ഞാന്‍ പറയുന്നത് കേള്‍ക്കുന്ന ഒരു പെണ്‍കുട്ടിയായിരിക്കണം ; വിവാഹം കഴിക്കാൻ പോകുന്ന പെണ്‍കുട്ടിയെക്കുറിച്ച് പങ്കുവെച്ച് നടൻ തങ്കച്ചന്‍ വിതുര

മിമിക്രിയിലൂടെ വേദിയിലെത്തി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് തങ്കച്ചന്‍ വിതുര. വെറുതെയിരുന്നപ്പോള്‍ തങ്കച്ചന്‍ കുത്തിക്കുറിച്ച മറിയേടമ്മേടെ ആട്ടിന്‍കുട്ടി എന്ന ഒരൊറ്റ പാട്ടിലൂടെയാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയത്. ഈ ഗാനം സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഇപ്പോഴും ടിക് ടോക്കില്‍ ഭാഷയറിയാത്ത ഈ ഗാനത്തിന് ചുണ്ടനക്കുന്ന അന്യസംസ്ഥാനക്കാരുമുണ്ട്. ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജിക്കിലെ സ്ഥിരം സാന്നിധ്യമാണ് തങ്കച്ചന്‍.

ബിഗ്‌സ്‌ക്രീനിലേക്കുള്ള തന്റെ അരങ്ങേറ്റത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മനസ് തുറക്കുന്ന തങ്കച്ചന്റെ അഭിമുഖത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. തിരുവനന്തപുരം പൊന്മുടി റൂട്ടിലെ വിതുര സ്വദേശിയായ തങ്കച്ചന്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വളരെയുണ്ടായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ മിമക്രിയോട്ും പാട്ടിനോടും ഏറെ ഇഷ്ടമായിരുന്നു. മഴവില്‍ മനോരമയിലെ കോമഡി ഫെസ്റ്റിവല്‍ എന്ന പരിപാടിയായിരുന്നു താരത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്.

അധികം വൈകാതെ തന്റെ വിവാഹം ഉണ്ടാകുമെന്ന് അടുത്തിടെ പറഞ്ഞിരുന്നു. അമ്മയുടെ വലിയ ആഗ്രഹമായിരുന്നു എന്റെ വിവാഹം. എന്നാല്‍ ആ മോഹം എനിക്ക് സഫലീകരികാന്‍ സാധിച്ചില്ല. അത് എനിക്ക് വലിയ സങ്കടമുണ്ടാക്കി. അതേസമയം കലാകാരനെന്ന നിലയില്‍ എന്നെ ലോകം അംഗീകരിക്കുന്നത് കാണാന്‍ അമ്മയക്ക് സാധിച്ചല്ലോ എന്നു ഓര്‍ക്കുമ്പോള്‍ വളരെ സന്തോഷം ആണ്. അമ്മ മരിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടമാണെന്നും തങ്കച്ചന്‍ പറഞ്ഞു.

ഒരു ഷോപ്പ് ഉദ്ഘാടനത്തിന് പോയപ്പോള്‍ യൂസഫലി സാറിനെ ഇ്ടമാണെന്നും സാര്‍ എപ്പോഴെങ്കിലും ഇങ്ങോട്ടേക്ക് വരുന്നുണ്ടെങ്കില്‍ ഞാന്‍ അന്വേഷിച്ചെന്ന് പറയുമോ എന്നും എന്റെ സുഹൃത്തിനോട് ചോദിച്ചിരുന്നു. അവര്‍ അത് വീഡിയോ എടുത്ത് എല്ലാവര്‍ക്കും അയച്ചിരുന്നു. പിറ്റേ ദിവസം തനിക്ക് കോള്‍ വരുകയും അദ്ദേഹത്തെ കാണുകയും ചെയ്തു. എത്രയോ നാളത്തെ പരിജയം ഉള്ള ഒരാളെപ്പോലെയായിരുന്നു അദ്ദേഹം സംസാരിച്ചത്. എന്ത് സഹായം വേണംമെങ്കിലും പറയണമെന്നും യൂസഫലി സര്‍ പറഞ്ഞുവെന്നും താരം പറയുന്നു.

ആരേയും വേദനിപ്പിക്കാറില്ലെന്നും എല്ലാവരേയും സന്തോഷിപ്പിക്കാനാണ് ഇഷ്ടമെന്നും തങ്കച്ചന്‍ പറയുന്നു. ക്യാന്‍സര്‍ പേഷ്യന്റ്‌സാണ് കൂടുതലും എന്നെ വിളിക്കുന്നത്. രണ്ടുമൂന്ന് കീമോ കഴിഞ്ഞു, തങ്കുച്ചേട്ടനെ കാണണം, അടുത്ത് വന്നിരിക്കണം എന്നൊക്കെ പറയുകയും ഞാന്‍ അവിടെ പോയി ഉള്ള സന്തോഷം പങ്കിടുകയും ചെയ്തു. താരത്തിന്റെ വിവാഹ സങ്കല്‍പ്പത്തെക്കുറിച്ചും പറഞ്ഞു. ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന ഒരാളായിരിക്കണമെന്നും കലാകാരിയായ കുട്ടിയെ കിട്ടിയാല്‍ സന്തോഷമായിരിക്കുമെന്നും പറയുന്നു.

 

 

Articles You May Like

x