പ്രണയത്തിന്റെ ആവേശത്തില്‍ കാമുകിയുടെ അമ്മയ്ക്ക് വൃക്ക ദാനം ചെയ്തു; കാമുകി ബന്ധം ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്തു

പ്രണയം ലഹരിയായി മാറി കഴിഞ്ഞാല്‍ പങ്കാളിയ്ക്ക് എന്തു ചെയ്യാനും തയ്യാറാവും. അതുകൊണ്ട് തന്നെയാണ് പ്രണയം അന്ധമാണെന്ന് പഴമക്കാര്‍ പറയുന്നത്. സ്വന്തം പ്രണയിനിക്ക് വേണ്ടി വൃക്ക ദാനം ചെയ്തതിന് ശേഷം പ്രണയിനി മറ്റൊരു വിവാഹം ചെയ്ത് പോയാല്‍ ഉണ്ടാവുന്ന അവസ്ഥ ആലോചിച്ചിട്ടുണ്ടോ? എന്നാല്‍ അങ്ങനെ ഒരു സംഭവം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. മെക്‌സിക്കോക്കാരനായ ഉസിയേല്‍ മാര്‍ട്ടിനെസ് എന്ന വ്യക്തിയ്ക്കാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നിരിക്കുന്നത്. സ്വന്തം വൃക്കയും നഷ്ടമായി പ്രണയിനിയേയും നഷ്ടമായി.

പ്രണയിനിയുടെ അമ്മയ്ക്കാണ് അദ്ദേഹം വൃക്ക ദാനം ചെയതത്. പ്രണയിച്ച്ുകൊണ്ടിരിക്കുന്ന സമയത്താണ് പ്രണയിനിയുടെ അമ്മയ്ക്ക് വൃക്ക നല്‍കിയത്. എന്നാല്‍ ഓപ്പറേഷന്‍ കഴിഞ്ഞതോടെ പ്രണയിനി കാമുകനെ കൈയ്യൊഴിഞ്ഞ് മറ്റൊരാളെ വിവാഹം കഴിക്കുകയായിരുന്നു. മെക്‌സിക്കോയില്‍ അധ്യാപകനാണ് ഉസീല്‍ മാര്‍ട്ടിനെസ്. ടിക് ടോക്കിലാണ് ഉസീല്‍ തനിക്ക് പറ്റിയ ചതി പങ്ക്‌വെച്ചത്. കാമുകിയുടെ അമ്മയെ രക്ഷിക്കാന്‍ താന്‍ നടത്തിയ ശ്രമങ്ങളെ പറ്റിയും ഉസീല്‍ വിവരിക്കുന്നുണ്ട്. ഇതുവരെ 16 ദശലക്ഷത്തിലധികം ആളുകളാണ് ഈ ടിക് ടോക് വീഡിയോ കണ്ടിരിക്കുന്നത്.

നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ അദ്ദേഹത്തെ ആശ്വസിപ്പിച്ച് കമന്റുകള്‍ ചെയ്തിരിക്കുന്നത്. ആ പെണ്‍കുട്ടിയ്ക്ക് നഷ്ടപ്പെട്ടത് നല്ലൊരു പങ്കാളിയെയാണ്. അതൊന്നും ഓര്‍ത്ത് തളരാതെ ജീവിതം മുന്നോട്ട് കൊണ്ടുപോവണമെന്നെല്ലാമാണ് ആളുകള്‍ കമന്റ് ചെയ്തിരിക്കുന്നത്. ഇദ്ദേഹത്തെ നല്ല രൂതിയില്‍ സ്‌നേഹിക്കാനും മനസിലാക്കാനും പറ്റിയ നല്ല ഒരു പെണ്‍ഡ കുട്ടി ഭാവിയില്‍ വരുമെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.

എന്നാല്‍ താനും മുന്‍ കാമുകിയും വേര്‍പിരിഞ്ഞതിന് ശേഷവും നല്ല ബന്ധത്തിലാണെന്നും തനിക്ക് അവളോട് ദേഷ്യമൊന്നുമില്ലെന്നും ഉസിയേല്‍ പറഞ്ഞു. ഇപ്പോഴും സുഹൃത്തുക്കളായി തുടരുകയാണെന്നും മുന്‍ കാമുകിയെ വെറുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ ആരോഗ്യത്തോടെയാണ് ഇരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഇങ്ങനെയുള്ള നിരവധി അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പലരും പങ്കുവെരുണ്ട്. അതെല്ലാം നിമിഷ നേരങ്ങള്‍കൊണ്ട് വൈറലാവാറുമുണ്ട്. പ്രണയിച്ച് സ്വന്തം അവയവം ദാനം ചെയ്തിട്ടും അദ്ദേഹത്തെ മനസിലാക്കാതെ മറ്റൊരാളെ വിവാഹം ചെയ്ത അവസ്ഥ വേറൊരാള്‍ക്കും ഉണ്ടാവാതിരിക്കട്ടെയെന്നും ആളുകള്‍ പറയുന്നു. ഉസിയേലിന് പിന്തുണ നല്‍കി നിരവധി ആളുകള്‍ രംഗത്തുണ്ട്.

Articles You May Like

x