Television

അങ്ങനെ എന്റെ മാതുവിനൊപ്പം അവളുടെ അമ്മയായും കൂട്ടുകാരിയായും 8 വർഷങ്ങൾ ഞാൻ പൂർത്തിയാക്കി, ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യങ്ങളിലൊന്ന് അമ്മ എന്ന വിളി കേൾക്കാൻ കഴിയുക എന്നത് തന്നെയാണ്, അതിലും വലിയ മറ്റൊരു ഭാഗ്യം നമ്മുടെ കുഞ്ഞ് മക്കൾ നമ്മെ മനസിലാക്കുക എന്നതാണ്: ലക്ഷ്മി പ്രിയ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി പ്രിയ. സിനിമകളിലൂടെയും ടെലിവിഷൻ സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് താരം. നിലവിൽ ബിഗ്‌സ്‌ക്രീനിൽ നടി അത്ര സജീവമല്ലെങ്കിലും മിനി സ്‌ക്രീനിൽ തിളങ്ങി നിൽക്കുകയാണ് നടി. ജയേഷാണ് ലക്ഷ്മിപ്രിയയുടെ ഭർത്താവ്. ദമ്പതികൾക്ക് മാതംഗി എന്നൊരു മകളുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ നടി തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്. പലപ്പോഴും തന്റെ ജീവിത കഥ ലക്ഷ്മിപ്രിയ വെളിപ്പെടുത്തിയിട്ടുണ്ട്. മകളായ മാതംഗിയുടെ എട്ടാം പിറന്നാളാഘോഷത്തെക്കുറിച്ചും, ആശംസ അറിയിച്ചവര്‍ക്ക് നന്ദി അറിയിച്ചും എത്തിയിരിക്കുകയാണ് ലക്ഷ്മി പ്രിയ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

അങ്ങനെ എന്റെ മാതുവിനൊപ്പം അവളുടെ അമ്മയായും കൂട്ടുകാരിയായും 8 വർഷങ്ങൾ ഞാൻ പൂർത്തിയാക്കി. ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യങ്ങളിലൊന്ന് അമ്മ എന്ന വിളി കേൾക്കാൻ കഴിയുക എന്നത് തന്നെയാണ്. അതിലും വലിയ മറ്റൊരു ഭാഗ്യം നമ്മുടെ കുഞ്ഞ് മക്കൾ നമ്മെ മനസിലാക്കുക എന്നതാണ്. എന്റെ അമ്മ എത്ര കൈൻഡാണ്? അമ്മ ഞാൻ പറഞ്ഞു തീരുന്നത് മുഴുവൻ കേൾക്കും. എന്നൊക്കെ പറഞ്ഞു കേൾക്കുമ്പോ നമുക്കുണ്ടാകുന്ന ആനന്ദം പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല.

ഒന്നാം പിറന്നാൾ മുതൽ ഏഴാം പിറന്നാൾ വരെ വലിയ ഗ്രാൻഡ് പാർട്ടി ഒക്കെ ആയിരുന്നു. ഈ കൊല്ലം അതുവേണ്ട എന്ന് ആദ്യമേ നിശ്ചയിച്ചു. പകരം ചില നല്ല കാര്യങ്ങൾ ചെയ്തു. അകലെ നിന്നും സമ്മാനങ്ങൾ അയച്ച എല്ലാവരെയും നിറഞ്ഞ സ്നേഹത്തോടെ ഓർക്കുന്നു. ഞങ്ങൾ ഓർമ്മിപ്പിക്കാതെ, ക്ഷണിക്കാതെ നവംബർ 6ന്റെ പല നേരങ്ങളിൽ ഓടി വന്ന സുഹൃത്തുക്കളെ ഓർക്കുന്നു. ഓർമ്മിച്ചിരുന്ന് ആശംസകൾ അറിയിച്ച എല്ലാവരെയും ഓർക്കുന്നു.

മാതു ജനിച്ച സമയം മുതൽ ഈ എട്ട് കൊല്ലവും എല്ലാ തിരക്കും മാറ്റി വച്ച് മക്കളുമായി ഓടിയെത്തി പിറന്നാൾ ദിനം മനോഹരമാക്കുന്ന എന്റെ ഊർമ്മിള ഉണ്ണിക്കും മാതുന്റെ മമ്മ, ഉണ്ണി മാമയ്ക്കും മക്കൾക്കും നിറഞ്ഞ സ്നേഹം.പിന്നെ മാതുവിന്റെ പേരിൽ തെരുവോരങ്ങളിലെ അശരണർക്ക് ഭക്ഷണത്തോടൊപ്പം മധുര പലഹാരങ്ങളും വിതരണം ചെയ്ത എന്റെ കൂടെപ്പിറപ്പ് അഞ്ജു ന് ഹൃദയം നിറഞ്ഞ സ്നേഹം. പിന്നെ ആശംസകൾ കൊണ്ട് ഞങ്ങളുടെ ഈ ദിനം അവിസ്മരണീയമാക്കിയ നിങ്ങൾക്കോരോരുത്തർക്കും ഞങ്ങളുടെ സ്നേഹവും നന്ദിയും അറിയിക്കട്ടെ എന്നുമായിരുന്നു ലക്ഷ്മി പ്രിയ കുറിച്ചത്.

അമ്മയുടെ ജന്മ പുണ്യത്തിന് ഇന്ന് എട്ട് വയസ്സ്! എന്റെ പൊന്നിനെ ഞങ്ങൾക്കായി നൽകിയ ഗുരുവായൂർ കണ്ണനും ദേവി മൂകാംബികയ്ക്കും നന്ദി അറിയിക്കുന്നു. ശരിയ്ക്കും മാതു നീയെനിക്ക് അതിശയമാണ്. അളവറ്റ സ്നേഹവും സഹാനുഭൂതിയും നിന്റെ ജിജ്ഞാസയും കൊണ്ട് എന്നെ എന്നും അത്ഭുതപ്പെടുത്തുന്നു. എന്റെ മകൾ മേലിലും അങ്ങനെയായിരിക്കട്ടെ. പഠിച്ചു മിടുക്കിയായി ഈ ലോകത്തിന് മാതൃകയായി വളരുക. എല്ലാ നന്മകളും നേരുന്നുവെന്നും തൊട്ടുമുൻപുള്ള കുറിപ്പിലെ ആശംസ ഇങ്ങനെയായിരുന്നു.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago