അപകടം നടന്നത് ഒരാഴ്ച മുമ്പ്, ഇപ്പോൾ സുഖം പ്രാപിച്ച് വരുന്നു; അപകട വാർത്തകളിൽ പ്രതികരിച്ച് തങ്കച്ചൻ വിതുര

അപകട വാർത്തകളിൽ പ്രതികരിച്ച് പ്രശസ്ത മിമിക്രി താരവും കോമഡി ഷോ അഭിനേതാവുമായ വിതുര തങ്കച്ചൻ. ഇപ്പോൾ പ്രചരിച്ച് കൊണ്ടിരിക്കുന്നത് ഒരാഴ്ച മുൻപ് നടന്ന അപകടത്തിന്റെ വാർത്തയാണ്. ”എന്റെ പേരിൽ ഇപ്പോൾ പ്രചരിച്ച് കൊണ്ടിരിക്കുന്ന വാർത്ത ഒരാഴ്ച മുന്നെ നടന്ന ചെറിയൊരു അപകടമാണ്. എനിക്ക് ഇപ്പോൾ പറയത്തക്ക പ്രശ്‌നങ്ങൾ ഒന്നുമില്ല.”തങ്കച്ചൻ ഫേസ്ബുക്കിൽ കുറിച്ചു.

കാറും ജെസിബി കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ തങ്കച്ചന് പരുക്കേറ്റെന്നായിരുന്നു ഇന്ന് സോഷ്യൽമീഡിയയിൽ അടക്കം പ്രചരിച്ചത്. നെഞ്ചിനും കഴുത്തിനും ഗുരുതര പരുക്കേറ്റ തങ്കച്ചൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും വാർത്ത വന്നിരുന്നു.

ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് എന്ന പരിപാടി പ്രേക്ഷകർക്ക് പുതുമ ആണ്. ഷോയിൽ പങ്കെടു ക്കുന്നവർ എല്ലാം ഒന്നിനൊന്നു മികച്ച വർ തന്നെയാണ്. എങ്കിലും തങ്കച്ചൻ വിതുരയ്ക്ക് ആരാധകർ ഇത്തിരി കൂടുതലാണ്. പ്രേക്ഷകർ ഏറെ സ്‌നേഹത്തോടെ തങ്കു എന്നാണ് താരത്തെ വിളിക്കുന്നതും.

Articles You May Like

x