എനിക്ക് രണ്ടര വയസുള്ളപ്പോള്‍ അമ്മ മരിച്ചു പോയി എന്ന് പറഞ്ഞു, എന്നാൽ പതിനാലാം വയസിൽ അമ്മ ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞപ്പോൾ വലിയ ഷോക്കായിരുന്നു, ഒടുവിൽ അന്വേഷിച്ചു കണ്ടെത്തിയപ്പോൾ അമ്മയ്ക്ക് എന്നെ ഉൾകൊള്ളാനായില്ല: അമ്മയെക്കുറിച്ച് ലക്ഷ്മി പ്രിയ

നിരവധി സിനിമകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് വളരെ പരിചിതനായ താരമാണ് ലക്ഷ്മി പ്രിയ. ബിഗ് ബോസിലെയും വളരെ സജീവമായ സാന്നിധ്യമായിരുന്നു ലക്ഷ്മി പ്രിയ. അതിനാല്‍ തന്നെ എല്ലാവര്‍ക്കും വളരെ പരിചിതയാണ് ലക്ഷ്മി പ്രിയ. ഭര്‍ത്താവിനെ പറ്റിയും മകളെ പറ്റിയുമൊക്കെ ലക്ഷ്മി പ്രിയ വാതോരാതെ പറയുമെങ്കിലും സ്വന്തം അച്ഛനെയും അമ്മയെയും പറ്റി ലക്ഷ്മി അധികം മനസ് തുറന്നിട്ടില്ല. വളരെ ചെറുപ്പത്തില്‍ തന്നെയാണ് ലക്ഷ്മി വിവാഹിതയാകുന്നത്. പിന്നെ ഭര്‍ത്താവും മകളുമായിരുന്നു തന്‍രെ ലോകം. പിന്നീടാണ് സിനിമയിലേയ്ക്കും എത്തുന്നത്.

മുന്‍പ് അമൃത ടിവിയിലെ എം ജി ശ്രീകുമാറിന്റെ പരിപാടി ആയിരുന്ന പറയാം നേടാം എന്ന പ്രോഗ്രാമില്‍ ലക്ഷ്മി വരികയും തന്റെ കുടുംബത്തെ പറ്റി പറയുകയും ചെയ്തു. എന്റെ ചെറുപ്പത്തില്‍ തന്നെ അച്ഛനും അമ്മയും വേര്‍ പിരി്ഞ്ഞിരുന്നു. അമ്മ മരിച്ച് പോയി എന്ന് പറഞ്ഞ് അച്ഛന്റെ വീട്ടുകാര്‍ എന്നെ വളര്‍ത്തി. അച്ഛനെ ഞാന്‍ അവസാനമായി കാണുന്നത്, കല്യാണത്തിന് മുമ്പ് പതിനാറാമത്തെ വയസിലാണ്. പതിനാലാം വയസിലാണ് ഞാന്‍ അമ്മ ജീവിച്ചിരിപ്പുണ്ട് എന്ന് അറിയുന്നത്. എനിക്ക് രണ്ടര വയസുള്ളപ്പോള്‍ അമ്മ മരിച്ചു പോയി എന്ന് പറഞ്ഞു. അത് എനിക്ക് വലിയ ഷോക്കായിരുന്നു സത്യം അറിഞ്ഞപ്പോള്‍. എനിക്ക് അത് ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല. പിന്നീട് അമ്മയെ കണ്ടെത്തണമെന്ന് വാശിയായി. ഒടുവില്‍ അമ്മയെ അന്വേഷിച്ച് കണ്ടെത്തി. എന്നാല്‍ എന്റെ അമ്മയ്ക്ക് എന്നെ ഉള്‍ക്കൊള്ളാനായില്ല. അതിന്റെ മനശാസ്ത്രം എന്തെന്ന് അറിയില്ല.

ഒരു വൈരുധ്യം ഉള്ളൊരു അമ്മയാണ് എന്റെ അമ്മ. അമ്മയ്ക്ക് എന്റെ ചേച്ചിമാരെ ഉള്‍ക്കൊള്ളാന്‍ പറ്റുന്നത് പോലെ, അവരെ സ്നേഹിക്കാന്‍ പറ്റുന്നത് പോലെ ഒരിക്കലും എന്നെ ഉള്‍ക്കൊള്ളാന്‍ പറ്റിയിട്ടില്ല. ആ മനശാസ്ത്രം എനിക്ക് ഈ നിമിഷം വരെ മനസിലായിട്ടില്ല. കണ്ണകലുമ്പോള്‍ മനസ് അകലും പറയുന്നത് പോലെയാണെന്ന് തോന്നുന്നു. കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ അമ്മയെ കാണാനൊക്കെ എനിക്ക് തോന്നി യിരുന്നു. അമ്മ ഇപ്പോഴുമുണ്ട്. ചെറുപ്പമാണ്, സന്തോഷവതിയാണ്, കായംകുളത്തുണ്ട്. ജനിച്ച തറവാടിന്റെ അടുത്ത് തന്നെ വീട് വച്ച് വളരെ സന്തോഷത്തോടെ അവര്‍ ഇന്ന് ജീവിക്കുന്നു.

Articles You May Like

x