Television

തൻ്റെ പാർട്ണറെ പരിചയപ്പെടുത്തി ലച്ചു, റീഎൻട്രിക്കായി വിളിച്ചാൽ ബിബിയിലേക്ക് പോകാൻ റെഡിയെന്ന് താരം

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിൽ നിന്നും ആരോഗ്യ പ്രശ്നത്താൽ പുറത്തു വരേണ്ടി വന്ന മത്സരാർഥിയാണ് ലച്ചു. തുടക്കം വലിയ ആക്റ്റീവ് ആയിരുന്നില്ലെങ്കിലും പിന്നീട് ഗെയിമിലേക്കിറങ്ങി നല്ല രീതിയിൽ പ്രകടനം കാഴ്ചവെക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഐശ്വര്യ സുരേഷ് എന്ന ലച്ചു ബിഗ് ബോസിന് പുറത്തേക്ക് പോയത്. എപ്പിസോഡുകൾ കാണുമ്പോൾ ബി​ഗ് ബോസ് വീട് മിസ് ചെയ്യുന്നുണ്ടെന്ന് ലച്ചു പറയുന്നു.

“ബിഗ് ബോസില്‍ നിന്ന് എനിക്ക് ഇറങ്ങേണ്ടിവന്നു. എന്താന്നുവച്ചാല്‍ എന്‍റെ ആരോഗ്യം ആകെ മോശമായിപ്പോയി. മൂന്ന് വട്ടം പിരീഡ്സ് വന്നു. വജൈന സ്വെല്ലിംഗ് വന്നു. ഒരാഴ്ച മൊത്തം ഛര്‍ദ്ദി ആയിരുന്നു. ട്രിപ്പ് തന്നിട്ടും വീണ്ടും ഛര്‍ദ്ദിച്ചുകൊണ്ടിരുന്നു. അതൊക്കെ കാരണം കൊണ്ട്, ആരോഗ്യ കാരണങ്ങളാല്‍ ഞാന്‍ ബിഗ് ബോസില്‍ നിന്ന് വിട പറയുകയാണ്. വിട പറഞ്ഞു. നിങ്ങള്‍ എല്ലാവരും തന്ന പിന്തുണയ്ക്ക് എല്ലാവര്‍ക്കും വലിയ നന്ദി. എന്‍റെ ആരോഗ്യകാര്യം ഞാന്‍ ശ്രദ്ധിക്കും. ചികിത്സയൊക്കെ കൃത്യമായി എടുത്തിട്ട് ഞാന്‍ വേഗം വരുന്നതായിരിക്കും”, എന്നാണ് പുറത്തിറങ്ങിയ ശേഷം ലെച്ചു ലൈവിൽ പറഞ്ഞത്.

റീ എൻട്രി കിട്ടിയാൽ എന്തായാലും പോകുമെന്നും നല്ല രീതിയിൽ പെർഫോം ചെയ്യണം എന്നാണ് ആ​ഗ്രഹമെന്നും ലച്ചു പറഞ്ഞു. ബി​ഗ് ബോസിൽ നിന്നും പുറത്തായതിന് ശേഷം ആദ്യമായി കേരളത്തിൽ എത്തിയപ്പോഴായിരുന്നു ലെച്ചുവിൻ്റെ പ്രതികരണം. തൻ്റെ പാർടർ ശിവാജിയും ലച്ചുവിനൊപ്പം ഉണ്ടായിരുന്നു. ശിവജി സംവിധായകനും, ഫോട്ടോഗ്രാഫറും ആണെന്ന് ലച്ചു പറഞ്ഞു. വീടിൻ്റെ പുറത്തിറങ്ങിയപ്പോൾ ആണ് ഇത്തിരികൂടി എൻ്റെ ഗെയിം നല്ല രീതിയിൽ ആക്കാം എന്ന് തോന്നിയത്. ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു എങ്കിൽ കുറച്ചുനാൾ കൂടി സ്ട്രോങ്ങ് ആയി നിൽക്കാമായിരുന്നു എന്നും ലച്ചു പറഞ്ഞു. കടന്നുവന്ന വഴികളില്‍ താന്‍ നേരിട്ട അതിക്രമങ്ങളെക്കുറിച്ചും അതില്‍ നിന്ന് നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുമൊക്കെ ലച്ചു ബിഗ് ബോസില്‍ വച്ച് പറഞ്ഞിരുന്നു.

തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലെ ക്ലൈമാക്സ് രം​ഗത്തിലൂടെ എത്തി വലിയ ബ്രേക്ക് നേടിയ താരമാണ് ലച്ചു. അഭിനേത്രി മാത്രമല്ല, മോഡലിം​ഗ് രം​ഗത്തും തന്‍റെ മികവ് തെളിയിച്ച ആളാണ് ലച്ചു. ദിസ് ഈസ് ലച്ചു​ഗ്രാം എന്ന ഇന്‍സ്റ്റ​ഗ്രാം പേജില്‍ ഏറെ ആക്റ്റീവ് ആയിട്ടുള്ള അവര്‍ക്ക് അവിടെ ബിഗ് ബോസ് പ്രവേശനത്തിന് മുന്‍പ് തന്നെ 73,000 ല്‍ അധികം ഫോളോവേഴ്സ് ഉണ്ട്. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍​ഗില്‍ വളര്‍ന്ന ആളാണ് ഐശ്വര്യ. നടി, മോഡല്‍ എന്നതിനൊപ്പം മികച്ച നര്‍ത്തകിയുമാണ്.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago