താലികെട്ടി ഗ്രീഷ്‌മയെ ചേർത്തുപിടിക്കുന്ന ഷാരോൺ രാജിന്റെ കല്യാണ വീഡിയോ പുറത്ത് , വീഡിയോ കാണാം

പാറശ്ശാലയിലെ ഷാരോണിന്റെ മരണവാർത്തയാണ് ഇപ്പോൾ എല്ലാവരെയും ഞെട്ടിപ്പിച്ചിരിക്കുന്നത്. തനിക്ക് ഒന്നുമറിയില്ല എന്ന മറുപടിയിൽ ആയിരുന്നു പ്രതി ഗ്രീഷ്മ. പുറത്ത് വന്ന വോയിസ് ക്ലിപ്പുകൾ എല്ലാം തന്നെ അങ്ങനെ ഒരു രീതിയിൽ ഉള്ളത് ആയിരുന്നു. ഞാൻ അങ്ങനെ എന്തെങ്കിലും കലക്കി കൊടുക്കുമോഡാ? ഞാൻ കുടിച്ചു കൊണ്ടിരുന്ന സാധനം തന്നെയാണ് ഞാൻ ഇച്ചായന് നൽകിയത് എന്നൊക്കെയായിരുന്നു ഗ്രീഷ്മ പറഞ്ഞിരുന്നത്. സോറി ഇച്ചായ ഞാൻ എന്തെങ്കിലും ചെയ്യുമെന്ന് തോന്നുന്നുണ്ടോ എന്ന തരത്തിലുള്ള വാട്സ്ആപ്പ് ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളും പുറത്തു വന്നിരുന്നു. എന്നാൽ എന്ത് കഷായമാണ് കുടിച്ചത് എന്ന പേര് പറയാൻ തയ്യാറായതുമില്ല ഗ്രീഷ്മ. തുടർന്നാണ് ശാരോണിന്റെ കുടുംബത്തിന് സംശയം തോന്നുന്നത്. ആദ്യം പോലീസിന് മുൻപിൽ തലകറങ്ങി വീഴൽ നാടകം അടക്കം പ്രേയോഗിച്ച ഗ്രീഷ്മ പിന്നീട് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ കുറ്റം സമ്മതിക്കുക ആയിരുന്നു.

ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് ഗ്രീഷ്മയും ഷാരോൺ രാജും താലികെട്ടുന്ന ദിവസത്തെ വിഡിയോയാണ്. വിഡിയോയിൽ ഇന്നു നമ്മുടെ കല്യാണമാണെന്നു ഷാരോൺ പറയുന്നതും ഇരുവരും ചിരിക്കുന്നതും കാണാം. ഒപ്പം ഗ്രീഷ്മയുടെ നെറ്റിയിൽ ഒരു ചുംബനവും നൽകുന്നുണ്ട്. ഇതാണ് വിഡിയോയിലുള്ളത്. ഒക്ടോബർ14ന് ഗ്രീഷ്മ നൽകിയ കഷായവും ജൂസും കുടിച്ച് 25നാണ് ഷാരോൺ മരണത്തിന് കീഴടങ്ങുന്നത്. ഈ ബന്ധത്തിൽനിന്ന് പിന്മാറാൻ ഷാരോൺ തയ്യാറാകില്ല എന്ന് മനസിലായതിനെ തുടർന്ന് ആണ് വിഷം നൽകുവാൻ തീരുമാനിച്ചത് എന്നാണ് ഗ്രീഷ്മ പൊലീസിനോട് തുറന്നു പറഞ്ഞത്.മെയ് മാസത്തിൽ ചിത്രീകരിച്ച വിഡിയോയാണ് ഷാരോണിന്റെ ബന്ധുക്കൾ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് . ഷാരോണിന്റെ വീട്ടിൽവച്ചാണ് ഇവർ പരസ്പരം താലി കെട്ടിയത്. തന്റെ ആദ്യ ഭർത്താവ് മരിച്ചു പോകുമെന്ന് തന്റെ ജാതകത്തിൽ ഉള്ളതായി ഗ്രീഷ്മ ഷാരോണിനെ അറിയിച്ചിരുന്നു. ഈ കാര്യങ്ങളിൽ വിശ്വസമില്ലാത്ത ഷാരോൺ, മരിക്കുന്നെങ്കിൽ താൻ മരിക്കട്ടെ എന്നു പറഞ്ഞ് ആണ് താലികെട്ടിയത്.

ഇതിനുശേഷം എന്നും നെറ്റിയില്‍ സിന്ദൂരം ഇട്ട ചിത്രങ്ങൾ ഗ്രീഷ്മ ഷാരോണിന് വേണ്ടി അയച്ചു നൽകിയിരുന്നു. ഷാരോൺ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കിടക്കുമ്പോൾ കഷായത്തിൽ സംശയം ഉണ്ടെന്ന് പറഞ്ഞ ബന്ധുവിനോട്, താലികെട്ടി കുങ്കുമം ചാർത്തിയ ആളിനോട് അങ്ങനെ ചെയ്യുമോ താൻ എന്നാണ് ഗ്രീഷ്മ വാദിച്ചത്. മറ്റൊരു വ്യക്തിയുമായി ഗ്രീഷ്മയുടെ വിവാഹ നിശ്ചയം നടന്നിട്ടുണ്ടായിരുന്നു. ഷാരോൺ മരിച്ചു കഴിഞ്ഞാൽ,  നിശ്ചയിച്ച കല്യാണം നടക്കുമെന്ന പ്രതീക്ഷയിൽ ആയിരുന്നു ജാതകകഥ പറഞ്ഞ് താലികെട്ടിയതെന്നു ബന്ധുക്കൾ സംസാരിക്കുന്നുണ്ട്. എന്നാൽ, ചോദ്യം ചെയ്യലിൽ ഗ്രീഷ്മ ഇതേക്കുറിച്ച് വ്യക്തമായി മറുപടി നൽകിയില്ല എന്നതാണ്.

Articles You May Like

x