ഫഹദിൻറെ നാൽപതാം പിറന്നാളിന് നസ്രിയ കൊടുത്ത സർപ്രൈസ് ഗിഫ്റ്റ് കണ്ടോ; ഇതിനേക്കാൾ മികച്ചൊരു സമ്മാനം ഒരു ഭാര്യയിൽ നിന്ന് ലഭിക്കാനില്ലെന്ന് ആരാധകർ

മലയാളസിനിമയെ സംബന്ധിച്ചിടത്തോളം പഴയ കാലത്തെ താരങ്ങളെല്ലാം സിനിമയിൽ നിന്ന് പടിയിറങ്ങി കഴിഞ്ഞാൽ ഇനി അവർക്കൊപ്പം പിടിച്ച് നിൽക്കാൻ സാധിക്കുന്ന നടന്മാർ ഉണ്ടാകുമോ എന്ന ചോദ്യം ഒരു കാലത്ത് വലിയ രീതിയിൽ ഉയർന്നുകേട്ടിരുന്നു. എന്നാൽ ഇന്ന് അത്തരത്തിലുള്ള ചോദ്യങ്ങളെയെല്ലാം അപ്രസ്കതമാക്കിക്കൊണ്ട് കടന്ന് വന്ന നടന്മാരിൽ ഒരാളാണ് ഫഹദ് ഫാസിൽ. സംവിധായകൻ ഫാസിലിൻ്റെ മകൻ എന്നതിനപ്പുറത്തേയ്‌ക്ക് മലയാളസിനിമയിൽ കൃത്യമായ മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഇന്ന് യുവതലമുറയുടെ ഇടയിൽ ഏറെ ഇഷ്ടം നേടിയ വ്യക്തിത്വങ്ങളിലൊരാളായി മാറാൻ ഫഹദിന് കഴിഞ്ഞു.

കഴിഞ്ഞ ദിവസം ഫഹദ് ഫാസിലിൻ്റെ പിറന്നാൾ ദിനമായിരുന്നു. താരത്തിൻ്റെ ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി ആളുകളാണ് ഫഹദിന് ആശംസകളുമായി കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലെത്തിയത്. ഭാര്യ നസ്രിയയ്ക്കൊപ്പമായിരുന്നു ഇത്തവണയും ഫഹദ് തൻ്റെ പിറന്നാള്‍ ആഘോഷിച്ചത്. ഫഹദിനായി പ്രത്യേക കേക്കും നസ്രിയ ഒരുക്കിയിരുന്നു. ഫാഫ എന്നെഴുതിയ തൊപ്പിയും ധരിച്ചാണ് ഫഹദ് പിറന്നാൾ ആഘോഷിക്കാനെത്തിയത്.

പിറന്നാൾ ആഘോഷത്തിൻ്റെ ചിത്രങ്ങൾ നസ്രിയ തൻ്റെ സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. അഹാന കൃഷ്ണ, കാളിദാസ് ജയറാം, ശിവദ, വിഷ്ണു ഉണ്ണികൃഷ്ണൻ തുടങ്ങിയവർ നസ്രിയയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തി. ‘മലയൻകുഞ്ഞ്’ എന്ന ചിത്രമാണ് ഫഹദിന്റേതായി ഏറ്റവും അവസാനമായി റിലീസ് ചെയ്ത ചിത്രം. മലയൻ കുഞ്ഞിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അഖിൽ സത്യൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ‘പാച്ചുവും അത്ഭുത വിളക്കും’ എന്ന സിനിമയാണ് ഫഹദിന്റേതായി റിലീസിനൊരുങ്ങുന്ന പുതിയ സിനിമ.

കേരളത്തിൽ നിന്നുള്ള പാൻ ഇന്ത്യൻ നടൻ എന്ന അംഗീകാരം ഇതിനോടകം തന്നെ ഫഹദ് ഇതിനകം സ്വന്തമാക്കിക്കഴിഞ്ഞു. നിലവിലെ മലയാള സിനിമയിലെ നടന്മാരെപ്പോലെ വലിയ പ്ലാനും പദ്ധതിയും ഒന്നുമില്ലാതയാണ് ഫഹദ് ഫാസിൽ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നടനെന്ന പദവിയിലേയ്ക്ക് നടന്ന് നീങ്ങിയത്. അതിൽ അദ്ദേഹത്തെ സഹായിച്ചത് മലയാളത്തിൽ ഫഹദ് ചെയ്ത സിനിമകളും. ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ വഴി ഫഹദ് അഭിനയിച്ച ചിത്രങ്ങളും നിരൂപകരെ പോലും ആശ്ചര്യപ്പെടുത്തി സഞ്ചരിച്ചപ്പോൾ ഫഹദിന് ഇന്ത്യയിലെ മറ്റ് ഭാഷകളിലേയ്ക്കും ക്ഷണം ലഭിക്കുകയായിരുന്നു. പിന്നീട് ഏവരെയും അത്ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നു ഫഹദിൻ്റെ വളർച്ച.

സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ആർട്ടിസ്‌റ്റ് എന്ന ചിത്രത്തിലെ അന്ധനായ കലാകാരനായാലും, കുമ്പളങ്ങി നൈറ്റ്‌സിലെ (ഷമ്മിയായാലും, 22 ഫീമെയിൽ കോട്ടയത്തിലെ സിറിലായാലും, ഫഹദ് തൻ്റെ വേഷങ്ങളെ ഭംഗിയോടെയും,കൃത്യതയോടെയും കൈകാര്യം അവതരിപ്പിക്കുകയുണ്ടായി. അദ്ദേഹം തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെല്ലാം സാധാരണമനുഷ്യരെപ്പോലെ വിഷമതകളാൽ ബന്ധപ്പെട്ട് കിടക്കുന്ന തരത്തിലായിരുന്നു. കാലങ്ങളായി തുടർന്ന് പോരുന്ന ‘ഹീറോകൾ’ വഹിക്കാത്ത സ്വഭാവസവിശേഷതകലുള്ള കഥാപാത്രങ്ങൾ ഫഹദിനെ മറ്റൊരു തരത്തിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. അതായിരുന്നു അയാളുടെ സിനിമകളിലെ ഏറ്റവും വലിയ പ്രത്യേകതയും. ഇന്ന് മലയാളസിനിമയിലെ തന്നെ ഏറ്റവും മികച്ച അഞ്ച് നടന്മാരുടെ പട്ടികയിൽ ഒഴിച്ച് കൂടാൻ കഴിയാത്ത സ്ഥാനം ഫഹദിന് ഉണ്ടെന്ന് സാരം.

Articles You May Like

x