Television

എന്താണ് തടി കുറയാത്തത്, എന്താണ് ഭക്ഷണം കുറയ്ക്കാത്തതെന്ന ചോദ്യം ഡെലിവറി കഴിഞ്ഞവരോട് ചോദിക്കുന്നതെന്തിനാണെന്ന് എനിക്ക് മനസിലാവുന്നില്ല, പ്രഗ്നന്റായിരുന്ന സമയത്ത് ഞാൻ ഇഷ്ടമുള്ള കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ട്: സ്നേ​ഹ ശ്രീകുമാർ‌

മലയാളികളുടെ പ്രീയപ്പെട്ട താരങ്ങളായ സ്‌നേഹക്കും ശ്രീകുമാറിനും കുഞ്ഞതിഥി ജനിച്ചത് അടുത്തിടെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ സ്‌നേഹയും ശ്രീകുമാറും തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെച്ച് എത്താറുണ്ട്.

പ്രസവത്തിന് മുൻപും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പറഞ്ഞും സ്നേഹ എത്തിയിരുന്നു. തന്റെ അനുഭവമാണ് വീഡിയോയിലൂടെ പറയുന്നതെന്ന് താരം വ്യക്തമാക്കിയിരുന്നു. പലപ്പോഴായി ഞാൻ കടന്നുപോയതും, എനിക്കുണ്ടായ ഫീലിംഗ്‌സുമൊക്കെയാണ് ഈ വീഡിയോയിലൂടെ പറയുന്നത്. സുഹൃത്തുക്കളോട് ചോദിച്ചപ്പോൾ അവരും സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. ഗർഭിണിയായിരുന്ന സമയത്തെയും, പ്രസവം കഴിഞ്ഞതിന് ശേഷമുള്ളതുമായ കുറച്ച് കാര്യങ്ങളെക്കുറിച്ചാണ് പറയുന്നത്. പ്രഗ്നന്റായിരുന്ന സമയത്ത് ഞാൻ ഇഷ്ടമുള്ള കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഡ്രൈവ് ചെയ്തിട്ടുണ്ട്, അഭിനയിക്കുന്നുണ്ടായിരുന്നു. ഇതൊക്കെ കാണുമ്പോൾ ഞാൻ നൂറ് ശതമാനം സന്തോഷമാണെന്നായിരിക്കും എല്ലാവരും കരുതുന്നത്. എന്നാൽ അങ്ങനെയല്ല, സങ്കടപ്പെട്ട സമയമൊക്കെയുണ്ടായിട്ടുണ്ട്.

ആദ്യമൊക്കെ സന്തോഷമായിരുന്നുവെങ്കിലും ചില സിറ്റുവേഷൻ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് എനിക്കും ശ്രീക്കും അറിയില്ലായിരുന്നു. തുടക്കകാലത്ത് ഞാൻ കരയുകയും ദേഷ്യപ്പെടുകയും വഴക്കിടുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഭയങ്കരമായിട്ട് മൂഡ് ചെയ്ഞ്ചുണ്ടായിരുന്നു. ചെറിയ കാര്യങ്ങളിൽ വരെ വല്ലാതെ സങ്കടം വരും. ഒരു ഗുളിക വാങ്ങിക്കാൻ അഞ്ച് മിനിട്ട് വൈകിയാൽ വഴക്കിടുമായിരുന്നു. ഇവൾക്കെന്താ വട്ടാണോ, എന്തിനാ വഴക്കിടുന്നതെന്നൊക്കെ ശ്രീ വിചാരിച്ചിരുന്നു. പ്രഗ്നൻസിയിലെ മൂഡ് ചെയ്ഞ്ചാണ് ഇതിന് കാരണമെന്ന് മനസിലാക്കിയതോടെ ശ്രീ നന്നായി കെയർ ചെയ്തിരുന്നു.

