Television

ഒരാൾ പോലും കൈയടിക്കാനില്ല, സ്വീകരണമില്ല, ഒരു ചിരിക്കുന്ന മുഖവും പോലും കണ്ടില്ല ; ജയിച്ച സന്തോഷത്തേക്കാൾ സങ്കടമായിരുന്നു എൻ്റെയുള്ളിൽ – ദിൽഷ പ്രസന്നൻ

മലയാളം ബിഗ് ബോസ് സീസൺ ഫോറിൻ്റെ ഒന്നാം സ്ഥാനത്ത് എത്തിയത് ദിൽഷ പ്രസന്നനായിരുന്നു. ബിഗ് ബോസ് ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു ലേഡി ബിഗ് ബോസ് പദവിയിലെത്തുന്നത്. അതുകൊണ്ടു തന്നെ ഇങ്ങനെയൊരു അംഗീകാരം സ്വന്തമാക്കിയ സാഹചര്യത്തിൽ താരത്തിന് പ്രത്യേക അഭിന്ദനം ലഭിച്ചിരുന്നു. അതേസമയം വിജയ് എന്ന നിലയിൽ അഭിനന്ദനം ലഭിച്ചത് പോലെ മറുവശത്ത് നിന്ന് വലിയ രീതിയിലുള്ള വിമർശനങ്ങളും അവർക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. അർഹതയുള്ള വ്യക്തിയ്‌ക്കല്ല ഇത്തവണ ട്രോഫി ലഭിച്ചതെന്നും, ദില്ഷായെക്കാളും മികച്ച മത്സരാർത്ഥികൾ ബിഗ് ബോസിൽ ഉണ്ടെന്നായിരുന്നു വിമർശകർ ഉന്നയിച്ച പ്രധാന ആരോപണം.

ബിഗ് ബോസിൽ തനിയ്ക്ക് വിജയ് ആവാൻ സാധിച്ചത് പ്രേക്ഷകരുടെ പിന്തുണയുള്ളതുകൊണ്ടാണെന്നും, എല്ലാവരും തൻ്റെ നന്ദിയും, സ്നേഹവും അറിയിക്കുന്നതായും ബിഗ് ബോസ് ഷോയിൽ നിന്നും പുറത്ത് വന്നതിന് പിന്നാലെ ലൈവിൽ വന്ന് താരം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ തൻ്റെ യൂട്യൂബ് ചാനല്‍ വഴി ആരാധകരുടെ ചോദ്യങ്ങള്‍ക്കും മറുപടി പറയുകയാണ് താരം. ബിഗ് ബോസിലെ തന്നെ വിജയായി തന്നെ പ്രഖ്യാപിച്ച സാഹചര്യത്തിൽ ചിരിക്കുന്ന ഒരു മുഖം പോലും തനിയ്ക്ക് ചുറ്റും ഉണ്ടായിരുന്നില്ലെന്നാണ് എന്ന് ദില്‍ഷ പറയുന്നത്. എന്നാൽ തന്നെ സ്നേഹിക്കുന്ന ഒരുപാട് പേർ ഉണ്ടായിരുന്നതായും, ഇപ്പോഴും അവർ തനിയ്‌ക്കൊപ്പം ഉള്ളതുകൊണ്ടാണ് വിജയിക്കാൻ സാധിച്ചതെന്നുമാണ് ദിൽഷ വ്യക്തമാക്കുന്നത്.

ബിഗ്ബോസ് കഴിഞ്ഞ് പുറത്തിറങ്ങിയത് മുതൽ നിരവധി വോയിസ് മെസ്സേജുകളും, കോളുകളും വരുന്നുണ്ടെന്നു, അവരെല്ലാവരും തന്നെ സ്നേഹിക്കുന്നുണ്ടെന്നും, അവരുടെ സ്നേഹം കാണുവാൻ തനിയ്ക്ക് സാധിക്കുന്നുണ്ടെന്നും, തനിയ്ക്ക് ഒരുപാട് സന്തോഷം തോന്നുന്ന നിമിഷങ്ങളാണ് ഇതെന്നും പ്രേക്ഷകരുടെ സ്നേഹമാണ് തന്നെ നെഗറ്റിവിറ്റിയില്‍ നിന്ന് രക്ഷിച്ചതെന്നും ദിൽഷ പറയുന്നു. ആദ്യമായിട്ട് ആയിരിക്കാം ഇത്ര വലിയൊരു ടൈറ്റില്‍ വിജയിയായിട്ട് ഒരുപാട് സന്തോഷിക്കേണ്ട സമയത്ത് ഒരു വ്യക്തി സങ്കടപ്പെടുന്നതെന്നും ദിൽഷ കൂട്ടിച്ചേർത്തു.

നൂറ് ദിവസത്തെ വാശിയേറിയ പോരാട്ടത്തിന് ഒടുവിൽ ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്താണ് ദിൽഷ ബിഗ് ബോസ് ഷോയിലെ വിജയ് ആയത്. വ്യക്തിഗത ടാസ്ക്കുകളിലും മറ്റും മികച്ച പ്രകടനം കാഴ്ചവെക്കാൻ ദിൽഷയ്‌ക്ക് സാധിച്ചു. റോബിൻ, ബ്ലെസ്ലി എന്നീ മത്സരാർഥികളുടെ പിന്തുണയില്ലാതെ ദിൽഷയ്ക്ക് ഷോയിൽ നിൽക്കുവാനോ, തുടരുവാനോ സാധിക്കില്ല എന്ന് വിധിയെയുതിയവരെക്കൊണ്ട് തന്നെ ദിൽഷ തിരുത്തി പറയിപ്പിക്കുകയായിരുന്നു. യഥാർത്ഥത്തിൽ അതൊരു മധുര പ്രതികാരമായിരുന്നു.

അത്ര വലിയൊരു ട്രോഫി തൻ്റെ കൈയിൽ കിട്ടിയിട്ടും വല്ലാത്തൊരു അവസ്ഥയിലൂടെയാണ് കടന്നുപോയതെന്നും, സന്തോഷ്മുള്ള ഒരു മുഖം പോലും അവിടെ ഉണ്ടായിരുന്നില്ലെന്നും, ആരും ഒന്ന് കൈയടിക്കുക പോലും ചെയ്തില്ലെന്നും അത് കണ്ടപ്പോൾ തനിയ്ക്ക് നല്ല സങ്കടം തോന്നിയെന്നും, ഇത്രയും നല്ലൊരു നിമിഷത്തില്‍ ഒരുപാട് സന്തോഷിക്കേണ്ട സമയത്ത് തനിയ്ക്ക് സന്തോഷത്തിന് പകരം സങ്കടമായിരുന്നുവെന്നും ദില്‍ഷ സൂചിപ്പിച്ചു.

RAJEESH

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago