നടി ആതിര മാധവ് അമ്മയായി; താരം ആഗ്രഹിച്ചത് പോലെ ആൺകുഞ്ഞ് എത്രയും വേഗം മരുമകനെ കാണാന്‍ പോകണമെന്ന് നടി അമൃത നായര്‍

ഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതരായവരാണ് ആതിര മാധവും അമൃത നായരും. തന്റെ എഞ്ചിനീയറിംങ് ജോലി ഉപേക്ഷിച്ചാണ് ആതിര മാധവ് അഭിനയ രംഗത്തേക്ക് എത്തിയത്. കുടുംബവിളക്കിന്റെ കേന്ദ്രകഥാപാത്രമായ സുമിത്രയുടെ മരുമകളായാണ് താരം വേഷമിട്ടിരുന്നത്. സുമിത്രയുടെ മകളായാണ് അമൃത നായര്‍ സീരിയലില്‍ അഭിനയിച്ചത്.എന്നാല്‍ ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് ആതിര മാധവ് പരമ്പരയില്‍ നിന്നും പിന്മാറുകയായിരുന്നു. അമൃതയും വ്യക്തിപരമായആവശ്യങ്ങള്‍ക്ക് വേണ്ടി നേരത്തേ സീരിയലില്‍ നിന്നും പിന്മാറിയിരുന്നു. ഷൂട്ടിംങ് സെറ്റില്‍ നിന്നും തുടങ്ങിയ സൗഹൃദം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ട് ഇരുവരും. ഒരുമിച്ചുള്ള വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമില്‍ ഇവര്‍ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോള്‍ ആതിരയുടെ ജീവിതത്തിലെ സന്തോഷകരമായ വാര്‍ത്ത പങ്കുവെച്ച് എത്തിയിരിക്കുകയാണ് അമൃത.

അമൃത തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് സന്തോഷവാർത്ത പങ്കുവെച്ചിരിക്കുന്നത്. ” ഞാനിപ്പോള്‍ അറിഞ്ഞതേയുള്ളൂ. എന്റെ ബെസ്റ്റ്ഫ്രണ്ട് ആതിര പ്രസവിച്ചു. നോര്‍മല്‍ ഡെലിവറിയായിരുന്നു. ആണ്‍ കുഞ്ഞാണ്. ആതിരയെ ആദ്യമായി കാണാൻ പോയപ്പോഴും പിന്നീട് കണ്ടപ്പോഴും എല്ലാം ആൺകുഞ്ഞ് തന്നെയാണെന്നാണ് ഞാൻ പറയാറുള്ളത്. എന്റെ മരുമകനായിരിക്കും എന്ന് ഞാന്‍ തമാശ പറയാറുണ്ടായിരുന്നു.അപ്പോഴെല്ലാം എന്റെ അടുത്ത് പലരും പറഞ്ഞു. അങ്ങനെ പറയരുത്… ദൈവം തരുന്ന കുഞ്ഞല്ലേ ,ആൺകുഞ്ഞ് ആയാലും പെൺകുഞ്ഞ് ആയാലും സന്തോഷത്തോടെ സ്വീകരിക്കണം എന്ന്. എന്തായാലും എനിക്ക് എത്രയും വേഗം മരുമകനെ കാണാന്‍ പോവണം. ഞാന്‍ അവളെയും രാജീവേട്ടനേയും വിളിച്ചിരുന്നു. എനിക്ക് കിട്ടിയില്ല. ഞങ്ങളിപ്പോള്‍ ഗുരുവായൂരിലാണ്. തിരിച്ച് പോയിട്ട് വേണം അവരെ കാണാന്‍. എന്തായാലും ഒത്തിരി സന്തോഷമായി” എന്നാണ് അമൃത നായര്‍ പറഞ്ഞത്.

അമൃത ആഗ്രഹിച്ചത് പോലെ തന്നെ അമൃതയ്ക്ക് ഒരു മരുമകനെ കിട്ടിയല്ലോ എന്ന് പ്രേക്ഷകരുടെ കമന്റുകൾ അമൃതയുടെ ഇൻബോക്സിൽ നിറയുകയാണ്.ഗര്‍ഭ കാലത്തെ തന്റെ വിശേഷങ്ങളെല്ലാം ആതിര ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കാറുണ്ടായിരുന്നു. ഗര്‍ഭാവസ്ഥയില്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോയും താരം പോസ്റ്റ് ചെയ്തിരുന്നു. അമ്മയ്ക്കും കുഞ്ഞിനും ആശംസകളുമായി എത്തിയിരിക്കുകയാണ് മലയാളികള്‍ ഇപ്പോള്‍.അതേസമയം സിനിമയിലും അഭിനയിച്ചിട്ടുള്ള നടിയാണ് ആതിര. എങ്കിലും കുടുംബ വിളക്കിലൂടെയാണ് ഈ താരം ശ്രദ്ധിക്കപ്പെട്ടത്. കുഞ്ഞിന്റെ ചിത്രം ഇതുവരെ പുറത്ത് വിട്ടിട്ടില്ല. തങ്ങളുടെ പ്രിയ താരത്തിന്റെ കുഞ്ഞിനെ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍ ഇപ്പോള്‍.

എട്ടാം മാസത്തിൽ നടത്തിയ വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. അമ്മയാവാന്‍ ഒരുങ്ങുന്നതിനാല്‍ തന്നെ ഈ വനിതാ ദിനം തനിക്ക് ഏറെ സ്‌പെഷ്യല്‍ സന്തോഷാണ് നല്‍കുന്നതെന്നും ആതിര അന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.തന്റെ ഒന്നാം വിവാഹ വാർഷികം ആഘോഷിച്ചതിനൊപ്പമാണ് അമ്മയാകാൻ പോകുന്നുവെന്ന സന്തോഷ വാർത്ത ആതിര എല്ലാവരെയും അറിയിച്ചത്. ഗർഭിണിയായ ശേഷവും അഭിനയം തുടരുകയായിരുന്നു താരം.എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കൂടിയതോടെ തൽക്കാലത്തേക്ക് അഭിനയത്തിൽ നിന്നും മാറി നിൽക്കാൻ താരം തീരുമാനിക്കുകയായിരുന്നു.

Articles You May Like

x