സാന്ത്വനത്തിലെ അപ്പുവിന്റെ സഹോദരി അമ്മു എവിടെയെന്ന പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടി ഇതാ… ജീവിതത്തിലെ ഏറ്റവും പുതിയ സന്തോഷം ആരാധകരുമായി പങ്കുവെച്ച് കല്യാണി സുനിൽ

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പരയ്ക്ക് ഇന്ന് നിരവധി ആരാധകരാണ് ഉള്ളത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രായമായവരെയും ചെറുപ്പക്കാരെയും ഒരുപോലെ പിടിച്ചിരുത്തുവാൻ ഈ പരമ്പരയ്ക്ക് സാധിക്കുകയുണ്ടായി. സാധാരണ വീടുകളിൽ ഒക്കെ പറഞ്ഞിരുന്ന ഒരു പ്രശ്നമായിരുന്നു വീട്ടമ്മമാർ സീരിയലിന് അടിമകൾ ആകുന്നു എന്ന്. എന്നാൽ ഈ പരമ്പരയെ സംബന്ധിച്ചിടത്തോളം ഇതിന് ഏറ്റവും കൂടുതൽ അടിമകളായത് യുവാക്കൾ തന്നെയായിരുന്നു. പരമ്പരയിലെ ഓരോ ചെറിയ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടവർ തന്നെയാണ്. മലയാള സിനിമയിൽ തിളങ്ങിനിന്നിരുന്ന നടി ചിപ്പിയുടെ ഭർത്താവ് രഞ്ജിത്ത് നിർമ്മാണം ചെയ്യുന്ന പരമ്പരയിലെ സുപ്രധാന കഥാപാത്രത്തെയാണ് ചിപ്പി അവതരിപ്പിക്കുന്നത്. ദേവിയായി ചിപ്പി എത്തുമ്പോൾ മറ്റ് താരങ്ങളെല്ലാവരും തങ്ങളുടെ രണ്ടാം തിരിച്ചു വരവ് നടത്തുന്ന പരമ്പര കൂടിയാണ് സാന്ത്വനം എന്ന പ്രത്യേകതയുമുണ്ട്

സാന്ത്വനത്തിൽ വളരെ കുറച്ച് എപ്പിസോഡുകളിൽ മാത്രം കാണുകയും എന്നാൽ പിന്നീട് പരമ്പരയിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്ത താരമായിരുന്നു അമരാവതിയിലെ അപ്പുവിന്റെ സഹോദരി അമ്മു. അമ്മുമായി വേഷം കൈകാര്യം ചെയ്തിരുന്നത് കല്യാണി സുനിൽ ആയിരുന്നു. കനൽ പൂവ് എന്ന പരമ്പരയിൽ വില്ലത്തിവേഷത്തിൽ എത്തിയ കല്യാണി അടുത്തിടെയാണ് വിവാഹിത ആയത്. ആറുമാസങ്ങൾക്കിപ്പുറം തന്റെ ജീവിതത്തിലെ ഏറ്റവും പുതിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. ഇപ്പോൾ താൻ അമ്മയാകാൻ ഒരുങ്ങുന്നു എന്നാണ് കല്യാണി ഏറ്റവും പുതിയ പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. ബേബി ലോഡിങ്.. ഞങ്ങളുടെ കുഞ്ഞാവയെ കാത്തിരിക്കുന്നു എന്നാണ് കല്യാണി സുനിൽ പങ്കുവെച്ചിരിക്കുന്നത്.

പ്രഗ്നൻസി അനൗൺസ്മെൻറ്, പ്രെഗ്നൻസി റിവീൽ, ന്യൂ മാം, ആക്ട്രസ് എന്നീ ഹാഷ് ടാഗുകളോടെയാണ് താരം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. നിമിഷനേരത്തിനുള്ളിൽ നിരവധി പേർ പോസ്റ്റിന് കമന്റുമായി എത്തിയിട്ടും ഉണ്ട്. താരലോകത്തെ സുഹൃത്തുക്കളും കല്യാണിക്ക് ആശംസകൾ നേർന്ന് രംഗത്ത് എത്തിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശി അനൂപിനെ ആണ് കല്യാണി വിവാഹം കഴിച്ചത്. അറേഞ്ച്ഡ് മാരേജ് ആയിരുന്നു ഇരുവരുടെയും. ഇരുവരും കുടുംബ സുഹൃത്തുക്കളും ആയിരുന്നു. വിവാഹശേഷം അഭിനയരംഗത്ത് തുടരുമെന്നും കുടുംബക്കാർക്ക് അത് സന്തോഷമാണെന്ന് താരം തുറന്നു പറഞ്ഞിരുന്നു. എങ്കിൽ പോലും ഇതുവരെയും സാന്ത്വനത്തിൽ കല്യാണി പ്രത്യക്ഷപ്പെട്ടിട്ടില്ല. അത് എന്തുകൊണ്ടെന്ന സംശയം ആയിരുന്നു ആരാധകർക്ക്.

Articles You May Like

x