സഹിക്കുന്നതിനെല്ലാം ഒരു പരിധി ഉണ്ട്, പൊട്ടിത്തെറിച്ച് സുഹാന ബഷീര്‍ ; വീഡിയോ കാണാം

ഷ്യാനെറ്റ് ഷോയിലെ ബിഗ് ബോസിലൂടെയും യുട്യൂബറായും മോഡലായും പ്രേക്ഷക മനസ്സില്‍ ഇടം നേടിയ വ്യകതിയാണ് ബഷീര്‍ ബഷി. സാബുമോന്‍, പേളി മാണി, രഞ്ജിനി എന്നീ താരങ്ങള്‍ക്കൊപ്പം ഷോയുടെ ആദ്യത്തെ സീസണില്‍ എത്തിയ താരമായിരുന്നു ബഷീര്‍. ബഷീറിനൊപ്പം തന്നെ ഭാര്യമാരായ മഷൂറയ്ക്കും സുഹാനയ്ക്കും ധാരാളം ആരാധകര്‍ ഉണ്ട്. ബിഗ് ബോസിന് ശേഷം കല്ലുമ്മക്കായ എന്ന വെബ് സീരിസിലൂടെയാണ് ബഷീറും കുടുംബവും പ്രക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയത്. ബഷീര്‍ വിവാഹം രണ്ട് വിവാഹം കഴിച്ചത് ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് കാരണമാക്കിയിരുന്നു. അതിനെല്ലാം വ്യക്തമായ മറുപടിയും നല്‍കിയിരുന്നു.

 

 

ഏറെ കാലത്തെ പ്രണയത്തിന് ശേഷം 2009 ഡിസംബര്‍ 21 നായിരുന്നു ബഷീറും ആദ്യ ഭാര്യയായ സുഹാനയും തമ്മില്‍ വിവാഹം കഴിഞ്ഞത്. ഇവര്‍ക്ക് ഒരു മകനും മകളും ഉണ്ട്. സൈഗു, സുനു എന്നാണ് ഇവരെ വിളിക്കുന്നത്. ഇവര്‍ക്കും ആരാധകര്‍ ഏറെ ഉണ്ട്. ഒരു സിറിയന്‍ ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന താരമാണ് സുഹാന. ജോസ്വിന്‍ സോണി എന്നായിരുന്നു സുഹാനയുടെ ആദ്യത്തെ പേര്. സുഹാനയ്ക്ക് അച്ഛനും അമ്മയും അനുജനും ഉണ്ടായിരുന്നു. സുഹാനയുടെ മോള്‍ക്ക് ഒരു വയസ്സ് ആയിരുന്നപ്പോള്‍ സൈലന്റ് അറ്റാക്ക് വന്ന് അമ്മ മരിച്ചു. ഇപ്പോള്‍ അച്ഛനും സഹോദരനും മാത്രമാണ് ഉള്ളത്. താരത്തിനോട് വീഡിയോകളില്‍ തന്റെ കുടുംബത്തെ കാണിക്കാത്തത് എന്താണെന്ന് പലരും ചോദിച്ചിരുന്നു. അപ്പോള്‍ താരം പറഞ്ഞിരുന്ന മറുപടി അച്ഛന്‍ ബിസിനസ് തിരക്കുകളിലാണെന്നും ഇങ്ങോട്ട് വിളിക്കുമ്പോഴൊക്കെ തിരക്കുകള്‍ പറഞ്ഞ് വരാതിരിക്കുകയാണ് ചെയ്യാറുള്ളതെന്നുമായിരുന്നു. പച്ചാളം മാര്‍ക്കറ്റില്‍ കോഴിക്കടയാണ്.

ഇപ്പോഴിതാ രണ്ടാം ഭാര്യ മഷൂറയുടെ ജന്മദിനം ആഘോഷിച്ചത് വിവാദത്തിലാക്കിയിരിക്കുകയാണ്. കോടികള്‍ മുടക്കിയാണ് പിറന്നാള്‍ ആഘോഷിച്ചതെന്നതാണ് ഏറെ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. ഇതിന് മറുപടിയുമായി ബഷീറും കുടുംബവും വന്ന വീഡിയോ ആണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം ആയിരിക്കുന്നത്. താന്‍ കുറേ സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അതെല്ലാം കൂട്ടിയും കുറച്ചും നോക്കിയാലും ഒരു കോടിയുടെ അടുത്ത് എത്തില്ലെന്നും ബഷീര്‍ പറയുന്നു. കൂടാതെ സുഹാനയക്ക് മഷൂറയെ കുറിച്ചുള്ള കുറ്റങ്ങള്‍ മെസ്സേജ് അയച്ചതിനെ ക്കുറിച്ചും പറയുന്നു. ണഷൂറയോടൊണ് ബഷീറിന് കൂടുതല്‍ ഇഷ്ടമെന്നൊക്കെ ഒരുപാട് കമന്റ്‌സുകളും വന്നിരുന്നുവെന്നും ഞങ്ങളെ തകര്‍ക്കാന്‍ ഇതുകൊണ്ടൊന്നും സാധിക്കില്ലെന്നും സുഹാന വീഡിയോയില്‍ പറയുന്നു.

ബഷീര്‍ ഒരുപാട് കഷ്ട്ടപെട്ടാണ് പൈസ ഉണ്ടാക്കിയത്. അല്ലാതെ പാരമ്പര്യമായി കിട്ടിയ സ്വത്തുക്കള്‍ വെച്ചൊന്നുമല്ല് നല്ല നിലയില്‍ എത്തിയ്ത. കപ്പലണ്ടി വിറ്റും ഇന്നര്‍ വിറ്റുമൊക്കെ ജീവിക്കേണ്ടിവന്നിട്ടുണ്ട്. യുട്യൂബില്‍ നിന്ന കിട്ടുന്ന വരുമാനം കൊണ്ടല്ല ജീവിക്കുന്നതെന്നും ഒരുപാട് ബിസിനസ് ചെയ്യുന്നുണ്ടെന്നും സുഹാന പറയുന്നു. സുഹാനയുടെ വീട്ടുകാരെ പിറന്നാള്‍ ആഘോഷത്തിന് വിളിച്ചില്ലെന്ന് പറയുന്നവര്‍ക്കും ഇവര്‍ മറുപടി നല്‍കി. അവര്‍ക്ക് അവരുടേതായ തിരക്കുണ്ടെന്നും അതിനാലാണ് അവര്‍ വരാതിരുന്നതെന്നും ഇവര്‍ പറഞ്ഞു. അപ്പനോട് വന്ന് നിക്കാന്‍ പറയുമ്പോള്‍ അപ്പന്‍ പറയുന്നത് എനിക്ക് വയ്യാതെ കിടപ്പിലായാല്‍ എന്നെ നോക്കിയാല്‍ മതിയെന്നാണ്. അല്ലാതെ അപ്പനോട് സ്‌നേഹമില്ലാഞ്ഞിട്ടോ ഒന്നുമല്ലെന്നും സുഹാന പൊട്ടിത്തെറിച്ച് പറയുന്നത് വീഡിയോയില്‍ കാണാം.

Articles You May Like

x