം ഇരുവരും ആദ്യമായി കണ്ടുമുട്ടിയപ്പോൾ ; ഒടുവിൽ എല്ലാവരും കാത്തിരുന്ന സന്തോഷം പങ്ക് വെച്ച് ദിൽഷയും റോബിനും, വീഡിയോ കാണാം

ചരിത്രം തിരുത്തി എഴുതിക്കൊണ്ടാണ് ദിൽഷ പ്രസന്നൻ ബിഗ് ബോസ് മലയാളം സീസൺ ഫോറിന്റെ വിജയിയായത്. മലയാളത്തിൽ ബിഗ് ബോസ് ആരംഭിച്ചത് മുതലുള്ള ചരിത്രം എടുത്താൽ ഇതുവരെയും പുരുഷന്മാരാണ് ടൈറ്റിൽ സ്ഥാനം നേടിയിട്ടുള്ളത്. ആ ചരിത്രം മാറ്റി എഴുതിയാണ് ദിൽഷ ഒന്നാം സ്ഥാനത്തേക്ക് കടന്നുവന്നത്. വൻ പ്രേക്ഷക പിന്തുണയോട് കൂടിയാണ് ദിൽഷ ഒന്നാമതെത്തിയത്. 27 കോടിയോളം വോട്ടുകളാണ് ഈ സീസണിലെ അവസാന ആഴ്ചയിൽ എല്ലാ മത്സരാർത്ഥികൾക്കുമായി ലഭിച്ചത്. അതിലേറിയ പങ്കും നേടിക്കൊണ്ടാണ് ദിൽഷ മറ്റു മത്സരാർത്ഥികളെ പിന്നിലാക്കി മുന്നോട്ടു കുതിച്ചത്.

ബിഗ് ബോസ് വീട്ടിലെത്തിയശേഷം ദിൽഷയുടെ ഉറ്റ സുഹൃത്തായി മാറിയ ഡോ. റോബിൻ രാധാകൃഷ്ണനോടൊപ്പം ഉള്ള ദിൽഷയുടെ പുതിയ വീഡിയോ ഇപ്പോൾ വൈറൽ ആവുകയാണ്. റോബിൻ മത്സരത്തിൽ നിന്ന് പുറത്തായ ശേഷമാണ് ദിൽഷയിലെ മത്സരാർത്ഥി യഥാർത്ഥത്തിൽ പുറത്തുവന്നത്. റോബിനെ പുറത്താക്കിയവർക്കെതിരെ ദിൽഷ വൻ പ്രതിഷേധ പ്രകടനമാണ് കാഴ്ചവച്ചത്. ബിഗ് ബോസിലെ വിജയിയായി പ്രഖ്യാപിക്കപ്പെട്ടതിനുശേഷം ഡോ. റോബിൻ രാധാകൃഷ്ണൻ ആണ് യഥാർത്ഥ വിജയി എന്ന് ദിൽഷ വേദിയിൽ വച്ച് പറഞ്ഞിരുന്നു. ഇപ്പോൾ ബിഗ് ബോസ് ട്രോഫിയുമായി റോബിനെ കാണാൻ എത്തിയ ദിൽഷയുടെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. എയർപോർട്ടിലേക്ക് കാറിൽ വന്നിറങ്ങുന്ന ദിൽഷ തന്റെ ട്രോഫിയും എടുത്ത് പുറകിൽ നിർത്തിയിട്ടിരിക്കുന്ന കാറിൽ കാത്തിരിക്കുന്ന റോബിൻ രാധാകൃഷ്ണന്റെ അടുത്തേക്ക് സന്തോഷത്തോടെ ഓടിച്ചെല്ലുകയാണ്. പിന്നീട് ട്രോഫി ഡോക്ടർക്ക് നൽകുകയും ഒരുമിച്ച് ചിത്രങ്ങൾ എടുക്കുകയും ചെയ്യുന്നുണ്ട്.

ഇവരോടൊപ്പം ജനിച്ചയുടെ സഹോദരിയും കുടുംബവും കൂടി എത്തിച്ചേരുന്നതും വീഡിയോയിൽ കാണാം. പിന്നീട് എല്ലാവരും ഒരുമിച്ച് നിന്ന് ഫോട്ടോയും വീഡിയോകളും എടുക്കുകയും ചെയ്യുന്നുണ്ട്. എങ്ങോട്ടാണ് പുറത്തിറങ്ങിയശേഷം ആദ്യമായി പോകുന്നതെന്ന് ചോദിച്ചപ്പോൾതനിക്ക് അറിയില്ലെന്നും തീരുമാനമെടുത്തിട്ടില്ലെന്നുമാണ് ദിൽഷയുടെ മറുപടി. തുടർന്ന് ഇരുവരും ലഗേജുകൾ എടുത്ത് കാറിൽ കയറി മടങ്ങുകയും ചെയ്തു.വൻ പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്ന് ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. റോബിന്റെ ഫാൻസ് കൂടി വോട്ട് ചെയ്തത് കൊണ്ടാണ് ദിൽഷ വിജയിച്ചതെന്നും ഡോക്ടറെ മറന്നു കളയല്ലേ എന്നുമൊക്കെയുള്ള കമന്റുകളുംവീഡിയോയുടെ താഴെ വന്നിട്ടുണ്ട്.

ബിഗ് ബോസ് വീടിനുള്ളിൽ വച്ച് ദിൽഷയോട് ഡോ. റോബിൻ രാധാകൃഷ്ണൻ വിവാഹാഭ്യർത്ഥന നടത്തിയിരുന്നു.എന്നാൽ ദിൽഷ അത് നിരസിക്കുകയാണ് ചെയ്തത്.തന്റെ ഏറ്റവും അടുത്ത സുഹൃത്ത് മാത്രമാണ് റോബിൻ എന്ന ദിൽഷ പലതവണ വെളിപ്പെടുത്തിയിരുന്നു.എന്നിരുന്നാലുംഇരുവരും തമ്മിൽ വിവാഹം കഴിക്കണം എന്നതാണ് കൂടുതൽ ആരാധകരും ആഗ്രഹിക്കുന്നത്. അത്തരത്തിലുള്ള നിരവധി കമന്റുകൾ സോഷ്യൽ മീഡിയയിൽആരാധകർ പങ്കുവെക്കുന്നുണ്ട്. ‘ദിൽറോബ്’ എന്നാ ഓമന പേരിലാണ് ഇരുവരും സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നത്. ആരാധകരുടെ ആവശ്യം ദില്‍ഷ അംഗീകരിക്കുമോ എന്നത് ഇതുവരെ വ്യക്തമായിട്ടില്ല.

Articles You May Like

x