സ്വന്തം ഭാര്യയെ തന്നെ നാല് തവണ വിവാഹം ചെയ്യാൻ ഭാഗ്യം ലഭിച്ചയാൾ,’അപേക്ഷിച്ചാല്‍ ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ ഇടം നേടാന്‍ അവസരമുള്ള ആളാണ് ഞാനും ഭാര്യയും; പ്രിയതമയ്‌ക്കൊപ്പം വിവാഹവാർഷികം ആഘോഷിച്ച് വിനോദ് കോവൂർ

മലയാള മിനിസ്ക്രീൻ പ്രേഷകർ ഏറെ പരിചിതനായ ആളാണ് വിനോദ് കോവൂർ. എം80 മൂസ എന്ന പരമ്പരയിലൂടെ മലയാളികൾക്കിടിയൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാണ് വിനോദ്. നാടക രം​ഗത്തുനിന്നും മലയാള മിനിസ്ക്രീന്ഡ രം​ഗത്തേക്കെത്തിയ വിനോദ് കോവൂർ സോഷ്യൽ മീഡിയയിലും സജീവമായ താരമാണ്. ഇപ്പോൾ വിവാഹവാർഷികദിനത്തിൽ പ്രിയതമയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. വിവാഹ വാര്‍ഷികവും ഭാര്യയുടെ പിറന്നാളും ഒന്നിച്ച് ആഘോഷിക്കുകയാണ് അദ്ദേഹം. ‘വീണ്ടും ഒരു വിവാഹ വാര്‍ഷിക ദിനം. ദേവൂന്റെ ജനിച്ചീസം. ആയില്യം നാളും. ഗുരുവായൂരപ്പ സന്നിധിയില്‍’ എന്നാണ് ഭാര്യക്കൊപ്പമുള്ള ചിത്രവുമായി വിനോദ് കോവൂർ കുറിച്ചത്. നിരവധി പേരാണ് ദമ്പതികൾക്ക് ആശംസകൾ നേർന്നിരിക്കുന്നത്. ആശംസകൾക്ക് എല്ലാം താരം നന്ദിയും പറഞ്ഞിട്ടുണ്ട്.

ചിത്രം പങ്കുവെച്ചതിനോടൊപ്പം വിവാഹവുമായി ബന്ധപ്പെട്ട രസകരമായ ഒരു സംഭവവും വിനോദ് കോവൂർ പങ്കുവെച്ചു. നാല് തവണ തങ്ങൾ വിവാഹിതരായതാണ് . ‘അപേക്ഷിച്ചാല്‍ ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ ഇടം നേടാന്‍ അവസരമുള്ള ആളാണ് ഞാനും ഭാര്യയും. പല തവണ പലരെയും വിവാഹം ചെയ്തവരുണ്ടാവും. എന്നാല്‍ സ്വന്തം ഭാര്യയെ തന്നെ നാല് തവണ വിവാഹം ചെയ്യാൻ ഭാഗ്യം ലഭിച്ച ആളാണ്‌ ഞാൻ,’എന്ന് തമാശരൂപേണ വിനോദ് കോവൂർ പറഞ്ഞു. ഗുരുവായൂരില്‍ വെച്ച് വിവാഹം നടത്തണം എന്നായിരുന്നു എന്റെ ആഗ്രഹം. തുളസി മാല കഴുത്തിലിട്ട് വിവാഹം ചെയ്യണം എന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നു. പക്ഷെ കല്യാണത്തിന്റെ സമയമായപ്പോള്‍, കാരണവന്മാര്‍ തീരുമാനിച്ചു, നാട്ട് നടപ്പ് പോലെ വധൂഗ്രഹത്തില്‍ നിന്ന് മാത്രം മതി എന്ന്. അങ്ങനെ ആദ്യത്തെ വിവാഹം ഭാര്യ വീട്ടില്‍ വച്ച് നടന്നു’, ‘കല്യാണം കഴിഞ്ഞ് പതിനെട്ടാമത്തെ വിവാഹ വാര്‍ഷികത്തിന് ഒരു മാസം മുന്‍പ് ഞങ്ങള്‍ മൂകാംബികയില്‍ പോയാപ്പോള്‍ ഒരു ജോത്സ്യനെ കണ്ടു. എവിടെ വെച്ചായിരുന്നു വിവാഹം എന്ന് ചോദിച്ചു.

ഭാര്യ വീട്ടില്‍ നിന്നാണ് എന്ന് പറഞ്ഞപ്പോള്‍, മറ്റെവിടെയെങ്കിലും വച്ച് നടത്താന്‍ ആഗ്രഹിച്ചിരുന്നോ എന്ന് ചോദിച്ചു. ഞാന്‍ കാര്യങ്ങള്‍ എല്ലാം പറഞ്ഞു. അങ്ങനെയെങ്കില്‍ വിനോദ് ഗുരുവായൂരില്‍ നിന്ന് ഒരിക്കല്‍ കൂടെ വിവാഹം ചെയ്യു എന്ന് അദ്ദേഹം പറഞ്ഞു. കൈ നോക്കി പറഞ്ഞ കാര്യം എന്റെ വീട്ടുകാരെയും ഭാര്യ വീട്ടുകാരെയും അറിയിച്ചു. ആദ്യത്തെ കല്യാണം പോലെ എല്ലാ ഒരുക്കങ്ങളും നടത്തി. ആദ്യത്തെ കല്യാണത്തിന് എടുത്ത സാരി ഭാര്യയ്ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. രണ്ടാമത്തെ കല്യാണത്തിന് അവള്‍ക്ക് ഇഷ്ടപ്പെട്ട സാരി എടുത്തു. അങ്ങനെ കല്യാണം കഴിഞ്ഞ് 18-മത്തെ വാര്‍ഷിക ദിവസം ഞാന്‍ എന്റെ ഭാര്യയെ രണ്ടാമതും വിവാഹം ചെയ്തു. പിന്നീട് മൂകാംബികയില്‍ വച്ചും ചോറ്റാനിക്കരയില്‍ വച്ചും മൂന്നാമത്തെയും നാലാമത്തെയും വിവാഹം നടന്നു,’ എന്നാണ് വിനോദ് പറഞ്ഞത്.

Articles You May Like

x