”4 ദിവസം നീ അനുഭവിച്ച വേദനയും പോരാട്ടവും , നീ വല്ലാത്തൊരത്ഭുതമാണ്” ; പ്രസവം നേരിൽ കണ്ടതിനെക്കുറിച്ച് ആതിരയുടെ ഭർത്താവ് രാജീവ്

ഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതരായവരാണ് ആതിര മാധവ്. തന്റെ എഞ്ചിനീയറിംങ് ജോലി ഉപേക്ഷിച്ചാണ് ആതിര മാധവ് അഭിനയ രംഗത്തേക്ക് എത്തിയത്. കുടുംബവിളക്കിന്റെ കേന്ദ്രകഥാപാത്രമായ സുമിത്രയുടെ മരുമകളായാണ് താരം വേഷമിട്ടിരുന്നത്. എന്നാല്‍ ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് ആതിര മാധവ് പരമ്പരയില്‍ നിന്നും പിന്മാറുകയായിരുന്നു. കാത്തിരിപ്പിനൊടുവില്‍ താരത്തിന് ആണ്‍കുഞ്ഞ് പിറന്നതും സോഷ്യല്‍ മീഡിയ ആഘോഷിച്ചിരുന്നു. ജീവിതത്തിലേക്ക് പുതിയൊരാള്‍ കൂടി വന്നതിന്റെ സന്തോഷത്തിലാണിപ്പോള്‍ ആതിരയും ഭര്‍ത്താവ് രാജീവും.

രണ്ടര ദിവസത്തെവേദനയ്‌ക്കൊടുവിലാണ് മകന്‍ എത്തിയത്.വേദനകള്‍ക്കിടയിലും ആശ്വാസമായി രാജീവ് തന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു എന്നും അമ്മനോക്കുന്നത് പോലെത്തന്നെയാണ് രാജീവ് ആ സമയങ്ങളില്‍ തന്നെ നോക്കിയതെന്നും ആതിര പറഞ്ഞിരുന്നു. ആശുപത്രിയില്‍ അഡ്മിറ്റ് ആയതിന് ശേഷമുള്ള വീഡിയോ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു ആതിര. മകന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ആതിര മാധവ്‌ പങ്കുവെച്ചിരുന്നു.

ആതിരയും കുഞ്ഞും ഒന്നിച്ചുള്ള ചിത്രം പങ്കിട്ടെത്തിയിരിക്കുകയാണ് രാജീവ് ഇപ്പോള്‍. ഫോട്ടോ തന്നെ പറയും എല്ലാം. നീ വല്ലാത്തൊരത്ഭുതമാണ്, നീ അനുഭവിച്ച വേദനയും പോരാട്ടവും എനിക്കൊരു അത്ഭുതമാണ്. ഐ ലവ് യൂ വിത് ഔര്‍ ലവ്‌ലി ബേബി എന്നുമായിരുന്നു രാജീവ് കുറിച്ചത്. ആതിരയെ ടാഗ് ചെയ്തായിരുന്നു രാജീവ് കുറിപ്പും ഫോട്ടോയും പോസ്റ്റ് ചെയ്തത്. നീയില്ലെങ്കില്‍ ഇതൊന്നും സാധ്യമാവില്ലായിരുന്നു. നിന്നോട് ഒരുപാട് സ്‌നേഹം. കുഞ്ഞിനൊപ്പം നമ്മുടെ ജീവിതം ആഘോഷിക്കാനായി കാത്തിരിക്കുന്നു, ഐ ലവ് യൂ എന്നായിരുന്നു രാജീവിന്റെ പോസ്റ്റിന് ആതിരയുടെ കമന്റ്. നിരവധി പേരായിരുന്നു ചിത്രത്തിന് താഴെയായി കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

എട്ടാം മാസത്തിൽ നടത്തിയ വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങളും ആതിര മാധവ്‌ അന്ന്‌ പങ്കുവെച്ചിരുന്നു. അമ്മയാവാന്‍ ഒരുങ്ങുന്നതിനാല്‍ തന്നെ ഈ വനിതാ ദിനം തനിക്ക് ഏറെ സ്‌പെഷ്യല്‍ സന്തോഷാണ് നല്‍കുന്നതെന്നും ആതിര അന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. തന്റെ ഒന്നാം വിവാഹ വാർഷികം ആഘോഷിച്ചതിനൊപ്പമാണ് അമ്മയാകാൻ പോകുന്നുവെന്ന സന്തോഷ വാർത്ത ആതിര എല്ലാവരെയും അറിയിച്ചത്. ഗർഭിണിയായ ശേഷവും അഭിനയം തുടരുകയായിരുന്നു താരം.എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കൂടിയതോടെ തൽക്കാലത്തേക്ക് അഭിനയത്തിൽ നിന്നും മാറി നിൽക്കാൻ താരം തീരുമാനിക്കുകയായിരുന്നു.

ഗര്‍ഭാവസ്ഥയില്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോയും താരം പോസ്റ്റ് ചെയ്തിരുന്നു. അമ്മയ്ക്കും കുഞ്ഞിനും ആശംസകളുമായി എത്തിയിരിക്കുകയാണ് മലയാളികള്‍ ഇപ്പോള്‍.അതേസമയം സിനിമയിലും അഭിനയിച്ചിട്ടുള്ള നടിയാണ് ആതിര. ആതിര ആണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്ന സന്തോഷ വാര്‍ത്ത ആദ്യം അറിയിച്ചത് കുടുംബ വിളക്ക് സീരിയലിനെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന അമൃത നായരായിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു അമൃത ഈ സന്തോഷ വാര്‍ത്ത എല്ലാവരോടുമായി പങ്കുവെച്ചിരുന്നത്. ഷൂട്ടിംങ് സെറ്റില്‍ നിന്നും തുടങ്ങിയ സൗഹൃദം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ട് ഇരുവരും. ഒരുമിച്ചുള്ള വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമില്‍ ഇവര്‍ പങ്കുവെയ്ക്കാറുമുണ്ട്.

 

 

Articles You May Like

x