ഞാൻ വീണ്ടും വിവാഹം കഴിക്കുമോ എന്നാണ് എല്ലാവർക്കും അറിയേണ്ടത്, മരണം വരെ സുധി ചേട്ടന്റെ ഭാര്യയായി ജീവിക്കാനാണ് ആഗ്രഹം, എന്നാൽ….: രേണു സുധി പറയുന്നു

കൊല്ലം സുധി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരം ആയിരുന്നു. സുധിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ നിന്നും സുധിയുടെ കുടുംബവും ആരാധകരും സഹപ്രവർത്തകരും ഇതുവരെയും മോചിതരായിട്ടില്ല. ജീവിത പ്രതിസന്ധികളെ മുഴുവൻ തരണം ചെയ്താണ് സുധി എന്ന അതുല്യ കലാകാരൻ ജീവിതം കരപിടിപിടിപ്പിക്കാൻ ഓടിക്കൊണ്ടിരുന്നത്. കൈക്കുഞ്ഞായിരുന്ന മകനെ ഉപേക്ഷിച്ചു ആദ്യ ഭാര്യ പോയപ്പോൾ തളരാതെ സുധി പിടിച്ചു നിന്നത് ആ മകന് വേണ്ടി ആയിരുന്നു. കിച്ചു എന്ന് വിളിക്കുന്ന രാഹുൽ ആയിരുന്നു സുധിയുടെ ജീവിതം എന്ന് തന്നെ പറയാം.

സുധിയുടെ മരണശേഷം അദേഹത്തിന്റെ ഓർമ്മകളിലാണ് ഭാര്യ രേണുവും രണ്ടു മക്കളും ഇപ്പോൾ ജീവിക്കുന്നത്. സുധിക്കൊപ്പമുള്ള പഴയ സന്തോഷനിമിഷങ്ങളെല്ലാം രേണുവും മൂത്തമകൻ കിച്ചുവും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. അതിനിടെ സുധിയുടെ വീട് എന്ന സ്വപ്നവും യാഥാർഥ്യമായിക്കൊണ്ടിരിക്കുകയാണ്. സുധിയുടെ വിയോഗ ശേഷം രേണു വീണ്ടും വിവാഹം കഴിക്കുമോ എന്ന ചർച്ചകളൊക്കെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇപ്പോഴിതാ അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് രേണു. മഴവിൽ കേരളം എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രേണു ഇതേ മനസുതുറന്നത്‌.

‘ഞാൻ വീണ്ടും വിവാഹം കഴിക്കുമോ എന്നാണ് എല്ലാവർക്കും അറിയേണ്ടത്. മരണം വരെ സുധി ചേട്ടന്റെ ഭാര്യയായി ജീവിക്കാനാണ് എനിക്ക് ആഗ്രഹം. മറ്റൊരു വിവാഹത്തെ കുറിച്ച് എനിക്ക് ചിന്തിക്കാൻ കഴിയില്ല. അങ്ങനെയൊരു ചിന്ത എനിക്കില്ല. സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ ചോദിക്കുന്നുണ്ട്. ഒരു ഘട്ടം കഴിയുമ്പോൾ കൂടെ ഒരാൾ വേണമെന്ന് തോന്നില്ലേ എന്നൊക്കെയാണ് ചോദിക്കുന്നത് ഒരിക്കലുമില്ല.

എനിക്ക് അങ്ങനെ തോന്നില്ല. എനിക്ക് അങ്ങനെ വേണ്ട. എന്റെ മനസ്സിലും ആ വീട്ടിലുമൊക്കെ സുധി ചേട്ടനാണ്. അതിൽ വേറെ ആർക്കും അവകാശവുമില്ല, സ്ഥാനവുമില്ല’, രേണു വ്യക്തമാക്കി. സുധിയുടെ മൂത്തമകൻ കിച്ചുവിനെ കുറിച്ചും വീടുപണിയെ കുറിച്ചും രേണു അഭിമുഖത്തിൽ സംസാരിച്ചു.സുധി ചേട്ടൻ ഇവിടെയൊക്കെ തന്നെയുണ്ട്. വീടിന്റെ ചടങ്ങ് നടന്നപ്പോഴൊക്കെ സുധി ചേട്ടനും ഒപ്പമുണ്ടായിരുന്നു. രണ്ടു മക്കളെയും ചേർത്ത് പിടിക്കുമ്പോൾ സുധി ചേട്ടന്റെ സാന്നിധ്യം എനിക്ക് അറിയാൻ കഴിയുന്നുണ്ട്. രണ്ടു മക്കളുടെയും പേരിലാണ് വീട്. അങ്ങനെയാണ് അച്ഛൻ എഴുതി തന്നിരിക്കുന്നത്. രണ്ടുപേർക്കും ഒരേ അവകാശമാണ് ഉള്ളത്. കിച്ചു എനിക്ക് സ്വന്തം മകൻ തന്നെയാണ്. അല്ലെങ്കിൽ അവൻ എന്റെ കൂടെ ഇത്രയും കാലം നിൽക്കില്ലല്ലോ.

പതിനൊന്നാമത്തെ വയസ്സിൽ ഏട്ടൻ എനിക്ക് കൊണ്ടുവന്ന് തന്നതാണ് അവനെ. ഋതുൽ എന്നെ അമ്മ എന്ന് വിളിക്കുന്നതിന് മുൻപ് അമ്മ എന്ന് വിളിച്ചതാണ് കിച്ചു. അതുകൊണ്ട് ഇവനെക്കാൾ ഒരുതരി കൂടുതൽ സ്നേഹം എനിക്ക് അവനോടെ തോന്നൂ. ആദ്യമായിട്ട് എന്നെ അമ്മേ എന്ന് വിളിച്ച കുഞ്ഞാണ് അവൻ. എനിക്ക് അത്രേ പറയാനുള്ളൂ.

കെഎസ്ബിയിൽ നിന്ന് കറണ്ടിന്റെ കാര്യങ്ങൾ ശരിയായാൽ ഉടൻ പണി തുടങ്ങും. ആറ് ഏഴ് മാസം കൊണ്ട് പണി പൂർത്തിയാക്കാം എന്നാണ് പറഞ്ഞിരിക്കുന്നത്. വീടിന്റെ പ്ലാൻ എല്ലാം തയ്യാറായിട്ടുണ്ട്. മൂന്ന് ബെഡ്‌റൂം, അതിൽ രണ്ടെണ്ണം അറ്റാച്ചഡ്, പിന്നെ കിച്ചൺ, സിറ്റൗട്ട്, ഹാൾ, വർക്ക് ഏരിയ എന്നിങ്ങനെയാണ് പ്ലാൻ. എല്ലാ സൗകര്യങ്ങളുമുള്ള വീടാണ് മക്കൾക്ക് വേണ്ടി ഇവർ തന്നിരിക്കുന്നത്.

Articles You May Like

x