ശരിക്കും സങ്കടം വന്ന രണ്ടുമൂന്ന് സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. ഗർഭിണികൾക്ക് പെട്ടെന്ന് സങ്കടവും കരച്ചിലുമൊക്കെ വരും. കരഞ്ഞാൽ വയറുവേദനയും തലവേദനയും വരും. അതിന് മരുന്ന് കഴിക്കാനും പറ്റില്ല. പ്രഗ്നന്റായവരെ കെയർ ചെയ്യുന്നത് അവരെ ബോധ്യപ്പെടുത്തണം. ആ സമയത്ത് പലതരം ഇഷ്ടങ്ങളായിരിക്കും. ഇന്ന് മധുരം ഇഷ്ടമാണെങ്കിൽ നാളെ അത് കഴിക്കാൻ തോന്നില്ല. ചില സാധനങ്ങൾ ആഗ്രഹം തോന്നിയാലും മുന്നിൽ കിട്ടിയാൽ കഴിക്കാൻ തോന്നില്ല. ഗർഭിണിയായിരിക്കുമ്പോൾ നമ്മളോട് ഒരാൾ എങ്ങനെ പെരുമാറിയെന്ന കാര്യം മനസിൽ നിന്നും പോവില്ലെന്ന് ഞാൻ വായിച്ചിട്ടുണ്ട്. അത് നൂറ് ശതമാനം ശരിയാണ്.

നമ്മളെ കെയർ ചെയ്തവരോട് നമുക്കൊരുപാട് സ്‌നേഹം തോന്നും. നമ്മളെ ആരെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ അവരെ വിട്ടേക്കുക. എന്തെങ്കിലും സാധനം മേടിക്കുമ്പോൾ എക്‌സ്ട്രാ ഒരെണ്ണം വാങ്ങിക്കുക. കഴിഞ്ഞ ദിവസം കഴിച്ചില്ലെങ്കിലും ചിലപ്പോൾ നിങ്ങൾ കഴിക്കുന്നത് കണ്ടാൽ അവർക്ക് കഴിക്കാൻ തോന്നും. എന്റെ മുന്നിൽ നിന്ന്, എനിക്ക് ഭക്ഷണം തരാതെ മാറിയിരുന്ന് കഴിച്ച ചില ആൾക്കാരുണ്ട്. അതെനിക്ക് ഫീലാവേണ്ട കാര്യമില്ല. എന്റെ കൈയ്യിൽ പൈസയുണ്ട്, ഞാനെന്ത് വേണമെന്ന് പറഞ്ഞാലും ശ്രീയോ അമ്മയോ വാങ്ങിത്തരും. ആ സമയത്ത് അതൊക്കെ ഫീലാവും. ഒന്നുകിൽ ഗർഭിണികളുടെ മുന്നിൽ വെച്ച് കഴിക്കാതിരിക്കുക, അല്ലെങ്കിൽ അവരെ കാണിക്കാതിരിക്കുക.

ഡെലിവറി കഴിഞ്ഞ സമയത്ത് അയ്യോ ഭയങ്കരമായിട്ട് തടിച്ചല്ലോ എന്ന് പറഞ്ഞവരുണ്ട്. ഞാൻ നേരത്തെയും തടിച്ചിട്ടായിരുന്നല്ലോ എന്ന് ചോദിക്കുമ്പോൾ ഇത് ഒരുപാട് കൂടിയെന്ന് പറഞ്ഞിട്ടുണ്ട്. വയർ കുറയാനെന്താണ് ഒന്നും ചെയ്യാത്തതെന്നുള്ള ചോദ്യങ്ങളും കേട്ടിട്ടുണ്ട്. സി സെക്ഷൻ ഡെലിവറി കഴിഞ്ഞ് മൂന്ന് മാസമായതേയുള്ളൂ, ഇപ്പോൾ ഒന്നും ചെയ്യാനാവില്ലെന്ന് പറയുമ്പോൾ ഭക്ഷണം കുറയ്ക്കണമെന്ന് പറയും. എന്താണ് തടി കുറയാത്തത്, എന്താണ് ഭക്ഷണം കുറയ്ക്കാത്തതെന്ന ചോദ്യം ഡെലിവറി കഴിഞ്ഞവരോട് ചോദിക്കുന്നതെന്തിനാണെന്ന് എനിക്ക് മനസിലാവുന്നില്ല.

മറിമായത്തിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും പകർത്തുകയാണ് ഇരുവരും. കളിചിരിയും തമാശകളുമൊക്കെയായി മുന്നേറുകയാണ്. സമകാലിക വിഷയങ്ങൾ നർമ്മത്തിൽ ചാലിച്ച്‌ പ്രേക്ഷകരിൽ എത്തിക്കുന്ന ടെലിവിഷൻ പരിപാടിയായ മറിമായത്തിലെ ലോലിതൻ, മണ്ഡോദരി എന്നീ കഥാപാത്രങ്ങളായി പ്രേക്ഷകരുടെ പ്രിയം നേടിയ അഭിനേതാക്കളാണ് ഇരുവരുംമറിമായത്തിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരമടക്കം നേടിയിട്ടുള്ള ശ്രീകുമാർ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago