തലേന്ന് രാത്രി വരെ എനിക്കൊപ്പം കിടുന്നറങ്ങിയ ആളെ ജീവനില്ലാതെ കാണാന്‍ കഴിയാത്ത എന്റെ മാനസികാവസ്ഥ ആരും മനസ്സിലാക്കിയില്ല, സുധി ചേട്ടന്റെ മരണ ശേഷം ഒരു പൊട്ടു വച്ചാലോ, നല്ല ഡ്രസ്സ് ധരിച്ചാലോ, വിമര്‍ശിക്കുന്നവരാണ് ചുറ്റിലും, ഒരു വര്‍ഷം കഴിയുന്നതിന് മുന്‍പേ ഞാന്‍ വെറെ വിവാഹം കഴിക്കുമെന്നും കിച്ചു എൻ്റെ മകനല്ലാത്തതിനാല്‍ അവനെ ഉപേക്ഷിക്കുമെന്നൊക്ക പറഞ്ഞു, കരച്ചില്‍ കാണാനാണ് എല്ലാവര്‍ക്കും ഇഷ്ടം; ജോഷ് ടോക്കിൽ രേണു

സ്റ്റാര്‍ മാജിക്കിന്റെ സ്വന്തം കലാകാരനായിരുന്നു കൊല്ലം സുധി. സുധിയുടെ മരണം തികച്ചും അപ്രതീക്ഷിത മായിരുന്നു. ജീവിതത്തില്‍ ഒരുപാട് ദുരന്തങ്ങളിലൂടെ കടന്ന് പോയ സുധി വളരെ സന്തോഷത്തോടെ ജീവി ക്കാന്‍ തുടങ്ങിയപ്പോഴാണ് വിധി സുധിയെ തട്ടിയെടുക്കുന്നത്. ഭാര്യ രേണുവിനും മക്കളായ കിച്ചുവിനും ഋതു ലിനുമൊപ്പമുള്ള മനോഹരമായ ജീവിതവും ഒരു വീടും ഒക്കെ ആയിരുന്നു സുധിയുടെ മനസില്‍. അത നായി ട്ടുള്ള ഓട്ടപ്പാച്ചലിനിടെയാണ് സുധി മരണപ്പെട്ടിരുന്നത്. ദൈവം ചിലപ്പോഴൊക്കെ ക്രൂരത കാണിക്കാറുണ്ടെന്ന് പറയുന്നത് വളരെ സത്യമാണെന്ന് ആ മരണം വന്നപ്പോള്‍ എല്ലാവരും തന്നെ പറഞ്ഞിരുന്നു. സുധിയുടെ മരണ ശേഷം സുധിയുടെ ഭാര്യ രേണുവിനെ പലരും വിമര്‍ശിച്ചിരുന്നു. ഇന്‍സ്റ്റയില്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നതിനും ചിരിക്കുന്നതിനും അങ്ങനെ എല്ലാത്തിനും കുറ്റം കണ്ടെത്തിയവര്‍ തന്നെ ഏറെ വിഷമിപ്പിച്ചിരുന്നുവെന്ന് തുറ ന്ന് പറയുകയാണ് രേണു. ജോഷ് ടോക്കിലൂടെയാണ് താന്‍ അനുഭവിച്ച മാനസികാവസ്ഥയെ പറ്റി രേണു വ്യക്തമാക്കുന്നത്.

താന്‍ നേഴ്‌സിങ്ങ് പഠിക്കുന്നതിനിടെയാണ് സുധി ചേട്ടനെ ഇഷ്ട്ടപ്പെടുന്നത്. കുറെ നാളുകളായി സുധി ചേട്ടന്റെ ഫാന്‍ ആയിരുന്നു ഞാന്‍. ഒരിക്കല്‍ അദ്ദേഹത്തെ കാണാന്‍ പോയപ്പോള്‍ മകന്‍ കിച്ചുവും കൂടെ ഉണ്ടായിരുന്നു. അങ്ങനെ അവരെ തനിക്കിഷ്ടമായി. മുന്‍പ് തന്റെ വിവാഹം കഴിഞ്ഞതാണെന്നും, ഭാര്യ ഉപേക്ഷിച്ചു പോയി എന്നും, ഒരു കുഞ്ഞുണ്ട് എന്നും സുധി ചേട്ടന്‍ മുന്‍പ് തന്നെ പറഞ്ഞിരുന്നു. കണ്ടതിന് ശേഷം എനിക്കിഷ്ടപ്പെട്ടു. സുധിച്ചേട്ടനെക്കാള്‍ മകന്‍ കിച്ചുവിനാണ് എന്നെ ഇഷ്ടപ്പെട്ടത്. എനിക്ക് ഈ അമ്മയെ ഇഷ്ട്ടപ്പെട്ടുവെന്നും ഈ അമ്മ മതിയെന്നും എന്ന് കിച്ചൂട്ടന്‍ പറഞ്ഞതിന് ശേഷമാണ് സുധിച്ചേട്ടന്‍, അവന്റെ അമ്മയായി വരാമോ എന്ന് എന്നോട് ചോദിച്ചത്. അങ്ങനെ തങ്ങള്‍ രജിസ്റ്റര്‍ വിവാഹം ചെയ്തു. അന്ന് ആറിലാണ് കിച്ചു പഠിച്ചിരുന്നത്. വിവാഹത്തിന്് ശേഷം കുറച്ച് കാലം സുധിച്ചേട്ടന്‍രെ കൊല്ലത്തുള്ള വീട്ടിലാണ് തങ്ങള്‍ താമസിച്ചത്. പിന്നീട് ഇളയ മകന്‍ ജനിച്ചപ്പോള്‍ തന്‍രെ വീടായ കോട്ടയത്തേയ്ക്ക് പോന്നു. കോറോണ സമയത്ത് തങ്ങള്‍ ഏറെ കഷ്ട്ടപ്പെട്ടിരുന്നു. സാമ്പത്തികമായും മാനസികമായും ഏറെ തകര്‍ന്ന അവസ്ഥയില്‍ നിന്ന് കുറച്ച് മെച്ചപ്പെട്ട് വരുമ്പോഴാണ് സുധി ചേട്ടന്‍ മരിക്കുന്നത്.

ആ മരണം എനിക്ക് താങ്ങാവുന്നതിലപ്പുറം ആയിരുന്നു. അതറിഞ്ഞപ്പോള്‍ തന്നെ മിന്നല്‍ പോലെ എന്തോ ആയിരുന്നു എന്‍രെ ഉള്ളില്‍. ആദ്യം അദ്ദേഹത്തിന്‍രെ ചേതനയറ്റ ശരീരം കാണാന്‍ എനിക്ക് കഴിഞ്ഞില്ല. കാണേണ്ടായെന്ന് പറഞ്ഞു. അപ്പോഴും പലരും വിമര്‍ശിച്ചു. പക്ഷെ തലേന്ന് രാത്രി വരെ എനിക്കൊപ്പം കിടുന്നറങ്ങിയ ആളെ ജീവനില്ലാതെ കാണാന്‍ കഴിയാത്ത എന്റെ മാനസികാവസ്ഥ ആരും മനസ്സിലാക്കിയില്ല. സുധി ചേട്ടന്‍രെ മരണശേഷം ഒരു പൊട്ടു വച്ചാലോ, നല്ല ഡ്രസ്സ് ധരിച്ചാലോ, റീല്‍സ് ഇട്ടാലോ എല്ലാം വിമര്‍ശി ക്കുന്നവരാണ് ചുറ്റിലും. ഒരു വര്‍ഷം കഴിയുന്നതിന് മുന്‍പേ ഞാന്‍ വെറെ വിവാഹം കഴിക്കുമെന്നും കിച്ചു എന്‍രെ മകനല്ലാത്തതിനാല്‍ അവനെ ഞാന്‍ ഉപേക്ഷിക്കുമെന്നും രണ്ട് മക്കളെയും ഉപേക്ഷിച്ച് ഞാന്‍ മറ്റൊരു ജീവിതത്തിലേയ്ക്ക് പോകുവെന്നും പലരും വിമര്‍ശിച്ചു.

അത് എനിക്ക് ആദ്യമൊക്കെ വലിയ വിഷമമായിരുന്നു. പക്ഷേ കണ്ണീരും കൈയ്യുമായി എന്നെ കാണാന്‍ ആഗ്രഹിച്ചവര്‍ക്ക് എന്നും അത് കാണാനാണ് താല്‍പ്പര്യം. ഞാന്‍ എപ്പോഴും സന്തോഷിക്കുന്നതാണ് സുധി ചേട്ടന് ഇഷ്ടം. എപ്പോഴും കരഞ്ഞു കൊണ്ടിരുന്നാല്‍ എന്റെ മക്കള്‍ക്കും അത് നെഗറ്റീവ് ആകും. സുധി ചേട്ടന്‍ മറ്റുള്ളവ രുടെ കണ്ണിലാണ് മരണപ്പെട്ടത്. എനിക്ക് എപ്പോഴും അദ്ദേഹം കൂടെ ഉള്ളതായിട്ടാണ് തോന്നുന്നത്. സുധിചേട്ടന് ഞങ്ങള്‍ നന്നായി ജീവിക്കുന്നതും മക്കളെ നല്ലരീതിയില്‍ പഠിപ്പിക്കുന്നതുമൊക്ക ആയിരുന്നു ആഗ്രഹം. അതൊ ക്കെ താന്‍ നടപ്പിലാക്കുമെന്നും മുന്നോട്ട് തന്നെ

Articles You May Like

x