കഴിഞ്ഞ ബര്‍ത്ത് ഡേയ്ക്ക് ആദ്യം വിഷ് ചെയ്ത എന്റെ ഏട്ടന്‍ സ്വര്‍ഗത്തിലിരുന്ന് ഇന്ന് എനിക്ക് വിഷ് ചെയ്തു കാണും; തൻ്റെ ജന്മദിനത്തിൽ ഹൃദ്യമായ കുറിപ്പുമായി രേണു സുധി

കൊല്ലം സുധി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരം ആയിരുന്നു. സുധിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ നിന്നും സുധിയുടെ കുടുംബവും ആരാധകരും സഹപ്രവർത്തകരും ഇതുവരെയും മോചിതരായിട്ടില്ല. ജീവിത പ്രതിസന്ധികളെ മുഴുവൻ തരണം ചെയ്താണ് സുധി എന്ന അതുല്യ കലാകാരൻ ജീവിതം കരപിടിപിടിപ്പിക്കാൻ ഓടിക്കൊണ്ടിരുന്നത്. കൈക്കുഞ്ഞായിരുന്ന മകനെ ഉപേക്ഷിച്ചു ആദ്യ ഭാര്യ പോയപ്പോൾ തളരാതെ സുധി പിടിച്ചു നിന്നത് ആ മകന് വേണ്ടി ആയിരുന്നു. കിച്ചു എന്ന് വിളിക്കുന്ന രാഹുൽ ആയിരുന്നു സുധിയുടെ ജീവിതം എന്ന് തന്നെ പറയാം.

സുധിയുടെ ഭാര്യ രേണു സോഷ്യല്‍മീഡിയയില്‍ സജീവമാണ്. സുധിയെക്കുറിച്ചുള്ള ഓര്‍മ്മകളും, ഒന്നിച്ചുള്ള സന്തോഷനിമിഷങ്ങളുമെല്ലാം ഇന്‍സ്റ്റഗ്രാമിലൂടെയായി രേണു പങ്കിടാറുണ്ട്. ഇപ്പോഴിതാ പിറന്നാള്‍ ദിനത്തില്‍ പങ്കിട്ട കുറിപ്പും വൈറലായിരിക്കുകയാണ്. താങ്ക് ഗോഡ്, ഒരുവര്‍ഷം കൂടി തന്നതിന്. കഴിഞ്ഞ ബര്‍ത്ത് ഡേയ്ക്ക് ആദ്യം വിഷ് ചെയ്ത എന്റെ ഏട്ടന്‍ സ്വര്‍ഗത്തിലിരുന്ന് ഇന്ന് എനിക്ക് വിഷ് ചെയ്തു കാണുമെന്നായിരുന്നു രേണു കുറിച്ചത്. വിശേഷ ദിനങ്ങളിലെല്ലാം സുധിയെക്കുറിച്ച് പറഞ്ഞ് രേണു എത്താറുണ്ട്. ഇത്തവണത്തെ ഓണം നമുക്ക് കളറാക്കണമെന്ന് പറഞ്ഞ് പോയതല്ലേയെന്നായിരുന്നു ദിവസങ്ങള്‍ക്ക് മുന്‍പ് രേണു കുറിച്ചത്.

പ്രണയവിവാഹത്തിലൂടെയാണ് രേണുവും സുധിയും ഒന്നിച്ചത്. കിച്ചുവിന്റെ അമ്മയായി കൂടെ പോരുന്നോയെന്നായിരുന്നു സുധി ചോദിച്ചത്. അന്ന് മുതല്‍ കിച്ചു അമ്മേയെന്ന് വിളിച്ച് തുടങ്ങിയതാണ്. എന്റെ മൂത്ത മകനാണ് അവനെന്നും രേണു പറഞ്ഞിരുന്നു. ഇടയ്ക്ക് സ്റ്റാര്‍ മാജിക്കിലേക്ക് സുധിക്കൊപ്പം രേണുവും കിച്ചുവും റിതുലും എത്തിയിരുന്നു.

Articles You May Like

x