നമ്മുടെ ശ്രേയ കുട്ടിക്ക് മധുര പതിനാറ് ; ജന്മദിനം ആഘോഷമാക്കി കൂട്ടുകാർ വീഡിയോ കാണാം

സൂര്യ ടിവിയിലെ സൂര്യ സിംഗര്‍, സണ്‍ ടിവിയിലെ സണ്‍ സിംഗര്‍ എന്നീ ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ഗായികയാണ് ശ്രേയ ജയ്ദീപ്. കോഴിക്കോട് ജയദീപിന്റെയും പ്രസീതയുടേയും മകളാണ് ശ്രേയ. സൗരവ് എന്ന പേരില്‍ ഒരു ഇളയ സഹോദരനും ശ്രേയക്കുണ്ട്. പതിനാറ് വയസ്സിനുള്ളില്‍ 60ല്‍ അധികം ഭക്തിഗാനങ്ങളും, ചലച്ചിത്ര ഗാനങ്ങളും ശ്രേയ പാടിയിട്ടുണ്ട്. അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലെ ‘എന്നോ ഞാനെന്റെ’ എന്ന ഗാനമാണ് ശ്രേയയെ മലയാളികളുടെ പ്രിയങ്കരിയാക്കി മാറ്റിയത്. 2016 ല്‍ മോഹന്‍ലാല്‍ ചിത്രം ഒപ്പം എന്ന സിനിമയിലെ ‘മിനുങ്ങും മിന്നാമിനുങ്ങേ’ എന്ന പാട്ട് ശ്രേയയുടെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. ശ്രേയയുടെ ആദ്യ ഗാനം ഹിതം എന്ന ക്രിസ്ത്യന്‍ ഭക്തിഗാന ആല്‍ബത്തിലായിരുന്നു. പിന്നീട് ശ്രേയം എന്ന പേരില്‍ പുറത്തിറങ്ങിയ മുഴുനീള ആല്‍ബം റെക്കോര്‍ഡ് ചെയ്തു.

പിന്നണി ഗായികയെന്ന നിലയില്‍ ശ്രേയ ജയദീപ് അരങ്ങേറ്റം കുറിച്ചത് വീപ്പിംഗ് ബോയ് എന്ന മലയാള സിനിമയിലെ ‘ചെമ ചെമ ചെമന്നൊരു’, ‘താരാട്ടുപാട്ടും’ എന്നിങ്ങനെ തുടങ്ങുന്ന രണ്ടു ഗാനങ്ങളിലൂടെയായിരുന്നു. താരത്തിന് സ്വന്തമായി യുട്യൂബ് അക്കൗണ്ടും ഉണ്ട്. അതിലും താരം ഇടയ്ക്കിടെ പാട്ടുള്‍ പാടി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. ചാനല്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഒരു ബാക്ക് അക്കൗണ്ട് തുടങ്ങിയെന്നും താരം പറഞ്ഞു. പുതിയ ചാനലിന് നിങ്ങളുടെ സപ്പോര്‍ട്ട് വേണമെന്നും താരം വ്യക്തമാക്കിയിരുന്നു.

 

കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാള്‍. താരത്തിന്റെ പതിനാറാമത്തെ പിറന്നാള്‍ ആയിരുന്നു. കുടുംബത്തിനോടൊപ്പം പിറന്നാള്‍ ആഘോഷിച്ചതിന്റെ വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. താരത്തോടൊപ്പം പിറന്നാളാഘോഷത്തിന് ബെസ്റ്റ് ഫ്രണ്ട്‌സ് ആയ അനിഖ സുരേന്ദ്രനും ഉണ്ടായിരുന്നു. എന്നാള്‍ മീനാക്ഷിക്ക് ചില പ്രത്യേക കാരണങ്ങളാണഅ ആഘോഷത്തിന് എത്താന്‍ സാധിച്ചിരുന്നില്ല. അനിഘയും കൂട്ടുകാരും ചേര്‍ന്ന് ശ്രേയയുടെ പിറന്നാള്‍ വന്‍ ആഘോഷമാക്കുകയും കേക്ക് മുറിക്കുകയും പാട്ടും ഡാന്‍സുമെല്ലാം ആയി അടിച്ചു പൊളിച്ചു.

 

2013 ല്‍, എട്ടാം വയസ്സില്‍ സൂര്യ ടിവിയില്‍ കുട്ടികള്‍ക്കായി അവതരിപ്പിച്ചിരുന്ന സൂര്യ സിംഗര്‍ എന്ന മത്സരത്തില്‍ പങ്കെടുത്ത് അതില്‍ ഒന്നാം സമ്മാനം കരസ്ഥമാക്കി. പിന്നീട് 2014 ല്‍ സണ്‍ ടിവി അവതരിപ്പിച്ച സണ്‍ സിംഗര്‍ എന്ന തമിഴ് റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് ഒന്നാം സമ്മാനവും കരസ്ഥമാക്കി. കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ അമര്‍ അക്ബര്‍ ആന്റണിയിലെ ‘എന്നോ ഞാനെന്റെ’ ഗാനം സ്‌പെഷ്യല്‍ മെന്‍ഷന്‍ ചെയ്തിരുന്നു. കൂടാതെ ഒരുപാട് പുരസ്‌കാരങ്ങള്‍ ശ്രേയയ്ക്ക് ലഭിക്കുകയുണ്ടായി.

 

 

 

 

 

 

Articles You May Like

x